അത് ബാങ്കിേൻറതല്ല, തട്ടിപ്പ് സന്ദേശമാണേ...
text_fieldsദോഹ: ബാങ്കിൽനിന്നെന്ന പേരിൽ ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജസന്ദേശങ്ങൾ വ രുന്നു. മുമ്പ് ഇത്തരത്തിൽ വ്യാജഫോൺ വിളികൾ വരുന്നത് സംബന്ധിച്ച് ബാങ്ക് അധികൃതർ തെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇടപാടുകാരുെട വ്യക്തിവിവരങ്ങളും ബാങ്ക് അക ്കൗണ്ട് വിവരങ്ങളും അടക്കം ചോദിച്ചാണ് ഇത്തരത്തിൽ കോളുകൾ വന്നിരുന്നത്. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടപാടുകാരുടെ മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. ഖത്തർ ഇസ്ലാമിക് ബാങ്കിെൻറ (ക്യുെഎബി) ഇടപാടുകാരുടെ മൊബൈലുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ സന്ദേശം വന്നിരുന്നു.
നിങ്ങളുെട ബാങ്ക് എ.ടി.എം കാർഡുകളുടെ കാലാവധി തീർന്നെന്നും ഇതിനാൽ പുതുക്കണമെന്നുമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. കാർഡ് പുതുക്കാനായി ഒരു മൊബൈൽ നമ്പറിലേക്ക് വിളിക്കണമെന്നാണ് സന്ദേശത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകൾക്ക് ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ വന്നിട്ടുണ്ട്.ഇതോടെ ഖത്തർ ഇസ്ലാമിക് ബാങ്ക് തങ്ങളുെട ഉപഭോക്താക്കളോട് ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേങ്ങൾ അവഗണിക്കണമെന്നും ഒരുതരത്തിലുള്ള വിവരങ്ങളും നൽകരുതെന്നുമാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. ഒരു കാരണവശാലും വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണിലൂടെയോ എസ് .എം.എസിലൂടെയോ വാട്സ്ആപിലൂടെയോ പങ്കുവെക്കരുത്. അറിയാത്ത ഇമെയിൽ അഡ്രസിലേക്കോ വിവരങ്ങൾ കൈമാറരുത്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് കോളുകളോ സന്ദേശങ്ങളോ വന്നാൽ info@qib.com.qa എന്ന വിലാസത്തിൽ ബാങ്കിന് ഇമെയിൽ ചെയ്യണം. അല്ലെങ്കിൽ 44448444 എന്ന ഫോൺനമ്പറിൽ ബാങ്കിനെ വിളിച്ച് അറിയിക്കുയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
