ദോഹ: ഷെറാട്ടണ്‍ ദോഹയിൽ അടുത്തയാഴ്ച നടക്കുന്ന പതിമൂന്നാമത് അല്‍ജസീറ ഫോറം ഗള്‍ഫ് പ്രതിസ ന്ധി, ഉപരോധം ഉള്‍പ്പടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഏപ്രില്‍ 27, 28 തീയതിക ളിൽ നടക്കുന്ന സമ്മേളനത്തിൽ അറബ് ലോകത്തെ സാമൂഹികരാഷ്ട്രീയ മാറ്റങ്ങളും ജനാധിപത്യ മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും.
നയരൂപീകരണ വിദഗ്ധര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയനേതാക്കള്‍, എഴുത്തുകാര്‍, സാഹിത്യ, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തലങ്ങളില്‍പ്പെട്ട പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടുവര്‍ഷമാകുന്ന സാഹചര്യത്തിലാണ് സമ്മേളനം. ഇതിനാൽ അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യും. അറബ് ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ സെഷനുകളായാണ് ചര്‍ച്ചകളും വിലയിരുത്തലുകളും നടക്കുക. അല്‍ജസീറ നെറ്റ്വര്‍ക്ക് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഗവേഷണ^മാധ്യമ സമ്മേളനമാണ് അല്‍ജസീറ ഫോറം.
മിഡില്‍ഈസ്റ്റിലെ ശാക്തിക സന്തുലനം വീണ്ടും രൂപപ്പെടുത്തുന്നതില്‍ ഗള്ഫിെൻറ ഭാവിയിലെ പങ്കും ഫോറത്തിൽ വിഷയമാകും. അല്‍ജസീറ സെൻറര്‍ ഫോര്‍ സ്റ്റഡീസിലെ സ്റ്റഡീസ് സെൻറര്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍മുക്താര്‍ അല്‍ഖലീലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗള്‍ഫ് സംവിധാനത്തിെൻറ യാഥാര്‍ഥ്യം, ഖഷോഗിയുടെ കൊലപാതകം ഉണ്ടാക്കിയ പ്രതിസന്ധി, ആഗോള മാധ്യമങ്ങളും രാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ നിശ്ചയമില്ലായ്മയും ചിന്താക്കുഴപ്പവും, മിഡില്‍ഈസ്റ്റില്‍ യുഎസ് നയങ്ങളുടെ വെല്ലുവിളി, മിഡില്‍ഈസ്റ്റിലെ ഗള്‍ഫ്^ഇറാന്^ഇസ്രായേല്‍ ആയുധപ്പന്തയം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.