ദോഹ: അടുത്ത അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുമെന്ന് അറ ബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന് എക്സിക്യൂട്ടീവ് ഓഫിസ് സ്ഥിരീകരി ച്ചു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ടൂര്‍ണമെന്റ് ഡിസംബറിലും ജനുവരിയിലുമാണ് നടക്കുക. ഖത്തറിനെ കൂടാതെ കുവൈത്ത്, ഒമാന്‍, ഇറാഖ്, യമന്‍ എന്നീ ടീമുകളാണ് പങ്കെടുക്കുക.
അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഓഫിസ് യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഖത്തറിന്റേയും ഗള്‍ഫ് ഫുട്ബാള്‍ അസോസിയേഷനുകളുടേയും പ്രസിഡൻറിെൻറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഖലീല്‍ (കുവൈത്ത്), ഡോ. ജാസിം അല്‍ ശുകൈലി (ഒമാന്‍), ഡോ. ഹാമിദ് അല്‍ ശൈബാനി (യമന്‍), താരീഖ് അഹമ്മദ് (ഇറാഖ്) എന്നിവര്‍ പങ്കെടുത്തു.