Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടെൻഷൻ വേണ്ട, സാന്ത്വനം...

ടെൻഷൻ വേണ്ട, സാന്ത്വനം അരികിലുണ്ട്​

text_fields
bookmark_border
ടെൻഷൻ വേണ്ട, സാന്ത്വനം അരികിലുണ്ട്​
cancel

ദോഹ: തുമാമ ഹെൽത്ത്​ സ​​െൻററിൽ പുതിയ മാനസികാരോഗ്യ സേവനം തുടങ്ങി. ഖത്തർ ദേശീയ നയം 2030, ദേശീയ ആരോഗ്യനയം 2018^2022 എന്ന ിവയുടെ ഭാഗമായാണിത്​. ഇന്നുമുതൽ തുമാമ ഹെൽത്ത്​​സ​​െൻററിൽ ‘ഇൻനർഗ്രേറ്റഡ്​ മ​​െൻറൽ ഹെൽത്ത്​ സർവീസ്​’ എന്ന പദ്ധ തിക്ക്​ തുടക്കമാവും. ജനങ്ങളുടെ മാനസികാരോഗ്യം മെച്ച​െപ്പടുത്താനും നല്ല ജീവിതം സമ്മാനിക്കാനുമായുള്ള പുതിയ ക മ്മ്യൂണിറ്റി സേവനമാണിത്​. തുമാമ ആശുപത്രിയിൽ ഇന്ന​ുമുതൽ പരീക്ഷണാടിസ്​ഥാനത്തിൽ തുടങ്ങുന്ന സേവനം ക്രമേണ മറ്റ് ​ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഗുരുതരാവസ്​ഥയിലുള്ള മാനസികപ്രശ്​നങ്ങൾ നേരിടുന്നവർക്കല്ല, മറിച്ച്​ ചെ റിയ തരത്തിലുള്ള ആദ്യ ഘട്ടമാനസികപ്രശ്​നങ്ങൾ കാണിക്കുന്നവർക്കാണ്​ പദ്ധതിയിലൂടെ ഗുണം ലഭിക്കുക.

ഹമദ്​ മെഡിക ്കൽ കോർപറേഷ​​​െൻറ മനോരോഗ ചികിൽസാവിഭാഗത്തിലേക്ക്​ റഫർ ചെയ്യപ്പെട്ട രോഗികൾക്ക്​ അവരുടെ പ്രശ്​നങ്ങൾ സംബന്ധിച്ച്​ പൂർണമായ അറിവ്​ നൽകുകയും മാനസികസമ്മർദങ്ങൾക്കുള്ള കാരണങ്ങൾ എന്താണെന്ന്​ കണ്ടെത്തുകയും ചെയ്യുകയാണ്​ പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്​. രോഗികൾക്ക്​ ശാസ്​ത്രീയമായ അവബോധം നൽകുന്നതിലൂടെയും ബോധവത്​കരണത്തിലൂടെയും അവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടുവരും. ഇതോടെ കൂടുതൽ മാനസികപ്രശ്​നങ്ങളിലേക്ക്​ അവർ കടക്കുന്നത്​ ഒഴിവാക്കാനുമാകും. അൽ തുമാമ, എയർപോർട്ട്​, ഉം ഗുവൈലിന, അൽ വക്​റ, മിസൈമീർ എന്നീ ഹെൽത്ത്​ സ​​െൻററുകളിൽ നിന്ന്​ റഫർ ചെയ്യുന്ന രോഗികളെ ആദ്യഘട്ടത്തിൽ ഇവിടെ സ്വീകരിക്കും.

