കാര്‍ഷിക–മൃഗസംരക്ഷണ–മത്സ്യ മേഖല സ്വയംപര്യാപ്തതയിലേക്ക്
text_fieldsദോഹ: കാര്‍ഷിക–മൃഗസംരക്ഷണ–മത്സ്യ മേഖലയിൽ രാജ്യം സ്വയം പര്യാപ്തതയിലേക ്ക് അതിവേഗം കുതിക്കുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ഏറെ വിജയകരമാണെന്ന് മുനി സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക മത്സ്യ വിഭാഗം അസിസ് റ്റൻറ് അണ്ടര്‍ സെക്രട്ടറി ഡോ. ഫലാഹ് ബിന്‍ നാസര്‍ ആല്‍ഥാനി പറഞ്ഞു. ഏഴാ മത് ഖത്തര്‍ ഇൻറര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷൻ ‘അഗ്രിടെ ക്കു’മായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖല നിലനിര്‍ത്താന്‍ ഏറ്റവും പ്രധാനമായത് വെള്ളം ഉള്‍പ്പെടെയുള്ള പ്രകൃതി സ്രോതസ്സുകളുടെ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനാണ് ലക്ഷ്യ മിടുന്നത്. നേരത്തെ 24 ശതമാനം ഉത്പാദനമാണ് പച്ചക്കറി രംഗത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 70 ശത മാനമായി വര്‍ധിച്ചു.
ഗ്രീന്‍ ഹൗസുകളില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് 10 പദ്ധതികളാണുള്ളത്. സ്വകാര്യ നിക്ഷേപകര്‍ ഒരുലക്ഷം ചതുരശ്രമീറ്ററിലാണ് ഓരോ പദ്ധതിയിലും ഉത്പാദനം നടത്തുന്നത്. അതുകൊണ്ടു തന്നെ ഏകദേശം 21000 ടണ്‍ ഉത്പാദനമാണ് പ്രതിവര്‍ഷം വര്‍ധിക്കുന്നത്. പുതിയ 24 പദ്ധതികളിലൂടെ ഗ്രീന്‍ ഹൗസ് പച്ചക്കറി ഉത്പാദനത്തെ കുറിച്ച് മന്ത്രാലയം പഠനം നടത്തിയിട്ടുണ്ട്. അതുവഴി ഓരോ പദ്ധതിയും ഒരുലക്ഷം ചതുരശ്രമീറ്ററില്‍ വീതം ഉത്പാദിപ്പിക്കുകയും പരമാവധി അരലക്ഷം ടണ്‍ പ്രതിവര്‍ഷം നേടാനുമാകും. ഈന്തപ്പന തോട്ടങ്ങള്‍ക്കും മന്ത്രാലയം ആവശ്യമായ പിന്തുണ നല്‍കുകയും സ്വയംപര്യാപ്തത ഈ വര്‍ഷം 86 മുതല്‍ 90 ശതമാനം വരെയാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. പച്ചപ്പുല്‍ കൃഷിയുടെ മേഖലയില്‍ ആദ്യഘട്ടമായി ശുദ്ധീകരിച്ച അഴുക്കുജലം ഉപയോഗിച്ച് എട്ടര മില്യന്‍ ചതു രശ്ര മീറ്ററില്‍ പതിനാലായിരം ടണ്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ആറ് പദ്ധതികളിലൂടെ ഏക ദേശം 16000 ടണ്‍ പച്ചപ്പുല്ലാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അതോടെ സ്വയംപര്യാപ്തത 55 ശതമാനത്തില്‍ നിന്നും 63 ആയി വര്‍ധിക്കും.
ഭക്ഷ്യസുരക്ഷാ മേഖലയില്‍ കന്നുകാലികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ആല്‍ഥാനി അതുവഴി ബ്രീഡര്‍മാര്‍ക്കും ബാങ്ക് ലോണുകള്‍ക്കും സാങ്കേതികവിദ്യകള്ക്കുമെല്ലാം മികവ് പ്രകടിപ്പിക്കാനാവുമെന്നും പ്രത്യാശിച്ചു. പ്രാദേശിക കമ്പോളത്തില്‍ ഉത്പാദിപ്പിക്കുന്ന ആടിനെ ഫാമുകളുമായി സഹകരിച്ച് വാങ്ങാനും പ്രസ്തുത രം ഗത്തെ സ്വയംപര്യാപ്തത 15ല്‍ നിന്നും 30 ആക്കാനും ശ്രമം നടത്തും. ബ്രോയിലര്‍ കോഴികളുടെ ഉത്പാദനം 2017ല്‍ പതിനൊന്നായിരം ടണ്ണായിരുന്നത് തൊട്ടടുത്ത വര്‍ഷം ഇരുപത്തി രണ്ടായിരം ടണ്ണായി നൂറ് ശതമാനം വളര്‍ച്ചയാണ് സ്വയംപര്യാപതതയില് സൃഷ്ടിച്ചത്. കോഴിമുട്ട ഉത്പാദനം 28 ശതമാനത്തില്‍ നിന്നും 70 ശതമാനത്തിലേക്കാണ് സ്വയംപര്യാപ്തത ലക്ഷ്യമിടുന്നത്. മുട്ട ഉത്പാദനവുമായി ബന്ധപ്പെട്ട് എട്ട് പദ്ധതികളാണ് പ്രദര്‍ശനത്തിലുള്ളത്.
അല്‍ ശഹാനിയയില്‍ മൃഗ ഉത്പാദന ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മത്സ്യ രംഗത്ത് മന്ത്രാലയം നിരവധി നിഷ്ക്കര്ഷകള് നടപ്പാക്കുകയും മത്സ്യ ശേഖരം സംരക്ഷിക്കാനുള്ള നടപ ടികള്‍ സ്വീകരിക്കുകയും ചെയ്തു. മത്സ്യോത്പാദന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടത്തില്‍ ‘ഒഴുകുന്ന കൂട്’ പദ്ധതി നടപ്പാക്കും. അതോടെ ആദ്യ രണ്ടുഘട്ടങ്ങളില്‍ മത്സ്യോത്പാദനം പ്രതി വര്‍ഷം നാലായിരം ടണ്ണാക്കാനാവും. മത്സ്യ രംഗത്തെ സ്വയംപര്യാപ്തത 74 ശതമാനത്തില്‍ നിന്നും 90 ശതമാ നമായി വളര്‍ച്ചയുണ്ടാകും. ചെമ്മീന്‍ കൃഷിയുമായി ബന്ധപ്പെട്ട് 100 ശതമാനം സ്വയംപര്യാപ്തതയാണ് ലക്ഷ്യ മിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
