ദോഹ: ഉപരോധം തുടരുന്നതിനിടയിലും ഏറ്റവും മികച്ച രീതിയില്‍ ഇൻറര ്പാര്ലമെൻററി യൂണിയന്(ഐപിയു) സമ്മേളനം സംഘടിപ്പിക്കാന്‍ ഖത്തറിനായതായി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ് പറഞ്ഞു. ഇത് ഉപരോധം അടിച്ചേൽപ്പിച്ച രാജ്യങ്ങൾക്കുള്ള നല്ല മറുപടിയാണ്. ഷെറാട്ടണ്‍ ഹോട്ടലില്‍ ഐപിയുവിെൻറ സമാപന സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഐപിയുവിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച സമ്മേളനമായിരുന്നു ഖത്തറിലേത്. ഇക്കാര്യത്തില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആയി. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്ര മികച്ച രീതിയില്‍ പരിപാടി സംഘടിപ്പിക്കാനായത്. സുപ്രധാനമായ സമ്മേളനമാണ് ഖത്തറില്‍ നടന്നതെന്ന് ഐപിയു പ്രസിഡൻറ് ഗബ്രിയേല ക്യുവാസ് ബാരോണ്‍ പറഞ്ഞു.
സുസ്ഥിരതയും വികസനവും കൈവരിക്കുന്നതില്‍ പാര്ലമെൻറംഗങ്ങള്ക്ക് വലിയ പങ്കുണ്ടെന്ന്് ഐപിയു സെക്രട്ടറി ജനറല്‍ മാര്ട്ടിന് ചുന്ഗോങ് പറഞ്ഞു. സമ്മേളനത്തിന് മികച്ച രീതിയില്‍ ആതിഥ്യം വഹിച്ചതില്‍ ഖത്തറിനെ അഭിനന്ദിക്കുന്നു. സമാധാനം കെട്ടിപ്പടുക്കുന്നതിനായുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഐപിയു യോഗങ്ങള്‍ സുപ്രധാനമാണെന്ന് ഡാനിഷ് പാര്‍ലമെൻറംഗം കരീന ഡ്യുയെ പറഞ്ഞു. മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം, വനിതാ ശാക്തീകരണം, മറ്റു ആഗോള വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം യോഗങ്ങളില്‍ സുപ്രധാനമായി ഉയര്‍ന്നുവന്നു. ഫലപ്രദമായ ചര്‍ച്ചകളാണ് ഐപിയുവില്‍ നടന്നതെന്ന് മെക്സിക്കോ പാര്‍ലമെൻററി പ്രതിനിധിസംഘത്തിെൻറ തലവന്‍ സാല്‍മോണ്‍ ജരാ ക്രസ് പറഞ്ഞു.
സമാധാനത്തിനായി വിദ്യാഭ്യാസം, സുരക്ഷ, റൂള്‍ ഓഫ് ലോ എന്നിവയുമായുള്ള ബന്ധം ചര്‍ച്ചചെയ്യുന്നതിനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഐപിയു സമ്മേളനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആതിഥേയത്വത്തിെൻറ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങളും നിലവാരവും സ്ഥാപിക്കാന്‍ ദോഹക്ക് സാധിച്ചതായി സെര്‍ബിയ പാര്‍ലമെൻറംഗം മ്ലാഡന്‍ ഗ്ലുജിക് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ കാര്യത്തില്‍ ഇത്തവണ വലിയ വര്‍ധനവുണ്ടായി. 80 പാര്‍ലമെൻറ് സ്പീക്കര്‍മാരും 40 ഡെപ്യൂട്ടി സ്പീക്കര്‍മാരും 2271അംഗങ്ങളും പങ്കെടുത്തു. ലോകത്തൊട്ടാകെ 46,000 പാര്ലമെൻറംഗങ്ങളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേര് പങ്കെടുത്തത്. 162 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായി. 68 വിവിധ സെഷനുകളും സമ്മേളനത്തിെൻറ ഭാഗമായി നടന്നു.