സൈബർ സുരക്ഷ: അറബ് ലോകത്ത് ഖത്തർ മൂന്നാമത്
text_fieldsദോഹ: സൈബർ സുരക്ഷയുടെ കാര്യത്തിൽ വൻനേട്ടവുമായി ഖത്തർ. അറബ്്ലോകത്ത് ൈസബർ സുരക്ഷയിൽ മൂന്നാം സ്ഥാനമാണ് ഖ ത്തറിനുള്ളത്. ലോകതലത്തിൽ പതിനേഴാമത്തെ സ്ഥാനവും ഉണ്ട്. െഎക്യരാഷ്ട്രസഭയുെട ഇൻറർനാഷനൽ ടെലികമ്മ്യൂണിക്ക േഷൻ യൂനിയ(െഎടിയു)െൻറ സൈബർ സെക്യൂരിറ്റി ഇൻഡക്സ് 2018ൽ ആണ് പുതിയ കണക്കുകൾ ഉള്ളത്. ആേഗാളതലത്തിൽ 2017ൽ ഖത്തറിന് 25 ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.
ഇതാണ് 2018ൽ പതിനേഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സൈബര്‍സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ഉള്‍പ്പടെ മൂന്നു അറബ് രാജ്യങ്ങള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ആഗോള സൈബര്‍സുരക്ഷാ പ്രോഗ്രാമിെൻറ അഞ്ചു തൂണുകളായ ലീഗല്‍, സാങ്കേതികം, നിയന്ത്രണ നടപടികള്‍, ശേഷികെട്ടിപ്പടുക്കല്, ആഭ്യന്തര സഹകരണം എന്നിവ അടിസ്ഥാനപ്പെടുത്തി രാജ്യങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയത്.
ഖത്തറിെൻറ നിയമചട്ടക്കൂടും സൈബര്‍സുരക്ഷാ ഘടനയും ദേശീയ സൈബര്‍സുരക്ഷാ കര്‍മ്മപദ്ധതിയുടെ വികസനവും ഖത്തറിെൻറ മുന്നേറ്റത്തില്‍ പ്രേരകമായി. സൈബര്‍ സുരക്ഷ ആഗോള സൂചികയില്‍ ബ്രിട്ടണാണ് ഒന്നാമത്. യുഎസ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമത്. ലിത്വാനിയ, എസ്റ്റോണിയ, സിംഗപ്പൂര്‍, സ്പെയിന്, മലേഷ്യ, കാനഡ, നോര്‍വെ രാജ്യങ്ങളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 175 രാജ്യങ്ങളിലാണ് 2018ൽ പരിശോധന നടത്തിയത്. ഇതിന് ശേഷമാണ് വിവിധ രാജ്യങ്ങളിലെ ൈസബർ സുരക്ഷയുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
