ഖത്തർ–ബൾഗേറിയ സഹകരണം ശക്തമാക്കും
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബള്‍ഗേറിയന്‍ പ്രസിഡൻറ് റൂമെന്‍ രദേവുമായി ചര്‍ച്ച നടത്തി. ഇന്നലെ അമീരിദിവാനിലായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണവും ബന്ധവും ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും റൂമെന്‍ രദേവു മായി ചര്‍ച്ച നടത്തി. റൂമെന്‍ രദേവ് പുതിയ ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
ഖത്തര്‍ മ്യൂസി യംസ് ആക്ടിങ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അഹമ്മദ് മൂസ അല്‍നംല, നാഷണല്‍ മ്യൂസിയം ഓഫ് ഖ ത്തര്‍ ഡയറക്ടര്‍ ശൈഖ അംന ആൽഥാനി, ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബള്‍ഗേറിയന്‍ പ്രസിഡന്റ് രദേവും അദ്ദേഹ ത്തിന്റെ പത്നി ദെസിസ്ലാവ രദേവയും ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയിലും സന്ദര്‍ശനം നടത്തി. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ.അഹമ്മദ് എം.ഹസ്നഹ് ഇരുവരെയും അനുഗമിച്ചു.
ക്യുഎഫിന്റെ വികസനം, എജ്യൂക്കേഷന്‍ സിറ്റിയുടെ പ്രവര്‍ത്തനം, അക്കാഡമിക് രംഗത്തെ മികവ്, ക്യുഎഫ് സ്കൂളുകള്‍, പങ്കാളിത്ത യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് ബള്‍ഗേറിയന്‍ പ്രസിഡന്റിനോടു വിശദീകരിച്ചു. ക്യുഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയ പ്രസിഡന്റും പത്നിയും സന്ദര്‍ശകബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി. ബള്‍ഗേറിയന്‍ പ്രസിഡന്റിന്റെ പത്നി മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലും സന്ദര്‍ശനം നടത്തി. ഇസ് ലാമിക് കലാസൃഷ്ടികളുടെയും കരകൗശല, ഉ ത്പന്നങ്ങളുടെയും ശേഖരം വീക്ഷിച്ചു.
മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരോടു വിശദീകരിച്ചു. കൃഷി, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കോംപ്ലിമെന്ററി മെഡിസിന് തുടങ്ങിയ മേഖലകളിലെ സഹകരണമാണ് അമീറുമായുള്ള കൂടിക്കാഴ്ചയിൽ ചര്‍ച്ചയായത്. പൊതുവായ താല്പര്യമുള്ള വിവിധ വിഷയങ്ങളും മേഖലാ രാജ്യാന്തര സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ബള്‍ഗേറിയന്‍ പ്രസിഡന്റിന് അമീരിദിവാനില്‍ ഔ ദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു. ഖത്തരി ബള്‍ഗേറിയന്‍ സാമ്പത്തിക ഫോറവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
