ഇന്ത്യയിലെ പുതിയ ടെർമിനലിന് ഖത്തറിെൻറ എൽ.എൻ.ജി
text_fieldsദോഹ: ഇന്ത്യയിലെ പുതിയ പ്രകൃതിവാതക ടെർമിനലിലേക്ക് ഖത്തർ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) കയറ്റി അയച്ചു. ഖത്തർ ഗ്യാസ് ആണ് ചെന്നൈയിലെ എന്നൂറിൽ പുതുതായി പണികഴിപ്പ ിച്ച ഇന്ത്യയുടെ ടെർമിനലിലേക്ക് എൽ.എൻ.ജി കയറ്റി അയച്ചത്. ഖത്തറിെൻറ എൽ.എൻ.ജി കാർ ഗോ കഴിഞ്ഞ ഫെബ്രുവരി 25നാണ് എന്നൂർടെർമിനലിൽ എത്തിയത്. സ്വിസ് ട്രേഡർ ആയ ഗൺവർ മുഖേന ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിലേക്ക് (െഎ.ഒ.സി.എൽ) ആയിരുന്നു ഇത്. ഇന്ത്യാഗവൺമെൻറിെൻറ ഉടമസ് ഥതലിയിലുള്ളതാണ് െഎ.ഒ.സി.എൽ. അഞ്ച് മില്ല്യൻ ടൺ ശേഷിയുള്ള (വാർഷിക മില്ല്യൻ ടൺ –എം.പി.ടി.എ) ടെർമിനൽ ആണ് എന്നൂറിലേത്. എന്നൂർ തുറമുഖത്താണ് പുതിയ ടെർമലിനൽ ഉള്ളത്.
ഇത് ഇന്ത്യയുടെ അഞ്ചാമത്തെ പ്രകൃതി വാതക ടെർമിനലും കിഴക്കൻ മേഖലയിലെ ആദ്യ ടെർമിനലുമാണ്. പൂർണമായും പ്രവർത്തനക്ഷമമായാൽ ഇൗ ടെർമിനലിൽ നിന്ന് ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്, മനാലി പെട്രോകെമിക്കൽസ് തുടങ്ങിയ മറ്റ് എൽ.എൻ.ജി സ്ഥാപനങ്ങൾക്കും കമ്പനികൾക്കും റീഗ്യാസിഫൈഡ് എൽ.എൻ.ജി നൽകാനാകും. 1999 ജൂലൈ മുതൽ ഇന്ത്യയുമായി ശക്തമായ വ്യാപാരബന്ധമാണ് ഖത്തറിനുള്ളത്. പെട്രോനെറ്റിന് എൽ.എൻ.ജി കൈമാറാൻ ഖത്തർ ഗ്യാസ് ആരംഭിച്ചതുമുതൽ തുടങ്ങിയതാണ് ഇൗ ബന്ധം. ഇതിനകം 1500ൽ അധികം കാർഗോ ഇന്ത്യയിലേക്ക് ഖത്തർ കയറ്റി അയച്ചിട്ടുണ്ട്. നിരവധി ദീർഘകാല–ഹ്രസ്വകാല കരാറുകളുെട അടിസ്ഥാനത്തിലാണ് ഇത്.
വിപണി വളർച്ചയുടെ അടിസ്ഥാനത്തിലും ഭൂമിശാസ്ത്രപരമായ അനുകൂല സാഹചര്യങ്ങളുെട അടിസ്ഥാനത്തിലും ഖത്തർ ഗ്യാസ് ഇന്ത്യയെ വലിയ വ്യപാരപങ്കാളിയായാണ് പരിഗണിക്കുന്നത്. ഇന്ത്യക്ക് മുൻദ്ര, ജെയ്ഗാർഹ് എന്നീ ടെർമിനലുകൾ കൂടി കമ്മീഷൻ ചെയ്യാനുണ്ട്. ഇവ കൂടി കമ്മീഷൻ ചെയ്ത് പ്രവർത്തനം തുടങ്ങിയാൽ ഖത്തറിൽ നിന്ന് കൂടുതൽ എൽ.എൻ.ജി കയറ്റുമതിയും ഖത്തർ ഗ്യാസ് ലക്ഷ്യമിടുന്നുണ്ട്. സമീപഭാവിയിൽ തന്നെ ഗ്യാസ് അനുബന്ധ അടിസ്ഥാനവികസന പദ്ധതികളിലും ഇരുരാജ്യങ്ങളും സഹകരിക്കുകയും ചെയ്യും. പുതിയ ടെർമിനലുകൾ ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതി ശേഷി 30 എംടിപിഎയിൽ നിന്ന് 44 എംടിപിഎ ആയി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
