ദോഹ: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യമാണെന്നും ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന ്നറിയിപ്പ്. കനത്ത ചൂടിൽ നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.ഇതിനാൽ ജാഗ്രത പുലര്‍ത് തണമെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷൻ മുന്നറിയിപ്പ് നൽകി. കനത്ത ചൂടിൽ ഏതെങ്കിലും തരത്തി ല്‍ ക്ഷീണം അനുഭവപ്പെടുകയോ വല്ലാതെ ബുദ്ധമുട്ടുകയോ ചെയ്താൽ 999 എന്ന നമ്പറില്‍ വിളിച്ച് അടിയ ന്തര സഹായം തേടണം. രാവിലെ പത്തു മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ സൂര്യതാപം നേരിട്ടേല്ക ്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ആരോഗ്യകരമായ ഊഷ്മാവ് ക്രമീകരിക്കാന്‍ ശരീരത ്തിന് കഴിയാത്തതിനെ തുടര്‍ന്നാണ് അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ പലര്‍ക്കും രോഗം വ രുന്നത്.
പനി, ബോധക്ഷയം എന്നീ രോഗങ്ങളുമായാണ് പലരും ആശുപത്രിയില്‍ എത്തുന്നതെന്നും ഡ ോക്ടര്‍മാര്‍ പറയുന്നു. ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന കുരു, സന്ധി വേദന, തളര്‍ച്ച എന്നിവയുമായും ചിലര്‍ ചികിത്സ തേടുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഉള്ള ചെറുപ്പക്കാരാണ് പലപ്പോഴും ചൂട് കൂടുമ്പോള്‍ രോഗികളാകുന്നത്. ഹൃദ്രോഗങ്ങള്‍, ദുര്‍ബലമായ രക്തയോട്ടം, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് സൂര്യാഘാതമേല്‍ക്കുമ്പോള്‍ ശരീരം വേഗത്തില്‍ ശീതികരിക്കാന്‍ തടസങ്ങളുണ്ടാകും. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, വിഷാദരോഗമുള്ളവര്‍ എന്നിവര്‍ക്കും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണ്.
തളര്‍ച്ച, തലകറക്കം, ഛര്‍ദ്ദില്‍, സന്ധി വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചൂട് മൂലമുള്ള തളര്‍ച്ച ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിനു കാരണമായേക്കും. തളര്‍ച്ച അനുഭവപ്പെടുന്ന വ്യക്തിയെ വേഗത്തില്‍ ശീതികരിച്ച മുറിയിലേക്ക് മാറ്റി കിടത്തണം. തുടര്‍ന്ന് ധാരാളം തണുത്ത വെള്ളം കുടിക്കാന്‍ നല്‍കണം. വ്യക്തിയുടെ ശരീരത്തിലെ കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റി ശരീരത്തിന് തണുപ്പ് നല്‍കണം. സാധാരണ 30 മുതല്‍ 45 മിനിട്ടിനുള്ളില്‍ വ്യക്തിയുടെ തളര്‍ച്ച മാറും. ശരിയായ വിധത്തില്‍ പരിചരണം നല്‍കിയില്ലെങ്കില്‍ ശരീരത്തിെൻറ താപനില 40 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. യഥാസമയം പരിചരണം നല്‍കിയില്ലെങ്കില്‍ രക്തസമ്മര്‍ദം കുറഞ്ഞ് രോഗി മരിക്കാൻ ഇടയാകുമെന്നും വിദഗ്ധർ പറയുന്നു.
ചൂടിൽ ഹൃദയമിടിപ്പ് വര്‍ധിക്കും
ശരീരം അമിതമായി ചൂടാവുന്നതു മൂലം ഹൃദയമിടിപ്പ് വര്‍ധിക്കുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. ചൂട് മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ ശാരീരികാവസ്ഥയാണ്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. സൂര്യാതപമുണ്ടായാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് സേവനം തേടണം. ഉയര്‍ന്ന ഹ്യുമിഡിറ്റിയുള്ള അന്തരീക്ഷത്തില്‍ ചൂടില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികള്‍, വയോധികര്‍.. ഏറെ ശ്രദ്ധ വേണം
കുട്ടികള്‍, വയോധികര്‍ എന്നിവരില്‍ ചൂട് സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. കുട്ടികളെ പുറത്ത് തണല്‍ മേല്‍ക്കൂരയുള്ള സ്ഥലങ്ങളില്‍ മാത്രമേ കളിക്കാന്‍ അനുവദിക്കാവൂ. ശരീരത്തില്‍ താപനില നിയന്ത്രണത്തിെൻറ ഉത്തരവാദിത്വം കേന്ദ്ര നാഡീസംവിധാനത്തിനാണ്, പ്രത്യേകിച്ചും ഹൈപോതലാമസിന്. താപനില സ്വയം നിയന്ത്രിക്കാനുള്ള ശേഷി ശരീരത്തിന് നഷ്ടപ്പെടുന്നതോടെ താപജന്യരോഗങ്ങളുണ്ടാകാന് സാധ്യതയുണ്ട്. സൂര്യാതപത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും വേണം. രാവിലെ പത്തു മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ സൂര്യതാപം നേരിട്ടേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ചൂടില്‍ കുട്ടികള്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ രക്ഷിതാക്കളും ആയമാരും ശ്രദ്ധിക്കണം. വീടിന് പുറത്തെ കാലാവസ്ഥയോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കഴിയില്ല.
കുട്ടികളെ കാറിൽ ഒറ്റക്കിരുത്തരുത്
വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലും മറ്റും കുട്ടികളെ ഇരുത്തുന്നത് സൂര്യാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. വാഹനത്തിനുള്ളില്‍ കുട്ടികളെ ഒറ്റക്കിരുത്തി രക്ഷിതാക്കള്‍ പുറത്തുപോകരുത്. ചെറിയൊരശ്രദ്ധപോലും വലിയ അപകടങ്ങള്‍ക്കിടയാക്കും. കാറിനുള്ളിലെ താപനില പത്ത് മിനിട്ടിനുള്ളില്‍ പത്ത് ഡിഗ്രിയോളം ഉയരും.
ഇത് കുട്ടികള്‍ക്ക് വേഗത്തില്‍ തളര്‍ച്ച അനുഭവപ്പെടാന്‍ ഇടയാക്കും.