ദോഹ: ഇന്ന് വിരിയും ഖത്തര്‍ മരുഭൂമിയിലെ ആ സുന്ദരമായ പൂവ്. പത്ത് വര്‍ഷ ത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, 434 മില്യന്‍ ഡോളറിെൻറ ചെലവ്... ഖത്തറൊരുക്കുന്ന ചരിത്ര വിസ്മയം ലോകത്തിന് മുമ്പില്‍ ഇന്ന് ഇതള്‍ വിരിയും. ഖത്തർ ദേശീയ മ്യൂസിയം ഇന്ന് ൈവകുന്നേരം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാജ്യത്തിന് സമര്‍പ്പിക്കും. നാളെ മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനമെങ്കിലും മഹത്തായ ആദ്യദിനത്തിെൻറ മനോഹരമായ ചടങ്ങുകള്‍ ഇന്ന് നടക്കും. സുഹൃദ് രാജ്യങ്ങ ളില്‍ നിന്നുള്ള ഭരണാധികാരികള്‍, രാഷ്ട്രീയ, സാംസ്ക്കാരിക, കലാ, മാധ്യമ രംഗത്തെ വിശിഷ്ട വ്യക്തികള്‍, അന്താരാഷ്ട്ര കമ്പനികളിലേയും സ്ഥാപനങ്ങളിലേയും തലവന്മാര്, മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക സി നിമാ രംഗത്തെ പ്രമുഖര്‍, പൈതൃക മേഖലയിലെ ലോകോത്തര പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിലുണ്ടാകും.
പൈതൃകത്തിന് ശബ്ദം നല്കുന്ന വാസ്തുവിദ്യയിലൂടെ ഭാവിയെ ആഘോഷിക്കാനാവുമെന്ന് പ്രശസ്ത ഫ്രഞ്ച് വാസ്തുശില്പി ജീന്‍ നൗവല്‍ ട്വീറ്റ് ചെയ്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറ്റി സെന്ററിലേക്കുള്ള വഴിയില്‍ ശ്രദ്ധിക്കപ്പെടുന്ന ആദ്യത്തെ മനോഹരമായ കെട്ടിടമാണ് കടലിനഭിമുഖമായി കോര്‍ണിഷില്‍ 52,000 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഖ ത്തര്‍ ദേശീയ മ്യൂസിയം. പ്രവേശന കവാടത്തില്‍ 900 മീറ്റര്‍ ചിറയില്‍ 114 ജലധാര ശില്പങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരസ്പരം കൊളുത്തിവെക്കാവുന്ന വലിയ മേല്‍ക്കൂര 3,600 വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുമുള്ള 76,000 പാനലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മ്യൂസിയത്തിനകത്ത് 1500 മീറ്ററിലേറെ ഗ്യാലറി ഇടമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര മില്യന്‍ മുത്തുകള്‍ ഉപയോഗിച്ചുള്ള 19ാം നൂറ്റാണ്ടിലെ കമ്പളം, പഴയകാലത്തെ ഖുര്‍ആന്‍ തുടങ്ങിയശേഷിപ്പുകൾ 1800കളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകും. ഖത്തറിലെ ജനങ്ങളെ കുറിച്ചുള്ള കഥ പറയുന്ന മ്യൂസിയമാണ് ഇതെന്ന് മ്യൂസിയം ഡയറക്ടര്‍ ശൈഖ അംന ബിന്ത് അബ്ദുല്‍ അസീസ് ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.