ദോഹ: രാജ്യത്തെ പൊതുശുചിത്വനിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻപിഴ. കഴി ഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തിലായത്. നിയമ ലംഘനങ്ങള്‍ക്ക് 300 മുതല്‍ 6000 റിയാല്വ രെയാണ് പിഴ. നിയമലംഘനങ്ങള്‍ നിരീ ക്ഷിക്കുന്നതിനായി നിരത്തുകളിൽ ക്യാമറകള്‍ ഘടിപ്പിക്കും. ടിഷ്യുപേ പ്പറുകള്‍, ഗാര്‍ബേജ്, കാലിക്കുപ്പികള്‍ എന്നിവ വലിച്ചെറിയുകയും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവര്‍ക്കും 500 റിയാലാണ് പിഴ. വീടുകളുടെ മുന്നിലും റോഡുകളിലും പൊതുസ്ഥലങ്ങ ളിലും മാലിന്യങ്ങള്‍, ഗാര്‍ബേജ് ബാഗുകള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍ എന്നിവ ഉപേക്ഷിച്ചാല്‍ 300റിയാലാണ് പിഴ.
റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അഭിമുഖമായ വാതിലുകളിലും ബാല്‍ക്കണികളിലും കാര്‍പ്പറ്റുകള്‍, കവറുകള്‍, വസ്ത്രങ്ങള്‍ എന്നിവ തൂക്കിയിടുകയോ ശുചിയാക്കുകയോ ചെയ്താല്‍ 500 റിയാലാണ് പിഴ. റോ ഡുകളില് വാഹനം ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കള്‍ ചോര്‍ന്നാല്‍ 3000 റിയാലും മലിനജലം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഒഴുക്കിവിട്ടാല്‍ 5000 റിയാലും പിഴ അടക്കണം. നിര്മാണാവശിഷ്ട ങ്ങളും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകളും അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ പുറന്തള്ളിയാല്‍ 6000 റിയാലുമാണ് പിഴ. നിയമവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മാധ്യമ ക്യാമ്പയിൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുട ങ്ങിയതായി മന്ത്രാലയത്തിലെ പൊതുശുചിത്വ വിഭാഗം ഡയറക്ടര്‍ സഫര്‍ മുബാറക്ക് അല്‍ ഷാഫി വിശദീകരി ച്ചു. രാജ്യത്തെ എല്ലാ പൗരന്മാരെയും താമസക്കാരെയുമാണ് ഈ ഘട്ടത്തില്‍ ലക്ഷ്യംവെക്കുന്നത്. തൊഴിലാ ളികളിലും സ്കൂള്‍ വിദ്യാര്‍ഥികളിലുമാണ് ഊന്നല്‍. എല്ലാ മാധ്യമങ്ങളെയും കാമ്പയിനിൽ ഉൾപ്പെടുത്തും.
സമഗ്രമായ ബോധവല്‍ക്കരണ പദ്ധതികളും പ്രോഗ്രാമു കളും നടത്തും. പ്രാദേശിക, വിദേശ റേഡിയോ സ്റ്റേഷനുകളില്‍ നിയമലംഘനങ്ങളെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യും. സ്കൂള്‍ ബസുകളില്‍ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. പൊതുഗതാഗത ബസുകളിലും റസ്റ്റോറൻറുകളിലും ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കും വിദേ ശതൊഴിലാളികള്ക്കുമായി ശിൽപശാലകള് സംഘടിപ്പിക്കും. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ബാൽക്കെണികളിൽ അലക്കുവസ്ത്രങ്ങള്‍ തൂക്കിയിടുന്നത് വിലക്കുന്ന പോസ്റ്ററുകൾ പ്രദര്‍ശിപ്പിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പട്രോളുമായും ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികളുമായും സഹകരിച്ചുപ്രവര്‍ത്തിക്കും. മെട്രാഷ് മുഖേന റിപ്പോര്‍ട്ട് ചെയ്യുന്ന നിയമലംഘനങ്ങളുടെ കാര്യത്തിലാണിത്.