ദോഹ: ഖത്തറിലെ കുട്ടികളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന രോഗങ്ങളിലൊന്ന് ആസ്ത് മ ആയതിനാൽ പൊടിക്കാറ്റ് ഉള്‍പ്പടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളില്‍ മുന്കരുതലുകളെടു ക്കണമെന്ന് എച്ച്എംസി പീഡിയാട്രിക് പള്‍മണോളജി കണ്‍സള്‍ട്ടൻറ് ഡോ.ഖാലിദ് സഹ്റല്ദീന് മുഹമ്മദ് ഇസ്മാഈല്‍ ചൂണ്ടിക്കാട്ടി. ഹമദ് മെഡിക്കല്‍ കോര്പ്പറേഷെൻറ റിപ്പോര്‍ട്ട് പ്രകാരം ഖത്തറില്‍ 19.8ശതമാനമാണ് ആസ്ത്മ കേസുകള്‍, പ്രത്യേകിച്ചും കുട്ടികളില്‍. ഇത് അനിയന്ത്രിതമാകുേമ്പാൾ കുട്ടികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സ്കൂൾ പഠനത്തെയും ബാധിക്കാം.
ചുമയും ശ്വാസമെടുക്കുന്നതിനുളള ബുദ്ധിമുട്ടുമാണ് ആസ്ത്മയുമായി ബന്ധപ്പെട്ട പൊതുവായ ലക്ഷണങ്ങള്‍. വ്യത്യസ്തയിനം ചുമകള്‍ തിരിച്ചറിഞ്ഞ് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി മറ്റു രോഗലക്ഷണങ്ങള്‍ കൂടി പരിശോധിച്ച് രോഗനിര്‍ണയം നടത്തണം. കുഞ്ഞുങ്ങളില്‍ ആസ്ത്മയെ പ്രതിരോധിക്കുന്നതിന് മുലയൂട്ടലിലൂടെ കഴിയും. കുഞ്ഞ് ജനിച്ച് ആദ്യ ആറു മാസം മുലയൂട്ടുന്നതിലൂടെ ആസ്ത്മയെ പ്രതിരോധിക്കാനാകും. ആസ്ത്മ ജനിതകപരമായി ലഭിക്കുന്ന ഒരസുഖം കൂടിയാണ്. അതിനെ നിയന്ത്രിക്കാന്‍ കഴിയും. ജീവിതശൈലിയിലൂടെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും.
ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകും. രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആസ്ത്മയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. ക്ലിനിക്കുകളില്‍ കുട്ടികള്‍ ഉള്‍പ്പടെ രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണവും ചികിത്സയുമാണ് ഉറപ്പാക്കുന്നത്. രാജ്യത്ത് വലിയതോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും വായൂമലിനീകരണത്തിെൻറ തോത് വര്‍ധിക്കുന്നതും ആസ്ത്മക്ക് കാരണമാകുന്നുണ്ട്. ആസ്ത്മ നിയന്ത്രണ മരുന്നുകള്‍ ഉപയോഗിക്കുന്നതിെൻറ മാര്‍ഗങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധവല്ക്കരിക്കുന്നുണ്ട്്. അല്‍വഖ്റ, അല്‍ഖോര്‍, ഹമദ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ആസ്ത്മ ക്ലിനിക്കുകള്‍ മുഖേനയാണ് ബോധവല്‍ക്കരണം.