ദോഹ: പരേഡുകളുടെയും സ്റ്റേജ് പ്രകടനങ്ങളുടെയും വിവിധ ഗെയിമുകളുടെയും അകമ്പടി യോടെ സൂഖ് വാഖിഫിലും വക്റ സൂഖിലും ഏപ്രിൽ ഫെസ്റ്റിവലിന് വർണാഭമായ തുടക്കം. ഫെസ്റ്റ ിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ പ്രദർശനങ്ങൾ കാണാനും ഗെയിമുകളിൽ പങ്കെടുക്കാനും 10 മുതൽ 30 വരെ റിയാലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സൂഖ് വാഖിഫിൽ ഘാന, എത്യോപ്യ, ടാൻസാനിയ, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സാഹസിക പ്രകടനങ്ങൾ ജനങ്ങളെ മുൾമുനയിൽ നിർത്തി ആവേശം കൊള്ളിക്കുകയാണ്. വക്റ സൂഖിൽ റഷ്യൻ അേക്രാബാറ്റുകളുടെ സാഹസിക പ്രകടനങ്ങളും ഏപ്രിൽ ഫെസ്റ്റിെൻറ സവിശേഷതയാണ്.
ആർച്ചറി, ബലൂൺ പോപ്, എയർ ഗൺ, മിനി ഗോൾഫ്, ബൗളിംഗ്, ഹിറ്റ് ദി ബാസ്കറ്റ്, ബാസ്കറ്റ് ബോൾ തുടങ്ങി വിർച്വൽ റിയാലിറ്റി അടക്കം 15ലധികം ഗെയിമുകളാണ് ഇരുസൂഖുകളിലും സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. സൂഖ് വാഖിഫിൽ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ സ്നോവൈറ്റും ജംഗിൾ ബുക്കും ഫെസ്റ്റിെൻറ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. സൂഖ് വക്റയിലെ സർക്കസ് പ്രിമവേറയാണ് മുഖ്യ ആകർഷണം. കൂടാതെ സൂഖിന് മുൻവശത്തായി തയ്യാറാക്കിയിരിക്കുന്ന ജലധാരയും വിവിധ ഗെയിമുകളും സന്ദർശകരെ ഏറെ ആകർഷിക്കും. ഏഴ് ദിവസം കൂടി നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിെൻറ സംഘാടകർ ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസാണ്.