Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ഹ​നാ​പ​ക​ട​ങ്ങൾ: 70...

വാ​ഹ​നാ​പ​ക​ട​ങ്ങൾ: 70 ശ​ത​മാ​നം പേർക്കും തലച്ചോറിന്​ ഗുരുതര പരിക്കേൽക്കുന്നു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ങ്ങൾ: 70 ശ​ത​മാ​നം പേർക്കും തലച്ചോറിന്​ ഗുരുതര പരിക്കേൽക്കുന്നു
cancel

ദോ​ഹ: മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ തു​ട​ര്‍ന്ന് ഹ​മ​ദ് ട്രോമ സെ​ൻററി​ലെ​ത്തു​ന്ന 70 ശ​ത​മാ​നം രോ​ഗി​ക​ ള്‍ക്കും ഗു​രു​ത​ര പ​രി​ക്കേ​ല്‍ക്കു​ന്ന​ത് ത​ല​ച്ചോ​റി​ന്​​. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​​െൻറ ഖ​ത ്ത​ര്‍ ട്രോ​മ പ​ട്ടി​കയിലാണ്​ പേടിക്കേണ്ട വിവരങ്ങൾ ഉള്ളത്​. ത​ല​ക്കേ​ല്‍ക്കു​ന്ന പ​രി​ക്കു​ക​ളെ കു​റി​ച്ച ു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​മ​ദ് ട്രോ​മ സെ​ൻറ​റും ഹ​മ​ദ് മെ​ഡി​ക്ക​ല്‍ ക ോ​ര്‍പ​റേ​ഷ​ന്‍ ന്യൂ​റോ​സ​ര്‍ജ​റി വി​ഭാ​ഗ​വും ചേ​ര്‍ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്.
ത​ല​ക്ക് പ​രി​ക്കേ​റ്റാ​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് ഇതില്‍ ഊ​ന്നി​പ്പ​റ​യു​ന്നുണ്ട്​. ത​ല​ക്കേ​ല്‍ക്കു​ന്ന ചെ​റി​യ ഇ​ടി പോ​ലും മ​സ്തി​ഷ്ക്ക​ത്തി​ന് പ​രി​ക്കേ​ല്‍ക്കാ​ന്‍ ഇ​ട​യാ​ക്കും. മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ഗു​രു​ത​ര പ​രി​ക്കു​ക​ളെ കു​റി​ച്ചാ​ണ് ഈ ​വ​ര്‍ഷം ഹ​മ​ദ് ട്രോ​മ സെ​ൻറ​ര്‍ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നി​ലെ ന്യൂ​റോ​സ​ര്‍ജ​റി വി​ഭാ​ഗ​വു​മാ​യി ചേ​ര്‍ന്ന് ബോ​ധ​വ​ത്ക്ക​രണപരിപാടികൾ നടത്തുന്നത്​.

ഏ​താ​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ത​ല​ക്ക് പ​രി​ക്കേ​ല്‍ക്കു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​തി​വ​ര്‍ഷം ര​ണ്ടാ​യി​രം മു​ത​ല്‍ ര​ണ്ടാ​യി​ര​ത്തി​യ​ഞ്ഞൂ​റ് രോ​ഗി​ക​ളാ​ണ് ഹ​മ​ദ് ട്രോ​മ സെ​ൻററി​ല്‍ പ്ര​വേ​ശി​പ്പി​ക്കപ്പെട്ട​ത്. മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റ​വ​രാ​ണ് ഇ​വ​രി​ല്‍ ഏ​ക​ദേ​ശം 250ഓ​ളം പേ​രെ​ന്ന് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​ന്‍ഡ്രോ റി​സോ​ലി പ​റ​യുന്നു. ത​ല​ച്ചോ​റി​ന് ഗു​ര​ത​ര പ​രി​ക്കേ​ല്‍ക്കു​ന്ന​തോ​ടെ സാ​ധാ​ര​ണ കൃ​ത്യ​ങ്ങ​ളൊ​ന്നും നി​ര്‍വ്വ​ഹി​ക്കാ​ന്‍ സാ​ധി​ക്കാ​തെ പോ​കു​ന്നു. അ​ത് മ​ര​ണ​ത്തി​നോ ദീ​ര്‍ഘ​കാ​ലം വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ക്കോ കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യും. ട്രോ​മാ​റ്റി​ക് ബ്ര​യി​ന്‍ ഇ​ഞ്ചു​റി വ​ന്ന​വ​ര്‍ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ന​ല്‍കു​ന്ന​തി​ന് പു​റമേ അ​ത്ത​ര​മൊ​രു അ​വ​സ്ഥ വ​രാ​തി​രി​ക്കാ​ന്‍ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക്ക​രി​ക്കാ​നാ​ണ് ത​ങ്ങ​ള്‍ മു​ന്‍തൂ​ക്കം ന​ല്‍കു​ന്ന​തെ​ന്ന് ഡോ. ​റി​സോ​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.

സീറ്റ്​ ബെൽറ്റ്​ ധരിക്കാം
ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​ക​ദേ​ശം 600 ട്രോ​മാ​റ്റി​ക് ബ്ര​യി​ന്‍ ഇ​ഞ്ചു​റി കേ​സു​ക​ളാ​ണ് ഹ​മ​ദ് ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ എ​മ​ര്‍ജ​ൻസി വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​ത്. ത​ട​യാ​നാ​വു​മാ​യി​രു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​പ്പോ​ഴും സം​ഭ​വി​ക്കാ​റു​ള്ള​ത്. മു​തി​ര്‍ന്ന​വ​ര്‍ ശ​രി​യാ​യ രീ​തി​യി​ല്‍ സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്കു​ക​യും കു​ട്ടി​ക​ള്‍ക്ക് ചൈ​ല്‍ഡ് സീ​റ്റ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ര​വ​ധി​പേരെയാ​ണ് അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്നും മു​ക്ത​മാ​ക്കാ​നാ​വു​ക. ഹ​മ​ദ് ട്രോ​മ സെ​ൻറ​റി​ല്‍ എ​ത്തു​ന്ന 25 ശ​ത​മാ​നം കു​ട്ടി​ക​ളും വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍ക്കു​ന്ന​വ​രാ​ണ്. ഇ​തി​ന​ര്‍ഥം ഒ​ന്നു​കി​ല്‍ അ​വ​ര്‍ സീ​റ്റ് ബെ​ല്‍റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നോ അ​ല്ലെ​ങ്കി​ല്‍ ശ​രി​യാ​യ രീ​തി​യി​ല​ല്ല ഉ​പ​യോ​ഗി​ച്ചി​രു​ന്നത്​ എ​ന്നോ ആ​ണ്. എ​ല്ലാ സ​മ​യ​ത്തും എ​ല്ലാ യാ​ത്ര​ക​ളി​ലും സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ന്ന​തോ​ടെ പൂ​ര്‍ണ​മാ​യും ജീ​വി​തം ത​ക​ര്‍ക്കു​ന്ന പ​രി​ക്കു​ക​ളെ ത​ട​യാ​നാ​വു​മെ​ന്ന് ഹ​മ​ദ് ഇ​ഞ്ചു​റി പ്രി​വ​ന്‍ഷ​ന്‍ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​ഫേ​ല്‍ ക​ണ്‍സു​ന്‍ജി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story