Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്‍ത​സ​ർ, അപകടവഴികൾ...

ഇ​ന്‍ത​സ​ർ, അപകടവഴികൾ താണ്ടിയെത്തിയ കു​ഞ്ഞുമാ​ലാ​ഖ

text_fields
bookmark_border
ഇ​ന്‍ത​സ​ർ, അപകടവഴികൾ താണ്ടിയെത്തിയ കു​ഞ്ഞുമാ​ലാ​ഖ
cancel
camera_alt???? ?????????????????? ????????? ????? ?????????? ?????????? ?????? ???????????? ?????? ????????????????

ദോ​ഹ: ഇ​ന്‍ത​സ​ർ എന്നാണ്​ അ​വ​ളു​ടെ പേ​ര്‍. ഒ​രു മാ​സം പോ​ലും പ്രാ​യ​മാ​യി​ട്ടി​ല്ല എ​രി​ത്രി​യ​ന്‍ ദ​മ്പ​ത ി​ക​ളു​ടെ ഈ ​കു​ഞ്ഞുമാ​ലാ​ഖ​ക്ക്​. പ​ക്ഷേ, അ​വ​ള്‍ വലുതാകു​മ്പോ​ള്‍ സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും പ​ റ​ഞ്ഞു കൊ​ടു​ക്കാ​ന്‍ ഒ​രു ക​ഥ ആ മാ​താ​പി​താ​ക്ക​ള്‍ കാ​ത്തു​വെ​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍ ഭൂ​മി​യി​ലേ​ക്ക് പ ി​റ​ന്നുവീണതി​​െൻറ കഥ. എ​രി​ത്രി​യ​ക്കാ​രാ​യ ഇ​ബ്രാ​ഹി​മി​​േൻറ​യും മു​ന അ​ബ്ദു​ല്‍അ​വേ​ലി​​​െൻറയും ര​ണ്ട ാ​മ​ത്തെ പെ​ണ്‍കു​ഞ്ഞാ​ണ് ഇ​ന്‍ത​സ​ര്‍. മൂ​ത്ത മ​ക​ള്‍ക്കി​പ്പോ​ള്‍ മൂ​ന്ന് വ​യ​സ്സുക​ഴി​ഞ്ഞു. സൂ​ര്യ​കി​ര​ണം പോ​ലെ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​കാ​ശ​ത്തി​​​െൻറ നാ​ള​വു​മാ​യി ക​ട​ന്നു​വ​ന്ന ഇ​ന്‍ത​സറിനോട്​ പറയുന്ന ആ അ​വി​ശ്വ​സ​നീ​യ​ ക​ഥ ഇ​ങ്ങ​നെ​യാ​യി​രി​ക്കും:

പ്ര​സ​വ വേ​ദ​ന​യെ തു​ട​ര്‍ന്നാ​ണ് മു​ന അ​ബ്ദു​ല്‍ അ​വേ​ലി​നേ​യും മ​ക​ളേ​യും കൂ​ട്ടി ഇ​ബ്രാ​ഹിം വി​മ​ന്‍സ് വെ​ല്‍ത്ത് ആ​ൻറ്​ റി​സ​ര്‍ച്ച് സെ​ൻററി​ലേ​ക്ക് കാ​റോ​ടി​ച്ചു പോ​യ​ത്. പോ​കു​ന്ന വ​ഴി​യി​ല്‍ അ​വ​രു​ടെ വാ​ഹ​ന​ത്തി​​​െൻറ പുറ​കി​ല്‍ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചു. പൂ​ര്‍ണ ഗ​ര്‍ഭി​ണിയായ മു​ന​യും മ​ക​ളും കാ​റി​ല്‍ നി​ന്ന്​ തെ​റി​ച്ച് വീ​ണു. ഒരുനിമിഷം പകച്ച ഇ​ബ്രാ​ഹിം അടിയന്തര നമ്പറായ 999 ലേ​ക്ക് വിളി​ച്ച​ു. ഒ​രു നി​മി​ഷം പോലും പാ​ഴാ​ക്കാ​തെ ഹ​മ​ദി​​​െൻറ മെ​ഡി​ക്ക​ല്‍ സം​ഘം പാഞ്ഞെത്തി. കു​തി​ച്ചെ​ത്തി​യ ആം​ബു​ല​ന്‍സി​ലെ പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘം പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി അവരെ ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ​അവരുടെ പരിചരണത്തി​​െൻറ ഫ​ല​മാ​ണ് ഇ​ന്‍ത​സറെ​ന്ന കു​ഞ്ഞുസു​ന്ദ​രി. യു​വ​തി​ക്ക് ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​​​െൻറ ലേ​ബ​ര്‍ ആ​ൻറ്​ ഡെ​ലി​വ​റി സം​ഘ​ത്തി​​​െൻറ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ പ്ര​സ​വ​മാ​ണു​ണ്ടാ​യ​ത്. ആശുപത്രിക്കും ഡോക്​ടർമാർക്കും മറ്റ്​ അധികൃതർക്കും കുടുംബം നന്ദി പറയുകയാണ്​, ഹൃദയം കൊണ്ട്​.

ഒരിക്കലും മറക്കില്ല, ഫെ​ബ്രു​വ​രി 23
പ്ര​തി​വ​ര്‍ഷം കാ​ല്‍ല​ക്ഷ​ത്തി​ലേ​റെ പ്ര​സ​വം ന​ട​ക്കു​ന്ന ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നിലെ അധികൃതർ ഫെ​ബ്രു​വ​രി 23ന് ​ന​ട​ന്ന ആ സം​ഭ​വം ഒ​രി​ക്ക​ലും മറക്കില്ല. കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യും ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലോ​ടെ​യു​മാ​ണ് ഓ​രോ പ്ര​സ​വ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ങ്കി​ലും റോ​ഡ് അ​പ​ക​ട​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന പൂ​ര്‍ണ്ണ ഗ​ര്‍ഭി​ണി​യാ​യ മു​ന​യെയും കുഞ്ഞിനെയും ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവന്ന സംഭവം തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​. അടിയന്തര നമ്പറിൽ വിളി വന്നതിനാൽ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ത​യ്യാ​റാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ട്രോമ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​സ്മ അ​ല്‍ ആ​തി പ​റ​ഞ്ഞു.

ഗൈ​ന​ക്കോ​ള​ജി​സ്​റ്റി​നെ വളരെ വേഗത്തിൽ ഏ​ര്‍പ്പെ​ടാക്കി. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു. അ​തി​നി​ട​യി​ല്‍ മൂ​ന്നു​വ​യ​സ്സു​കാ​രിയായ മുനയുടെ മ​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചികിൽസ നൽകി.മു​ന അ​ബ്ദു​ല്‍അ​വേ​ല്‍ പ്ര​സ​വ​ത്തി​​​െൻറ ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും മു​ഖ​ത്ത​ല്ലാ​തെ ഗു​രു​ത​ര പ​രു​ക്കു​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം കു​ഞ്ഞ് ഇ​ന്‍ത​സറി​നെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്​ ഡി​സ്ചാ​ര്‍ജ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story