ദോഹ: ഖത്തറില്‍ ഊര്‍ജ കേന്ദ്രീകൃത ഇസ്ലാമിക് ബാങ്ക് വരുന്നു. ഈ വര്‍ഷം നാലാ ം പാദത്തില്‍ തന്നെ ബാങ്ക് പ്രവര്‍ത്തനസജ്ജമാകുമെന്ന് ഉന്നത വൃത്തങ്ങ ളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ബാങ്കായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഊര്‍ജപദ്ധതികള്‍ക്ക് ഫണ്ടിങ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ഫി നാന്‍ഷ്യല്‍ സെൻററിെൻറ കീഴിലായിരിക്കും പത്തു ബില്യണ്‍ ഡോളര്‍ മൂലധനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുക. പുതിയ ബാങ്കിെൻറ ചെയര്മാന് ഖാലിദ് അല്സുവൈദിയെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് ഇക്കാര്യങ്ങള്‍ വ്യക്ത മാക്കിയത്.
ഇസ്ലാമിക ധനകാര്യസമ്മേളനം തുടങ്ങി
അഞ്ചാമത് ഇസ്ലാമിക് ധനകാര്യസമ്മേളനത്തിന് ഇന്നലെ ദോഹയില്‍ തുടക്കമായി. ആഗോളതലത്തില്‍ ഇ സ്ലാമിക് ധനകാര്യവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ പരിപാടികളിലൊന്നാണ് ഇത്. ഇസ്ലാമിക് ധ നകാര്യവും ഡിജിറ്റല്‍ ലോകവും എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി യുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ കാര്‍മികത്വത്തിലായിരുന്നു സമ്മേളനം. ബെയ്ത് അല്മഷൂറ ഫിനാന്‍സ് കണ്‍സള്‍ട്ടേഷനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ധനകാര്യമേഖല യിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍, ബ്ലോക്ക്ചെയിന്‍ സ്മാര്ട്ട്കരാറുകള്, ബ്ലോക്ക്ചെയിന്‍ ഇസ്ലാമിക് ഫി നാന്‍സ് എന്നിവ കേന്ദ്രീകരിച്ചുള്ള ശില്‍പ്പശാലകളും നടന്നു. രാജ്യാന്തര ഗവണ്‍മെൻറല്‍ സംഘടനകള്‍, രാ ജ്യാന്തര സംഘടനകള്‍, സാമ്പത്തിക, ധനകാര്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലയിലെ ധനകാര്യ അക്കാ ഡമിക് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഖത്തറിലെയും ആഗോളതലത്തിലെയും ഇസ്ലാമിക് ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായി.