Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഹാമനസ്​കത, മഹാസഹായം

മഹാമനസ്​കത, മഹാസഹായം

text_fields
bookmark_border
മഹാമനസ്​കത, മഹാസഹായം
cancel
camera_alt????? ???? ?????? ?????????? ?????? ????? ??????

ദോ​ഹ: ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യു​ടെ അ​ഭ​യാ​ര്‍ഥി സം​ഘ​ട​ന​ക്ക്​ പ്രമുഖ ഖത്തരി വ്യവസായിയുടെ വൻതുക സംഭാവന. യു.എന് നി​​െൻറ യു​എ​ന്‍എ​ച്ച്സി​ആ​റി​​െൻറ പ്രവർത്തനങ്ങൾക്കും സഹായപദ്ധതികൾക്കുമായാണ്​ പ്ര​മു​ഖ ഖ​ത്ത​രി വ്യ​വ​സാ ​യി ശൈ​ഖ് ഥാനി ബി​ന്‍ അ​ബ്ദു​ല്ല ബി​ന്‍ ഥാ​നി ആൽഥാനി 35 മി​ല്യ​ണി​ല​ധി​കം ഡോ​ള​ര്‍ സം​ഭാ​വ​ന ന​ല്‍കിയത്​. ബം​ഗ ്ലാ​ദേ​ശി​ലെ റോ​ഹിങ്ക്യ​ന്‍ അ​ഭ​യാ​ര്‍ത്ഥി​ക​ള്‍ക്കും യ​മ​നി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ക് കും വേ​ണ്ടി​യാ​ണ് ഈ ​തു​ക ല​ഭ്യ​മാ​ക്കി​യ​ത്. ഒ​രു വ്യ​ക്തി​യി​ല്‍ നി​ന്നും യു​എ​ന്‍എ​ച്ച്സി​ആ​ര്‍ സ്വീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണി​തെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്.

2016ല്‍ ​സ്ഥാ​പി​ക്ക​പ്പെ​ട്ട യു​എ​ന്‍എ​ച്ച്സി​ആ​റി​​​െൻറ പ​ദ്ധ​തി മു​ഖേ​ന​യാ​യി​രി​ക്കും ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക. ഫ​ണ്ട് ര​ണ്ടാ​യി വി​ഭ​ജി​ക്കും. 13 മി​ല്ല്യ​ന്‍ ഡോ​ള​ര്‍ യെ​മ​നി​ല്‍ ചെ​ല​വ​ഴി​ക്കും. മൂ​ന്നു ല​ക്ഷം പേ​ര്‍ക്കാ​യി​രി​ക്കും ഇ​തി​​​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. 22 മി​ല്ല്യ​ന്‍ ഡോ​ള​ര്‍ ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കാ​യി ചെ​ല​വ​ഴി​ക്കും. നാ​ല​ര ല​ക്ഷം പേ​ര്‍ക്കാ​യി​രി​ക്കും പ്ര​യോ​ജ​നം. ആ​രോ​ഗ്യം, പോ​ഷ​ണം, താ​മ​സ​സൗ​ക​ര്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍ത്ത​നം.

സം​ഭാ​വ​ന ചെ​യ്ത മു​ഴു​വ​ന്‍ തു​ക​യും അ​ര്‍ഹി​ക്കു​ന്ന​വ​ര്‍ക്ക് ല​ഭ്യ​മാ​ക്കും. ക​ഷ്​ട​ത നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ലെ സ​ന്തോ​ഷം ശൈ​ഖ് ഥാനി ബി​ന്‍ അ​ബ്ദു​ല്ല പ​ങ്കു​വ​ച്ചു. ഥാ​നി ബി​ന്‍ അ​ബ്ദു​ല്ല ബി​ന്‍ ഥാ​നി ആൽഥാ​നി ഹ്യു​മാ​നി​റ്റാ​റി​യ​ന്‍ ഫ​ണ്ടി​ലൂ​ടെ ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​രെ​യും അ​ഭ​യാ​ര്‍ഥി​ക​ളെ​യും യു​ദ്ധ​ത്തി​ല്‍ ന​ഷ്​ട​ങ്ങ​ള്‍ നേ​രി​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​ന്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു റി​യാ​ലാ​ണ് ഓ​രോ വ​ര്‍ഷ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷ​ത്തെ സ​ഹ​ക​ര​ണ ക​രാ​റും ര​ണ്ടു ഗ്രാ​ൻറ്​ ക​രാ​റു​ക​ളു​മാ​യി

35,215,260 യു​എ​സ് ഡോ​ള​റി​​​െൻറ സം​ഭാ​വ​ന​യാ​ണ് ശൈ​ഖ് ഥാനി ബി​ന്‍ അ​ബ്്ദു​ല്ല യു.എന്നിന്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ല്‍ ശൈ​ഖ് ഥാ​നി​ക്ക് വേ​ണ്ടി ശൈ​ഖ് ഡോ. ​ഖാ​ലി​ദ് ബി​ന്‍ ഥാ​നി ബി​ന്‍ അ​ബ്ദു​ല്ല ബി​ന്‍ ഥാ​നി ആൽഥാ​നി​യും അ​ഭ​യാ​ര്‍ഥി​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള യു.​എ​ന്‍ ഹൈക​മ്മി​ഷ​ണ​ര്‍ ഫി​ലി​പ്പോ ഗ്രാ​ന്‍ഡി​യും ഒ​പ്പു​വ​ച്ചു. ജ​നീ​വ​യി​ല്‍ ന​ട​ന്ന ക​രാ​ര്‍ ഒ​പ്പു​വെക്ക​ല്‍ ച​ട​ങ്ങി​ല്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ ഥാ​നി ബി​ന്‍ അ​ബ്ദു​ല്ല ആൽഥാനി​യും ഡോ. ​അ​യേ​ദ് ദ​ബ്സ​ന്‍ അ​ല്‍ഖ​ഹ്താ​നി​യും പ​ങ്കെ​ടു​ത്തു. സം​ഘ​ര്‍ഷ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും തു​ട​ര്‍ന്ന് ജീ​വി​ത​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​ര​മാ​യി​രി​ക്കും ഈ ​മ​ഹ​ത്ത​ായ സം​ഭാ​വ​ന​യെ​ന്ന് ഫി​ലി​പ്പോ ഗ്രാ​ന്‍ഡി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story