ദോഹ: മാണിക്യം, മരതകം, ഇന്ദ്രനീലം...അങ്ങിനെ നിരവധി അത്ഭുതങ്ങളാണ് ഇവിടെ നി ങ്ങളെ കാത്തിരിക്കുന്നത്. ദോഹ എക്സിബിഷന് ആൻറ് കണ്വെന്ഷന് സെൻററിൽ തു ടങ്ങിയ ഖത്തർ ഷോയിലെ (ജ്വല്ലറി ആൻറ് വാച്ചസ് എക്സിബിഷൻ) ഇന്ത്യന്‍ പവലിയന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ ^ഇന്ത്യ സാംസ്ക്കാരിക വര്‍ഷത്തിെൻറ ഭാഗമായാണ് ഇന്ത്യന്‍ പവലിയന് പ്രത്യേകമായി തയ്യാറാക്കിയത്. പ്രധാനമന്ത്രിയോടൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായിയും ഇന്ത്യന്‍ അംബാസഡര്‍ പി കുമരനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രധാന എക്സിബിഷന് ഹാളിന് പുറത്താണ് പവലിയൻ. വ്യത്യസ്ത ഡിസൈനുകളുമായി 13 ഇന്ത്യന്‍ ജ്വല്ലറി ഔട്ട്ലെറ്റുകളാണുള്ളത്. മനോഹരവും വിശിഷ്ടവും സ ങ്കീര്ണ്ണവുമായ ഇന്ത്യന്‍ ആഭരണങ്ങളുടെ ഡിസൈനുകള്‍ ഇന്ത്യയുടെ ശക്തമായ പാരമ്പര്യത്തെയാണ് വിളി ച്ചോതുന്നത്.
എല്‍ എസ് എൻറര്‍പ്രൈസസ്, നൂര്‍ ജ്വല്‍സ്, ജഗന് നാഥ് ഹേം ചന്ദ്, സിറ്റല്‍ ദാസ് സണ്‍, ഐറിസ് ജ്വല്‍സ്, അമോര്‍ ജ്വല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കെ കെ ജ്വല്‍സ്, ലോട്ടസ് ജെം, ശ്രീയന്സ് ജ്വല്‍സ്, ദിവ്യ ജ്വല്‍സ്, എ കെ എം മെഹ്റാസണ്സ് ജ്വല്ലേഴ്സ്, ദേ വിവ ജ്വല്‍സ്, ചംപാലാല് ആൻറ് കോ ജ്വല്ലേഴ്സ് എന്നിവയാണ് പ്രദര്‍ശ നത്തിലുള്ളത്. ഡയമണ്ട് ആഭരണങ്ങളും ചില നിറമുള്ള കല്ലുകളുമായാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ദെ വിവ ജ്വല്‍സ് കമ്പനി പ്രതിനിധി പറയുന്നു. ചില കല്ലുകള്‍ വളരെ വലുതാണ്. അത്യപൂര്‍വ്വമായ ചിലതുള്‍പ്പെടെ എണ്‍പതി നായിരം മുതല്‍ ഒരു മില്യന്‍ ഖത്തര്‍ റിയാല്‍ വരെയുള്ള ആഭരണ ഇനങ്ങള്‍ ഉണ്ട്. മാണിക്യം, മരതകം, ഇന്ദ്രനീലം, മുത്തുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാതരം ഉത്പന്നങ്ങളും പ്രദര്‍ശ നത്തിലുണ്ട്. അറബ് താത്പര്യത്തിന് അനുസരിച്ച് കൈകള്‍ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും യൂറോപ്പ്, മ ധ്യപൂര്വ്വദേശങ്ങള് എന്നിവിടങ്ങളിലെ ഡിസൈനുകളും ഉണ്ട്. ഖത്തരി കുടുംബങ്ങള്‍ തങ്ങളുടെ ആഭരണങ്ങള്‍ വാങ്ങാനായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ജ്വല്ലറികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ ബിസിനസ് ആൻറ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡൻറ് അസീം അബ്ബാസ് പറഞ്ഞു.