Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലി​ട​ങ്ങ​ളി​ലെ...

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും

text_fields
bookmark_border
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ  സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും
cancel
camera_alt???????????????????? ???????? ??????????? ??????????????????? ?????? ???????????? ????????????????? ????????????? ??????? ??????????????

ദോ​ഹ: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പൊ​തു​ജ ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റ െ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്.

തൊ​ഴി​ലി​ട​ങ്ങ​ ളി​ലെ ആ​രോ​ഗ്യ പ്രോ​ഗ്രാം എ​ന്ന പ​ദ്ധ​തി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ള്‍ കാ​ര​ണ​മു​ള്ള അ​കാ​ല​മ​ര​ണ​ങ്ങ​ളു​ടെ നി​ര​ക്ക് കു​റക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഈ ​പ​ദ്ധ​തി​ക്കു പി​ന്നി​ല്‍.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മുണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ ഫി​നാ​ന്‍ഷ്യ​ല്‍ മാ​ർക്കറ്റ്​സ്​ അ​തോ​റി​റ്റി, എ​ല്‍എ​ന്‍ജി ച​ര​ക്കു​നീ​ക്ക ക​മ്പ​നി നകി​ലാ​ത്ത് എ​ന്നി​വ​യു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ര​ണ്ടു ധാ​ര​ണാ​പ​ത്ര​ങ്ങ​ള്‍ ഒ​പ്പു​വ​ച്ചു. ര​ണ്ടാം ദേ​ശീ​യാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ത്.

ഫി​നാ​ന്‍ഷ്യ​ല്‍ മാ​ര്‍ക്കെ​റ്റ്സ് അ​തോ​റി​റ്റി​ക്കു വേ​ണ്ടി പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ അ​ഹ്മ​ദ് സ​ലീം സു​ല്‍ത്താ​ന്‍, നകി​ലാ​ത്തി​നു വേ​ണ്ടി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മേ​ധാ​വി റാ​ഷി​ദ് ഹ​മ​ദ് അ​ല്‍മ​ര്‍റി, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു വേ​ണ്ടി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് ആൽഥാ​നി എ​ന്നി​വ​രാ​ണ് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story