Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുറ്റകൃത്യങ്ങൾ...

കുറ്റകൃത്യങ്ങൾ കുറയുന്നു; സുരക്ഷിത രാജ്യം

text_fields
bookmark_border
കുറ്റകൃത്യങ്ങൾ കുറയുന്നു; സുരക്ഷിത രാജ്യം
cancel
camera_alt?????????? ??????...: ????????????? ????????????? ????????? ?????????????? ????????????????? ???????????????

ദോഹ: രാജ്യത്ത്​ വലിയ കുറ്റകൃത്യങ്ങളും പ്രശ്​നങ്ങളും വൻതോതിൽ കുറയുന്നു. ആഭ്യന്തരമ​ന്ത്രാലയത്തി​​െൻറ നടപട ികൾ ആണ്​ ഇതിന്​ പിന്നിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 2018ൽ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടായപ്പോഴും ​ക​ുറ്റകൃത് യങ്ങളുടെ എണ്ണം കുറയുകയാണ്​. 2018ൽ ജനസംഖ്യ 3.6 ശതമാനം ആയി കൂടിയിട്ടുണ്ട്​. എന്നാൽ ക​ുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയു മാണ്​. അതേസമയം ആഗോള സുരക്ഷയുടെ കാര്യത്തിൽ ഖത്തർ 98.3 ശതമാനം മുന്നിലുമാണ്​. 2017നെ അപേക്ഷിച്ച്​ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 2018ൽ വൻകുറവാണുണ്ടായിരിക്കുന്നത്​. 2.4ശതമാനം ആയാണ്​ കുറ്റകൃത്യങ്ങൾ കുറഞ്ഞുവന്നത്​.

2018ൽ രജിസ്​റ്റർ ചെയ്​ത 88.3 ശതമാനം കേസുകളും ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധ​െപ്പട്ടതാണ്​. ചെക്ക്​ കേസുകൾ, നിയമലംഘനങ്ങൾ, ക്രിമിനൽ അല്ലാത്ത തർക്കങ്ങൾ എന്നിവയാണവ. 2018ൽ രജിസ്​റ്റർ ചെയ്​തവയിൽ പൊതുജനങ്ങളുടെ സുരക്ഷക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 0.1ശതമാനം മാത്രമാണ്​. 2017നെ അപേക്ഷിച്ച്​ 2018ൽ കുറ്റകൃത്യങ്ങളു​െട എണ്ണത്തിൽ 14.5ശതമാനം ആണ്​ ക​ുറവുണ്ടായിരിക്കുന്നത്​. കള്ള ആധാരമുണ്ടാക്കൽ, വ്യാജരേഖ ചമക്കൽ എന്നിവയിൽ 2017നെ അപേക്ഷിച്ച്​ 2018ൽ 31.8ശതമാനം ആയി കുറഞ്ഞു. ചെറിയ കുറ്റകൃത്യങ്ങളു​െടയും ചെറിയ കൈയേറ്റങ്ങളുടെയും എണ്ണം 19.1 ശതമാനം ആയാണ്​ കുറഞ്ഞത്​. പണം തിരിച്ചടക്കാത്ത ഇനം ​േകസുകൾ 16.3 ശതമാനം ആയി കുറഞ്ഞു. കാർ മോഷണക്കേസുകൾ 13.9 ആയാണ്​ കുറഞ്ഞിരിക്കുന്നത്​. 2018ൽ 100,000 ജനങ്ങൾക്കിടയിൽ ഉള്ള ക്രിമിനൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്​.

കൊലപാതകകേസുകൾ ആക​െട്ട 0.4 ശതമാനം മാത്രം ആണ്​. കൊലപാതകങ്ങളുമായി ബന്ധ​െപ്പട്ട വിവിധ കേസുകൾ ആഗോളതലത്തിൽ 95 ശതമാനമായി ഖത്തറിൽ കുറഞ്ഞിട്ടുമുണ്ട്​. മറ്റുള്ളവർക്കുനേരെയുള്ള കൈയേറ്റങ്ങളും ആക്രമണങ്ങളും 0.2 ശതമാനം ആണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ആഗോളതലത്തിൽ 99.8ശതമാനം കുറവാണ്​ ഇക്കാര്യത്തിൽ ഖത്തർ ഉള്ളത്​. ഭവനഭേദന കേസുകൾ 0.1 ശതമാനം മാത്രമാണ്​. ആഗോളതലത്തിൽ നോക്കു​േമ്പാൾ 99.9 ശതമാനം കുറവാണിത്​. 0.1 ശതമാനം മാത്രമാണ്​ ഖത്തറിലെ തീവെപ്പുമായി ബന്ധ​െപ്പട്ട ക​ുറ്റകൃത്യങ്ങൾ. 99.6 ശതമാനം കുറവാണ്​ ആഗോളതലത്തിൽ ഇത്​. ബല​ംപ്രയോഗിച്ചുള്ള മോഷണം 0.6 ശതമാനമാണ്​ രാജ്യത്തുള്ളത്​. 99.4ശതമാനം കുറവാണ്​ ആഗോളതലവുമായി തട്ടിച്ചുനോക്കു​േമ്പാൾ ഇത്​.

പൗരൻമാരുടെയും രാജ്യ​െത്ത താമസക്കാരുടെയും സുരക്ഷാകാര്യത്തിൽ ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന വിട്ടുവീഴ്​ചയില്ലാത്ത നിലപാട്​ മൂലമാണ്​ സുരക്ഷാകാര്യത്തിൽ രാജ്യം ഏറെ മുന്നോട്ടുപോയത്​.മയക്കുമരുന്ന്​ കേസുകളും എണ്ണത്തിലും രാജ്യം ഏറെ പിന്നിലാണ്​. ഡ്രഗ്​ എൻഫോഴ്​സ്​മ​െൻറ്​ ജനറൽ ഡയറക്​ടറേറ്റി​​െൻറ വിശ്രമമില്ലാത്ത ശ്രമങ്ങളാണ്​ ഇൗ നേട്ടത്തിന്​ പിന്നിൽ. മൊത്തം ജനസംഖ്യയുടെ 0.1ശതമാനം മാത്രമാണ്​ ഖത്തറിൽ മയക്കുമരുന്നുകേസുകളുടെ എണ്ണം. ആഗോളതലത്തിലെ മയക്കുമരുന്നുകേസുകളുമായി തട്ടിച്ചുനോക്കു​േമ്പാൾ 95ശതമാനം കുറവാണ്​ ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story