Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിരുദ്ധ...

ഖത്തർ വിരുദ്ധ ചാരപ്രവർത്തനത്തിന്​ അമേരിക്കൻ സഹായം

text_fields
bookmark_border
ഖത്തർ വിരുദ്ധ ചാരപ്രവർത്തനത്തിന്​ അമേരിക്കൻ സഹായം
cancel

ദോഹ: ‘അൽജസീറ’ ചാനൽ ചെയർമാ​​െൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനും അയൽരാജ്യത്തിന്​ അമേ രിക്കൻ ഹാക്കർമാരു​െട സഹായം ലഭിച്ചുവെന്ന്​ റിപ്പോർട്ട്​. അമേരിക്കൻ ഇൻറലിജൻസ്​ ഏജൻസികളിമെുമ്പ്​ ജോലിചെയ്​ത ിരുന്ന ഒരു കൂട്ടം ഹാക്കർമാരാണ്​ അൽജസീറ ചെയർമാൻ അടക്കമുള്ള, ഖത്തർ സർക്കാറുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ അയൽരാജ്യത്തിനെ സഹായിച്ചത്​. ‘റോയി​േട്ടഴ്​സ്’​ വാർത്താഏജൻസി നടത്തിയ അന്വേഷണത്തിലാണ്​ ഇ തുമായി ബന്ധ​െപ്പട്ട വിവരങ്ങൾ ഉള്ളത്​. 2017ൽ ഖത്തറിനെതിരായ ഉപരോധം വരുന്ന കാലത്താണ്​ സംഭവം നടന്നത്​. ബി.ബി.സി ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ അൽജസീറ ചെയർമാൻ അടക്കം അറബ്​ മാധ്യമലോകത്തെ പ്രമുഖർ പ​െങ്കടുത്തിരുന്നു. ഇൗ പരിപാടിയിൽ അടക്കം ഇവരുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ശ്രമിച്ചു.

​െഎ ഫോണിൽ നിന്ന്​ വിവരങ്ങൾ ചോർത്താനുള്ള സാ​േങ്കതിക കാര്യങ്ങളും ഇതി​​െൻറ തയാറാക്കി. അയൽരാജ്യത്തി​ലെ വിമതൻമാർ, എതിരാളികൾ, പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവർ എന്നിവരുമായി ബന്ധ​െപ്പട്ട വിവരങ്ങൾ ചോർത്താനുള്ള ആ രാജ്യത്തി​​െൻറ പ്രത്യേക ഇൻറലിജൻസ്​ പദ്ധതിയു​െട ഭാഗമായാണ്​ ഇതും നടന്നിരിക്കുന്നത്​. ബ്രിട്ടീഷ്​ ആക്​റ്റിവിസ്​റ്റ്​, നിരവധി അമേരിക്കൻ മാധ്യമപ്രവർത്തകർ എന്നിവരും നിരീക്ഷക്ക​െപ്പ​െട്ടന്ന്​ റോയി​േട്ടഴ്​സി​​െൻറ അന്വേഷണത്തിൽ വ്യക്​തമായിട്ടുണ്ട്​. യു.എസ്​ ദേശീയ സുരക്ഷാ ഏജൻസി, യു.എസ്​ സേന എന്നിവിടങ്ങളിലെ കുറഞ്ഞത്​ ഒമ്പത്​ മുൻ ഉദ്യോഗസ്​ഥർ ചാരപ്രവൃത്തികളിൽ പ​െങ്കടുത്തിട്ടുണ്ട്​. ഖത്തറും അയൽരാജ്യവും തമ്മിലുള്ള പ്രതിസന്ധിയിൽ എങ്ങിനെയാണ്​ അമേരിക്കൻ ഇടപെടലുകൾ ഉണ്ടായതെന്നും ഇൗ സംഭവത്തിലൂടെ തെളിയുന്നുണ്ട്​.

2017 ജൂണിലാണ്​ ഖത്തറിനെതിരായ ഉപരോധം ​പ്രഖ്യാപിക്കുന്നത്​. അതുവരെ ഉപരോധരാജ്യങ്ങളുമായി ഖത്തർ നല്ല ബന്ധത്തിലായിരുന്നു. ഇതിനാൽ തന്നെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്​ ഏവരെയും ഞെട്ടിച്ചു. എന്നാൽ ഇൗ ആഴ്​ചകളിൽതന്നെ അയൽരാജ്യം ഖത്തറിനെതിരായ നീക്കം തുടങ്ങിയിരുന്നു എന്നാണ്​ ചാരപ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത്​. ഖത്തറുമായി ബന്ധ​മുണ്ടെന്ന്​ അയൽരാജ്യം കരുതിയിരുന്ന പത്ത്​ മാധ്യമപ്രവർത്തകരുടെയെങ്കിലും ​െഎ ഫോൺ വിവരങ്ങൾ ചോർത്താനുള്ള പ്രവൃത്തികൾ നടന്നിട്ടുണ്ട്​. അൽജസീറയിലും മറ്റും നൽകാൻ പോകുന്ന പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ലക്ഷ്യമായിരുന്നുവെന്ന്​ ഇതിൽ പ​െങ്കടുത്തവർ റോയി​േട്ടഴ്​സിനോട്​ വെളിപ്പെടുത്തിയിട്ടുണ്ട്​.

അതേസമയം അൽജസീറയുടെ ഒരു പ്രവർത്തനങ്ങളിലും ഖത്തർ സർക്കാർ ഇടപെടാറില്ലെന്നും ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കെതിരെയുള്ള പരിപാടികൾ നൽകണമെന്ന്​ സർക്കാർ പറയാറില്ലെന്നും വാഷിംഗ്​ടണിലെ ഖത്തർ എംബസിയിലെ മാധ്യമവിഭാഗം ഉദ്യോഗസ്​ഥനായ ജാസിം ബിൻ മൻസൂർ ആൽഥാനി പറഞ്ഞു. മറ്റ്​ മാധ്യമസ്​ഥാപനങ്ങളെ പരിഗണിക്കുന്നതുപോലെ തന്നെയാണ്​ ഖത്തർ സർക്കാർ അൽജസീറയെയും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എസ്​ മുൻ ഇൻറലിജൻസ്​ ഉദ്യോഗസ്​ഥർ തന്നെസൗഹൃദരാജ്യമായ ഖത്തറിനെതിരായ ചാരപ്രവർത്തനത്തിൽ സഹായിച്ചതിനെ ഖത്തറിലെ മുൻ അമേരിക്കൻ അംബാസഡർ ദാന ഷെൽ സ്​മിത്ത്​ വിമർശിച്ചു. മുൻഇൻറലിജൻസ്​ ഉദ്യോഗസ്​ഥരുടെ ഇത്തരം പ്രവൃത്തികൾ യു.എസ്​ സർക്കാർ ത​ന്നെ നിരീക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story