Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​ഖീ​റയിൽ പുതിയ...

ത​ഖീ​റയിൽ പുതിയ പാർക്ക്​ തുറന്നു

text_fields
bookmark_border
ത​ഖീ​റയിൽ പുതിയ പാർക്ക്​ തുറന്നു
cancel
camera_alt?? ???????? ????????????? ????????? ??????????
ദോ​ഹ: മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍ ത​ഖീ​റ സി​റ്റ ി​യി​ല്‍ പൊ​തു​പാ​ര്‍ക്ക് തുറന്നു. അ​ല്‍ ഖോ​ര്‍ അ​ല്‍ ത​ഖീ​റ മു​നി​സി​പാ​ലി​റ്റി​യി​ലാണ്​ പാർക്കുള്ളത്​. അ​ല്‍ ത​ഖീ​റ കോ​ര്‍ണി​ഷി​ല്‍ സൈ​ക്കി​ള്‍ റൈ​ഡ​ര്‍മാ​ര്‍ക്ക് സ​മാ​ന്ത​രമാ​യി ഒ​രു​ക്കി​യ ഒ​രു പാ​ത​യു​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ച്ചു. റാ​സ് ല​ഫാ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ക​മ്മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ഖീ​റ മു​ന്‍സി​പ്പാ​ലി​റ്റി​യാ​ണ് ര​ണ്ട​ര മി​ല്യ​ന്‍ റി​യാ​ല്‍ ചെ​ല​വി​ല്‍ ശ​ര്‍ഖ് ഗാ​ര്‍ഡ​നും അ​ല്‍ ത​ഖീ​റ ന​ട​പ്പാ​ത​യും നി​ര്‍മി​ച്ച​ത്. അ​ല്‍ ത​ഖീ​റ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ റാ​ഷി​ദ് ജാ​സിം അ​ല്‍ മു​റൈ​ഖി, റാ​സ് ല​ഫാ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ക​മ്മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ത​ല​വ​ന്‍ അ​ബ്ദു​ല്ല​തീ​ഫ് ഇ​ബ്രാ​ഹിം അ​ല്‍ മു​ഹ​ന്ന​ദി, സെ​ന്‍ട്ര​ല്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ഹ​മ​ദ് ബി​ന്‍ ല​ഹ്ദാ​ന്‍ അ​ല്‍ മു​ഹ​ന്ന​ദി, റാ​സ് ല​ഫാ​ന്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ശൈ​ഖ ദാ​ന റാ​ഷി​ദ് ആൽഥാനി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ശ​ര്‍ഖ് ഗാ​ര്‍ഡ​ന്‍ നി​ര്‍മി​ച്ച 4841 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ 3500 ച​തു​ര​ശ്ര മീ​റ്റ​റും ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ളാ​ണ്. വ​ലി​യ 16 സി​ദ്റ മ​ര​ങ്ങ​ളും മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ച്ചെ​ടി​ക​ളു​മു​ണ്ട്. ര​ണ്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ 320 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ന​ട​പ്പാ​ത നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു ക​ളി​സ്ഥ​ല​ങ്ങ​ളും പാ​ര്‍ക്കി​ലു​ണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story