ദോഹ: കുവൈത്തിെൻറ ദേശീയ ദിനാഘോഷത്തിൽ വ്യത്യസ്ത സമ്മാനവുമായി ഖത്തർ. ഫെബ്രുവരി 25 നാണ് കുവൈത്ത് ദേശീയദിനമായി ആഘോഷിക്കുന്നത്. 26നാണ് കുവൈത്ത് വിമോചന ദിനമായി ആഘ ോഷിക്കുന്നത്. ഒരുമാസം നീളുന്ന ദേശീയദിനാഘോഷപരിപാടികളാണ് കുവൈത്തിൽ നടക്കുന് നത്. അപ്പോൾ സുഹൃത്രാജ്യത്തിന് ഗംഭീരസമ്മാനം തന്നെ ഖത്തർ എന്ന അയൽരാജ്യം നൽകി. ഖത്തറിെൻറ സു പ്രധാനമായ റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിെൻറ പേര് തന്നെ നൽകിയാണ് സഹോദരരാജ്യത്തോടുള്ള സ്നേഹവും െഎക്യദാർഡ്യവും ഖത്തർ പ്രകടിപ്പിച്ചത്. ‘സബാഹ് അൽ അഹ്മദ് ഇടനാഴി’ എന്നാണ് പദ്ധതിക്ക് നമകരണം ചെയ്തിരിക്കുന്നത്. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി, കുൈവത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി പെങ്കടുത്ത ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ പുതിയ ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തു.
എല്ലാ നിലക്കും പ്രത്യേകിച്ച് രാഷ്്ട്രീയപരമായും സാമ്പത്തികമായും ഖത്തറിനെ എപ്പോഴും പിന്തുണക്കുന്ന കുവൈത്തിനോടുള്ള നന്ദിയും കടപ്പാടുമാണ് കുവൈത്ത് അമീറിെൻറ പേര് റോഡ് പദ്ധതിക്ക് നൽകുന്നതിലൂടെ തെളിയുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബേ പറഞ്ഞു. 58ാം ദേശീയദിനവും 28ാം വിമോചന ദിനവും ആഘോഷിക്കുന്ന കുവൈത്തിനോടുള്ള സ്നേഹമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. നിരവധി മൾട്ടിലെവൽ ഇൻറർചേഞ്ചുകൾ ഉള്ള ബൃഹത് ഇടനാഴിയാണ് പുതിയ പദ്ധതിയിൽ ഉള്ളത്. ദോഹ എക്സ്പ്രസ് വേയിലെ ഗതാഗതക്കുരുക്ക് വൻതോതിൽ കുറക്കാൻ ഇത് വഴി സാധിക്കും. ദോഹയുടെ തെക്ക് ഭാഗത്തിനും വടക്കുഭാഗത്തിനും ഇടയിലുളള ഗതാഗതത്തിരക്ക് വൻതോതിൽ സുഗമമാകും.
യാത്രാസമയം 70 ശതമാനം കുറക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ പ്രസിഡൻറ് സആദ് ബിൻ അഹ്മദ് അൽ മുഹന്നദി പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി. 2018ലാണ് ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നത്. നാല് കരാറുകൾ ഇതിെൻറ ഭാഗമായി തയാറാക്കിയിട്ടുണ്ട്. ഇ റിങ് റോഡ്, എഫ് റിങ് റോഡ്, മിസൈമീർ റോഡ്, അൽ ബുസ്താൻ സ്ട്രീറ്റിെൻറ തെക്ക്, അൽ ബുസ്താൻ സ്ട്രീറ്റിെൻറ വടക്ക് ഭാഗം എന്നിവ പദ്ധതി പൂർത്തിയാകുന്നതോടെ നവീകരിക്കപ്പെടും. 2021ൽ ഇടനാഴി പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശ്ഗാൽ പ്രസിഡൻറ് പറഞ്ഞു. റാസ് അബൂദ്, അൽ തുമാമ, അൽ വക്റ, ഖലീഫ ഇൻറർനാഷനൽ, ഖത്തർ ഫൗേണ്ടഷൻ എന്നീ അഞ്ച് 2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളിലേക്കുള്ള പാതയായും ഇടനാഴി പദ്ധതി ഉപയോഗപ്പെടും.