Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ള​ത്തി​ൽ...

മ​ല​യാ​ള​ത്തി​ൽ നി​ന്ന്​ അ​റ​ബി​യി​ലേ​ക്ക്​ മൊഴി മാറ്റാം, ല​​ക്ഷം ഡോ​​ള​​ര്‍ സമ്മാനം

text_fields
bookmark_border
മ​ല​യാ​ള​ത്തി​ൽ നി​ന്ന്​ അ​റ​ബി​യി​ലേ​ക്ക്​ മൊഴി മാറ്റാം, ല​​ക്ഷം ഡോ​​ള​​ര്‍ സമ്മാനം
cancel

ദോ​​ഹ: ഒ​ന്നു ശ്ര​മി​ച്ചു​നോ​ക്കി​യാ​ലോ, മ​ല​യാ​ള​ത്തി​ൽ നി​ന്ന്​ അ​റ​ബി​യി​ലേ​ക്കു​ള്ള ഇൗ ​പ​രി​ഭാ​ഷാ മ​ൽ​സ​ര​ത്തി​ന്. വി​ജ​യി​യാ​യാ​ൽ ഒ​​രു​​ല​​ക്ഷം യു​​എ​​സ് ഡോ​​ള​​റാ​​ണ് സ​മ്മാ​നം. വാ​​ര്‍ഷി​​ക ശൈ​​ഖ് ഹ​​ മ​​ദ് പ​​രി​​ഭാ​​ഷാ പു​​ര​​സ്കാ​​ര​ത്തി​നാ​യി നാ​​മ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ക്ഷ​​ണി​​ച്ച​പ്പോ​ഴാ​ണ്​ അ​തി​ൽ മ​ല​യാ​ള​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് പു​​ര​​സ്കാ​​ര​​ങ്ങ​​ള്‍. അ​​റ​​ബി​​കി​​ല്‍ നി​​ന്നും മ​​ല​​യാ​​ള​​ത്തി​​ലേ​​ക്കു​​ള്ള പ​​രി​​ഭാ​​ഷ​​ക്കും ഒ​​രു​​ല​​ക്ഷം ഡോ​​ള​​ര്‍ ല​​ഭി​​ക്കും. ശൈ​​ഖ് ഹ​​മ​​ദ് അ​​വാ​​ര്‍ഡ് ഫോ​​ര്‍ ട്രാ​​ൻ​സ്​​ലേ​​ഷ​​ന്‍ ആ​​ൻ​റ്​ ഇ​​ൻ​റ​​ര്‍നാ​​ഷ​​ന​​ല്‍ അ​​ണ്ട​​ര്‍സ്റ്റാ​​ൻ​റി​​ങ്(​​എ​​സ്എ​​ച്ച്എ​​ടി​​ഐ​​യു) എ​​ന്നാ​​ണ് പു​​ര​​സ്കാ​​ര​​ത്തി​​െ​ൻ​റ പേ​ര്. വ്യ​​ക്തി​​ക​​ള്‍ക്കും പ്ര​​സാ​​ധ​​ക സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും നാ​​മ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കാം. ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, പ​​രി​​ഭാ​​ഷാ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ള്‍, സ​​ര്‍വ​​ക​​ലാ​​ശാ​​ല വ​​കു​​പ്പു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ക്ക്​ അ​​പേ​​ക്ഷി​​ക്കാം. ജൂ​​ണ്‍ 30 ആ​​ണ് അ​​വ​​സാ​​ന തീ​​യ​​തി.

കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ www.hta.qa/en എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ ല​​ഭ്യ​​മാ​​ണ്. പ​​രി​​ഭാ​​ഷ​​ക​​രെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നും രാ​​ജ്യ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​െ​ൻ​റ പാ​​ലം നി​​ര്‍മി​​ക്കു​​ന്ന​​തി​​ലു​​ള്ള അ​​വ​​രു​​ടെ പ​​ങ്ക് അം​​ഗീ​​ക​​രി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പു​​ര​​സ്കാ​​രം. അ​​റി​​വി​​െ​ൻ​റ സം​​സ്കാ​​ര​​വും അ​​റ​​ബ് ഇ​​സ്​​ലാ​​മി​​ക് സം​​സ്കാ​​ര​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ല​ക്ഷ്യ​മാ​ണ്. പ​​രി​​ഭാ​​ഷ, നേ​​ട്ട​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചാ​​ണ് പു​​ര​​സ്കാ​​ര​​ങ്ങ​​ള്‍.​പ​​രി​​ഭാ​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ പു​​ര​​സ്കാ​​ര​​ത്തി​​നാ​​യി ഇം​​ഗ്ലീ​​ഷി​​നൊ​​പ്പം റ​​ഷ്യ​​യാ​​യി​​രി​​ക്കും ര​​ണ്ടാ​​മ​​ത്തെ പ്ര​​ധാ​​ന ഭാ​​ഷ. മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​കെ അ​​ഞ്ചു പു​​ര​​സ്കാ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. പ​​രി​​ഭാ​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​റ​​ബി​​കി​​ല്‍ നി​​ന്നും ഇം​​ഗ്ലീ​​ഷി​​ലേ​​ക്ക് പ​​രി​​ഭാ​​ഷ, ഇം​​ഗ്ലീ​​ഷി​​ല്‍ നി​​ന്നും അ​​റ​​ബി​​കി​​ലേ​​ക്ക് പ​​രി​​ഭാ​​ഷ, അ​​റ​​ബി​​കി​​ല്‍ നി​​ന്നും റ​​ഷ്യ​​യി​​ലേ​​ക്കും റ​​ഷ്യ​​യി​​ല്‍ നി​​ന്നും അ​​റ​​ബി​​കി​​ലേ​​ക്കും പ​​രി​​ഭാ​​ഷ എ​​ന്നി​​വ​​ക്ക്​ ര​​ണ്ടു​​ല​​ക്ഷം ഡോ​​ള​​ര്‍ വീ​​ത​​മാ​​ണ് പു​​ര​​സ്കാ​​രം.​ അ​​ചീ​​വ്മെ​ൻ​റ്​ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ഞ്ചു പു​​തി​​യ ഭാ​​ഷ​​ക​​ളും ഇ​​ത്ത​​വ​​ണ ഉ​ണ്ട്. ഇ​​തി​​ലാ​​ണ് മ​​ല​​യാ​​ളം ഉ​​ള്‍പ്പെ​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story