ഒാരോ രോഗിയെയും കൂടുതൽ ശ്രദ്ധിച്ചുള്ള രോഗിയെ അടിസ്​ഥാനമാക്കിയുള്ള ചികിൽസാരീതിയാണ്​ ഹെൽത്ത്​ സ​​െൻററുകളിൽ പിന്തുടരുന്നത്​. സ്​ഥാപനങ്ങൾക്ക്​ കീഴിലുള്ള 500 ക്ലിനിക്കൽ സ്​റ്റാഫിനും 1800 നഴ്​സുമാർക്കും വിദഗ്​ധ പരിശീലനം ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്​. പൊതുവായി കാണുന്ന ഉത്​കണ്​ഠ, സമ്മർദം, വിഷാദം പോലുള്ള മാനസികപ്രശ്​നങ്ങൾ അനുഭവിക്കുന്നവർക്ക്​ ശാസ്​ത്രീയമായി പരിചരണം നൽകാനാണ്​ ജീവനക്കാർക്ക്​ പരിശീലനം നൽകിയത്​. ലുബൈബ്​, റൗദത്ത്​ അൽ ഖൈൽ, തുമാമ, അൽ വജ്​ബ, ഖത്തർ യൂനിവേഴ്​സിറ്റി എന്നീ ഹെൽത്ത്​ സ​​െൻററുകളിൽ പി.എച്ച്​.സി.സി സപ്പോർട്ട്​ ക്ലിനിക്കുകളും അടുത്തിടെ തുടങ്ങിയിട്ടുണ്ട്​. വിവിധ കമ്മ്യൂണിറ്റികളെ കൂടി സഹകരിപ്പിച്ചാണ്​ ഇത്​ പ്രവർത്തിക്കുന്നത്​. ഇവരുടെ കൂടി സഹായത്തോടെ മാനസികപ്രശ്​നങ്ങൾ അനുഭവിക്കുന്നവരെ ഡോക്​ടർമാർ പരിശോധിച്ച്​ പ്രശ്​നങ്ങളുടെ തീവ്രത മനസിലാക്കി ബന്ധ​െപ്പട്ട ആശുപത്രികളിലേക്ക്​ റഫർ ചെയ്യുകയാണ്​ രീതി.

വിഷാദം, ടെൻഷൻ, ഉത്​കണ്​ഠ മിക്കവരിലും
2018 ൽ 332,444 ആളുകളെയാണ്​ രാജ്യത്തെ പ്രൈമറി ഹെൽത്ത്​ സ​​െൻററുകളിൽ പരിശോധിച്ചത്​. 2017ൽ ഇത് 18,633 ആയിരുന്നു. ഇതിൽ 180,094 സ്​ത്രീകൾ ആയിരുന്നു (54ശതമാനം), 152,350 പേർ പുരുഷൻമാർ ആയിരുന്നു. (46 ശതമാനം). ഇതിൽ 6,351ലധികം ആളുകൾ ചെറുതും വലുതുമായ വിവിധ മാനസികപ്രശ്​നങ്ങൾ അനുഭവിക്കുന്നവർ ആണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. 3,438 പേരിൽ ഉത്​കണ്​ഠയാണ്​ പ്രശ്​നം. 2913 പേരിൽ വിഷാദമാണ്​ പ്രശ്​നം. എല്ലാ ആളുകളെയും വിദഗ്​ധമായി പരിശോധിച്ചു. 1496 പേരെ തുടർചികിൽസക്കായി റഫർ ചെയ്യുകയും ചെയ്​തു. 30 വർഷത്തെ ലോകതലത്തിൽ തന്നെയുള്ള നിരന്തര പഠനങ്ങളിൽ കുട്ടികളിലും യുവാക്കളിലും മാനസികപ്രശ്​നങ്ങൾ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്​.

ഉത്​കണ്​ഠ, വിഷാദം, ഭക്ഷണത്തിലെ താളപ്പിഴകൾ, സ്വയം പീഡിപ്പിക്കൽ തുടങ്ങിയവയാണ്​ കാണുന്ന പൊതുവെയുള്ള മാനസികപ്രശ്​നങ്ങൾ. എഴുപത്​ ശതമാനത്തിലധികം കുട്ടികളും പല വിധത്തിലുള്ള മാനസികപ്രശ്​നങ്ങൾ അനുഭവിക്കുന്നുണ്ട്​. തുടക്കത്തിൽ തന്നെ പ്രശ്​നങ്ങൾ കണ്ടെത്തി ശാസ്​ത്രീയമായ പരിചരണം ലഭിക്കാത്തതിനാലാണിത്​. നല്ല മാനസികാരോഗ്യം കുട്ടികളിൽ ഉണ്ടായാൽ മാത്രമേ ജീവിതത്തിലെ വിവിധ വെല്ലുവിളികൾ നേരിടാൻ അവർക്ക്​ പ്രാപ്​തി ഉണ്ടാകൂ. തങ്ങളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്ന വിവിധ കഴിവുകൾ പരിപോഷിപ്പിക്കാനും ഇത്​ അത്യാന്താപേക്ഷിതമാണ്​. ഇതി​​​െൻറയൊക്കെ അടിസ്​ഥാനത്തിൽ രാജ്യത്തെ 27 ഹെൽത്ത്​സ​​െൻററുകളിലും മാനസികാരോഗ്യ സേവനം നൽകുകയാണ്​ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story