എണ്ണയിതര കയറ്റുമതി ജനുവരിയില്‍ 1.6 ബില്യണ്‍ റിയാലിൽ
text_fieldsദോഹ: ഖത്തറിെൻറ എണ്ണ ഇതര കയറ്റുമതി ജനുവരിയില്‍ 1.6 ബില്യണ്‍ റിയാലിൽ. കഴിഞ്ഞവര്‍ഷം ജ നുവരിയെ അപേക്ഷിച്ച് കയറ്റുമതിയില്‍ 23ശതമാനത്തിെൻറ കുറവ്. 2.1 ബില്യണ്‍ റിയാലായിരുന്നു കഴിഞ്ഞവര്‍ഷം ജനുവരിയിലെ കയറ്റുമതി. കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 2,883 ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകളും പോയമാസം പുറപ്പെടുവിച്ചു. 2709 എണ്ണം രേഖാമൂലവും 174 എണ്ണം ഓണ്‍ലൈന്‍ മുഖേനയുമായിരുന്നു. ഖത്തര്‍ ചേംബറിെൻറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ജനുവരിയില്‍ 55 രാജ്യങ്ങളിലേക്കാണ് എണ്ണ ഇതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. 11 അറബ്, ജി.സി.സി. രാജ്യങ്ങളിലേക്കും തുര്‍ക്കി ഉള്‍പ്പെടെ 15 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങള്‍ ഒഴികെ 15 ഏഷ്യന്‍ രാജ്യങ്ങളിലേക്കും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും രണ്ട് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കും പോയ മാസം കയറ്റുമതി നടത്തി.
എണ്ണ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനാണ് ഇത്തവണയും മുന്നില്‍, 625.73 മില്യണ്‍ റിയാല്‍, ആകെ കയറ്റുമതിയുടെ 38.69 ശതമാനം വരുമിത്. രണ്ടാമത് തുര്‍ക്കി, 130.45മില്യണ്‍ റിയാല്‍(8.06ശതമാനം). മൂന്നാമത് സിംഗപ്പൂര്‍,126.56മില്യണ്‍ റിയാല്‍(7.83ശതമാനം), നാലാമത് ജര്‍മ്മനി, 104.65 മില്യണ്‍ റിയാല്‍(6.47ശതമാനം), അഞ്ചാമത് ഇന്ത്യ. 92.71 മില്യണ്‍ റിയാലിെൻറ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റുമതി നടത്തിയത്, ആകെ കയറ്റുമതിയുടെ 5.4ശതമാനം ഇന്ത്യയിലേക്കാണ്. ഫ്രാന്‍സ്, ബംഗ്ലാദേശ്, സ്വീഡന്, ഇന്തോനേഷ്യ, ചൈന രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡിസംബറിലെ ഖത്തറിെൻറ ആകെ എണ്ണയിതരകയറ്റുമതിയുടെ 87.49 ശതമാനവും ഈ പത്തു രാജ്യങ്ങളിലേക്കാണ്. ഖത്തരി കയറ്റുമതിയുടെ ഭുരിപക്ഷവും കുവൈത്ത്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളിലേക്കായിരുന്നു. 636.73 മില്യണ്‍ റിയാലിെൻറ ഉത്പന്നങ്ങളാണ് ഈ രണ്ടു രാജ്യങ്ങളിലേക്കുമായി കയറ്റുമതി നടത്തിയത്. അറബ് രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് രണ്ടാമത്, 473.25 മില്യണ്‍ റിയാല്‍. തുര്‍ക്കി ഉള്‍പ്പടെ യൂറോപ്യന്‍ രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്ത്, 417.17 മില്യണ്‍ റിയാലിെൻറ കയറ്റുമതിയാണ് നടത്തിയത്. ജിസിസി ഒഴികെയുള്ള അറബ് രാജ്യങ്ങള്‍ നാലാമത്, 64.86 മില്യണ്‍ റിയാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
