Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ര്‍...

ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് കേന്ദ്രങ്ങളിലേക്ക്​ പ്രവേശന പാസ്​ വരുന്നു

text_fields
bookmark_border
ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് കേന്ദ്രങ്ങളിലേക്ക്​ പ്രവേശന പാസ്​ വരുന്നു
cancel

ദോ​ഹ: വിവിധ സാംസ്​കാരിക സ്​ഥാപനങ്ങളിലേക്ക്​ ഇനി ഒറ്റ പ്രവേശന പാസ്​. ഖ​ത്ത​ര്‍ പാ​സ് പ്രോ​ഗ്രാം വി​ക​സി​പ്പ ി​ച്ച​ത്​ ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് ആണ്​. പുതുതായി അവതരിപ്പിച്ച ക​ള്‍ച്ച​ര്‍ പാ​സ് പ്ര​സ്, ക​ള്‍ച്ച​ര്‍ പാ​സ് ഫാ​മി​ലി എ​ന്നി​വക്ക്​ നിരവധി ഗുണങ്ങളുണ്ട്​. ഖ​ത്ത​റി​ലെ ഏ​താ​നും പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളി​ലും സാം​സ്ക്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു​പ​യോ​ഗി​ച്ച് ക​ട​ന്നുചെ​ല്ലാ​നാ​വും. ഖ​ത്ത​റി​ല്‍ ജീ​വി​ക്കു​ക​യോ രാ​ജ്യം സ​ന്ദ​ര്‍ശി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍ക്ക് മി​ക​ച്ച രീ​തി​യി​ല്‍ ക​ല​യും പാ​ര​മ്പ​ര്യ​വും സം​സ്ക്കാ​ര​വും മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ സം​വി​ധാ​നി​ച്ച പ​ദ്ധ​തി​യാ​ണ് ക​ള്‍ച്ച​ര്‍ പാ​സ്. പു​തി​യ രീ​തി​യി​ലു​ള്ള അം​ഗ​ത്വ പ​ദ്ധ​തി​ക​ള്‍ വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യും ത​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് സ​മ്പ്ര​ദാ​യം ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

മ്യൂ​സി​യം ഓ​ഫ് ഇ​സ്​ലാ​മി​ക് ആ​ര്‍ട്ട്, മ​താ​ഫ്, പു​തി​യ ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സ​ന്ദ​ര്‍ശ​ക​ര്‍ക്കും ടൂ​റി​സ്റ്റു​ക​ള്‍ക്കും ഈ ​മാ​സം 28 മു​ത​ല്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. ഖ​ത്ത​റി​ല്‍ താ​മ​സ രേ​ഖ​യു​ള്ള​വ​ര്‍, ക​ള്‍ച്ച​ര്‍ പാ​സ് പ്ല​സ്, ഫാ​മി​ലി അം​ഗ​ങ്ങ​ള്‍, 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ക്ക് പു​തി​യ ടി​ക്ക​റ്റിം​ഗ് സ​മ്പ്ര​ദാ​യം അ​നു​സ​രി​ച്ച് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാ​നാ​വും. പു​തി​യ ക​ള്‍ച്ച​ര്‍ പാ​സ് പ്ല​സി​ന് പ്ര​തി​വ​ര്‍ഷം 200 റി​യാ​ല്‍ മാ​ത്ര​മാ​ണ് വ​രി​സം​ഖ്യ ഈ​ടാ​ക്കു​ന്ന​ത്. മ്യൂ​സി​യ​ങ്ങ​ളി​ല്‍ നിരവധി ത​വ​ണ ഇത്​ വച്ച്​ പ്ര​വേ​ശി​ക്കാ​നു​ം. മാ​ത്ര​മ​ല്ല നി​ര​വ​ധി റ​സ്റ്റോ​റ​ൻറു​ക​ളി​ലും ക​ഫേ​ക​ളി​ലും ഇളവും ല​ഭി​ക്കും. ഖ​ത്ത​ര്‍ പാ​സ് പ്ല​സ് അം​ഗ​ങ്ങ​ൾക്ക് ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് ഗി​ഫ്റ്റ് ഷോ​പ്പു​ക​ളി​ല്‍ 15 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും. ക​ള്‍ച്ച​ര്‍ പാ​സ് ഫാ​മി​ലി ട​യ​ര്‍ പ്ര​കാ​രം നാ​ല് കു​ട്ടി​ക​ളും ര​ണ്ട് മു​തി​ര്‍ന്ന​വ​രു​മു​ള്ള ആ​റ് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ന് 350 റി​യാ​ലാ​ണ് വാ​ര്‍ഷി​ക ഫീ​സ്. ക​ള്‍ച്ച​ര്‍ പാ​സ് പ്ല​സി​ന് ല​ഭ്യ​മാ​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​തി​നും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story