ജെറ്റ് എയര്‍വേസ് പിന്മാറ്റം: ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും
text_fieldsദോഹ: ജെറ്റ് എയര്‍വേസ് വിമാനസര്‍വീസ് നിര്‍ത്തിവെച്ചതോടെ ഗള്‍ഫ് പ്രവാ സികളുടെ യാത്രാപ്രശ്നം കൂടുതല്‍ രൂക്ഷമാകും. പ്രവാസികളെ കാത്തിരിക്കു ന്നത് കഴുത്തറപ്പന്‍ ടിക്കറ്റ് നിരക്കായിരിക്കുമെന്ന് ട്രാവല്‍സ് രംഗ ത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്കുന്നു. ഗള്‍ഫിലേക്ക് ആഴ് ചയില്‍ 40ലേറെ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസ് നടത്തിവന്നിരുന്നത്. ഖത്തറിൽ നിന്ന് ആദ്യത്തിൽ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. പിന്നീട് പതിയെ സർവീസുകൾ വെട്ടിക്കുറക്കുകയായിരുന്നു. ഒടുവിൽ മുംബൈയിലേക്ക് മാത്രമായിരുന്നു ജെറ്റ് സർവീസ് ഉണ്ടായിരുന്നത്. സർവീസുകൾ നിർത്തുന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിരുന്നു. അയാട്ടയുടെ ലിങ്ക് ഉപയോഗിച്ചായിരുന്നു വിമാനടിക്കറ്റുകളുമായി ബന്ധെപ്പട്ട കാര്യങ്ങൾ ട്രാവൽ ഏജൻസികൾ നടത്തിയിരുന്നത്.
ജെറ്റ് സർവീസുകൾ നിർത്തിയതോടെ ജെറ്റിെൻറ ടിക്കറ്റുകളുമായി ബന്ധെപ്പട്ട കാര്യങ്ങൾ അയാട്ടയുടെ വെബ്ൈസറ്റിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെ പിൻവലിക്കുകയും ചെയ്തു. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുകിട്ടുന്നതടക്കമുള്ള വിഷയങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. തങ്ങൾ ടിക്കറ്റുകൾ എടുത്തത് ട്രാവൽസുകളിൽ നിന്നായതിനാൽ എല്ലാ യാത്രക്കാരും ഏജൻസികളെയാണ് സമീപിക്കുന്നത്. ജെറ്റ് എയർവേയ്സ് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നടപടികളെടുക്കുമെന്നാണ് ട്രാവൽസുകാരും പറയുന്നത്. പുതിയ സാഹചര്യത്തിൽ ഗൾഫ്മേഖലയിൽ ഒന്നാെക വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമെന്ന് പ്രവാസി സാമൂഹികപ്രവർത്തകരും പറയുന്നു. മറ്റ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള സാഹചര്യമാണ് വരാൻ പോകുന്നത്. നിലവിൽ തന്നെ ഖത്തർ എയർവേയ്സ് അടക്കമുള്ളവക്ക് ഇന്ത്യൻ സർവീസുകൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കുന്നില്ല.
എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ളവക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള അനുമതി നൽകുകയാണ് പോംവഴി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഇതിൽ തീരുമാനമാകുന്ന കാര്യത്തിൽ സങ്കീർണതകളുണ്ടാകും.
ഇന്ത്യയിലെ അതിജീവിച്ച ഏറ്റവും പഴക്കമുള്ള സ്വകാര്യവിമാനകമ്പനിയാണ് ജെറ്റ് എയർവേയ്സ്. കഴിഞ്ഞ ജനുവരി വരെ 124 വിമാന ശൃംഖലകളുമായി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനസർവീസ് ആയിരുന്നു ഇത്. ജനുവരി മുതലാണ് പ്രതിസന്ധികൾക്കൊടുവിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. 400 കോടിയുടെ അടിയന്തര വായ്പക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ജെറ്റ് എയർവേയ്സ് തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കി പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചത്.
മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാനമാണ് സ്ഥിതി. അബൂദബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് കോഡ് ഷെയറിങിലും ജെറ്റ് സര്‍വീസ് നടത്തിയിരുന്നു. ജെറ്റിെൻറ അന്താരാഷ്ട്ര സര്‍വീസ് നിലക്കുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയില്‍ കരാര്‍പ്രകാരം നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഇന്ത്യ–ഗള്‍ഫ് സെക്ടറിലാണെങ്കില്‍ വിമാന ടിക്കറ്റിന് വന്ഡിമാൻറുണ്ട്. സീറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരും. ഓഫ് സീസണുക ളിലും ഉയര്‍ന്ന നിരക്ക് നല്കി യാത്ര ചെയ്യേണ്ട ഗതികേടിലായിരിക്കും പ്രവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
