ഖത്തര്‍–ഒാസ്ട്രിയ: കസ്റ്റംസ് തീരുവ ഒഴിവാക്കും
text_fieldsദോഹ: ചിലയിനം ഇറക്കുമതികളിലും കയറ്റുമതികളും കസ്റ്റംസ് തീരുവ ഒ ഴിവാക്കാൻ ഖത്തറും ഒാസ്ട്രിയയും തമ്മിൽ തീരുമാനമായി. ഇതടക്കമുള്ള രണ്ട് ധാരണാ പത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത് രാലയവും ഓസ്ട്രിയ ഡിജിറ്റല്‍ ആൻറ് ഇക്കണോമിക് അഫയേഴ്സ് ഫെഡറല്‍ മന്ത്രാലയവും തമ്മില്‍ സാമ്പത്തിക വ്യാപാര സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനാണിത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലും ഫെഡറല്‍ മിനിസ്ട്രി ഓഫ് സസ്റ്റെയ്നബിലിറ്റി ആൻറ് ടൂറിസവും തമ്മിലുള്ള ധാരണാപത്രത്തിലും ഒപ്പിട്ടിട്ടുണ്ട്.
രണ്ടുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യകൈമാറ്റം ശക്തിപ്പെടുത്തുക, പ്രദര്‍ശനങ്ങളും പൊതുവായ പ്രദര്‍ശനങ്ങളും പ്രോത്സാഹിപ്പിക്കുക, ടൂറിസം മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഉണ്ട്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ പര്യടനത്തിെൻറ ഭാഗമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. ഓസ്ട്രിയന്‍ പ്രസിഡൻറ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനുമായി അമീർ ചര്‍ച്ച നടത്തി. വിയ ന്നയില്‍ ഹോഫ്ബര്‍ഗ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കഴിഞ്ഞദിവസമാണ് അമീര്‍ ഓസ്ട്രിയയിലെത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയക ക്ഷിസഹകരണം ഇരുവരും വിലയിരുത്തി. രണ്ടു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധ ത്തില്‍ സഹകരണം ശക്തിപ്പെടുത്തും.
മിഡില്‍ഈസ്റ്റിലെയും ആഗോളതലത്തിലെയും ഏറ്റവും സുപ്രധാനമായ സംഭവവികാസങ്ങൾ പങ്കുവച്ചു. ഫലസ്തീനിലെ സാഹചര്യങ്ങളും ഗള്‍ഫ് പ്രതിസന്ധിയും ചര്‍ച്ചയില്‍ വിഷയ മായി. രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ ഖത്തറും ഓസ്ട്രിയയും സഹകരണം ശക്തിപ്പെടുത്തും. പ്രസിഡന്‍ഷ്യല്‍ പാലസില്‍ അമീറിന് ഔദ്യോഗിക വ രവേല്പ്പും സ്വീകരണവുമൊരുക്കിയിരുന്നു. 2022 ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന് പിന്തുണ വ്യക്തമാക്കി ഓസ്ട്രിയന്‍ പ്രസിഡൻറ് അമീറിന് മാതൃകാപന്ത് ഉപഹാരമായി നല്കി. ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന് കുര്സുമായും അമീര്‍ ചര്‍ച്ച നടത്തി. ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരം അമീര്‍ വിയന്നയില്‍ നിന്ന് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
