ദോഹ: ആസ്പയര് സോണ്‍ ഫൗണ്ടേഷെൻറ മൂന്നാമത് രാജ്യാന്തര പട്ടം പറത്തല്‍ മേളമാര്ച്ച് ആറ് മുതല്‍ ഒ മ്പതുവരെ ആസ്പയര് പാര്‍ക്കില്‍ നടക്കും. ഇത്തവണ മേളക്കായി പ്രത്യേക 3ഡി ആര്ട്ടിസ്്റ്റിക് പ്ലാറ്റ്ഫോം ഒ രുക്കുന്നുണ്ട്. 80ലധികം രാജ്യാന്തര പട്ടംപറത്തല്‍ വിദഗ്ധര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. പട്ടം പറത്തല്‍ മേ ളയില്‍ ഖത്തരി ടീമും പങ്കെടുക്കുന്നുണ്ട്. പ്രഫഷണല്‍ പട്ടം പറത്തല്‍ മേളയില്‍ പട്ടത്തിെൻറ ഡിസൈന്‍, കൈ പ്പണി വൈദഗ്ധ്യം, കഴിവ്, പട്ടം പറത്താനെടുക്കുന്ന സമയം എന്നിവയെല്ലാം വിദഗ്ധ ജൂറിയാണ് വിലയിരുത്തുക.
നാലു വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ഡിസൈനും നൂതനതയും, ഏറ്റവും വലിയ പട്ടം, ദൈ ര്ഘ്യമേറിയ പട്ടം, മികച്ച ദേശീയ പതാകാ പുരസ്കാരം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ചൈന, ഫ്രാന്‍സ്, പാകിസ്താന്, മെക്സിക്കോ രാജ്യങ്ങളില്‍നിന്നുള്ള പട്ടംപറത്തല്‍ ടീമുകള്‍ മത്സരരംഗത്തുണ്ടാകും. വാര്‍ഷിക സ്കൂള്‍സ് മത്സരത്തില്‍ പതിമൂന്നിലധികം സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ മത്സരിക്കും. വിവിധ കലാ സാംസ്കാരിക പരിപാടികള്‍, തല്‍സമയ പ്രവര്‍ത്തനങ്ങള്‍, ശില്‍പ്പശാലകള്‍, സൈറ്റ് സന്ദര്‍ശനങ്ങള്‍ എന്നിവ യില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കും.