Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വപ്​നങ്ങളിലേക്കുള്ള...

സ്വപ്​നങ്ങളിലേക്കുള്ള മുള്ളുവഴികൾ പറഞ്ഞ്​ ഇ​ബ്തി​ഹാ​ജ്

text_fields
bookmark_border
സ്വപ്​നങ്ങളിലേക്കുള്ള മുള്ളുവഴികൾ പറഞ്ഞ്​ ഇ​ബ്തി​ഹാ​ജ്
cancel

ദോഹ: ഹിജാബ്​ അണിഞ്ഞ്​ കളിക്കളത്തിലിറങ്ങിയ ആദ്യ അമേരിക്കൻ കായികതാരമെന്ന നിലയിൽ ആഗോള പ്രശസ്​തി നേടിയ അവർ താ ൻ പിന്നിട്ട മുള്ളുവഴികൾ വിവരിച്ചു. നിശ്​ചയദാർഢ്യവും തളരാത്ത അധ്വാനവും ഉണ്ടെങ്കിൽ എത്താത്ത ഉയരങ്ങൾ ബാക്കിയില ്ലെന്ന്​ അവർ പറഞ്ഞു. വി​ഖ്യാ​ത അ​മേ​രി​ക്ക​ന്‍ ഫെൻസിങ്​ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്​റ്റ്​ ഇ​ബ്തി​ഹാ​ജ് മു​ഹ​മ് മ​ദ് ആണ്​ ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ൻ നടത്തിയ പരിപാടിയിൽ ത​​​​െൻറ അനുഭവങ്ങൾ പങ്കുവെച്ചത്​.

ഇബ്​തിഹാജി​​​​െൻറ ക ായികജീവിതം കണ്ടാണ്​ ലോപ്രശസ്​ത കമ്പനി കായികതാരങ്ങൾക്കായി പ്രത്യേക ഹിജാബ്​ തന്നെ ഡിസൈൻ ചെയ്​ത്​ വിപണിയിലെത ്തിച്ചത്​. ഖത്തർ ദേശീയ കായികദിനാഘോഷത്തിലെ മുഖ്യാതിഥിയായാണ്​ അവർ കഴിഞ്ഞ ദിവസം എത്തിയത്​. ഖ​ത്ത​ര്‍ ഗ​വ​ണ്‍മ​​​െൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ഓ​ഫീ​സു​മാ​യി(​ജി​സി​ഒ) സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ഭാ​ഷ​ണ പ​രി​പാ​ടി നടത്തിയ​ത്.

എ​പ്പോ​ഴും ഭ​യ​ത്തെ​ക്കാ​ള്‍ മു​ന്നി​ല്‍ വി​ശ്വാ​സ​ത്തെ പ്ര​തി​ഷ്ഠി​ക്കാൻ കഴിയണമെന്ന്​ അവർ പറഞ്ഞു. ഭ​യം നി​ങ്ങ​ളെ ത​ള​ര്‍ത്തി​ക്ക​ള​യും. എ​ല്ലാ​യി​പ്പോ​ഴും വി​ശ്വാ​സ​ത്തോ​ടെ​യി​രി​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു. പ്രാ​യം എ​ത്ര​യായി എന്നതി​ലല്ല, എ​ല്ലാ​യി​പ്പോ​ഴും വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ മു​ന്നോ​ട്ടു ന​യി​ക്ക​ുന്നതിലാണ്​ കാര്യം. മു​സ്​ലിം അ​മേ​രി​ക്ക​ന്‍ ഒ​ളി​മ്പ്യ​ന്‍ എ​ന്ന നി​ല​യി​ല്‍ നേ​രി​ടേ​ണ്ടി​വ​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.​

ഫെ​ന്‍സി​ങ് സ​മൂ​ഹ​ത്തി​ല്‍ നി​ന്ന്​ മാ​ത്ര​മ​ല്ല, സ്വന്തം കു​ടും​ബ​ത്തി​ല്‍ നി​ന്നും തടസങ്ങൾ ഉണ്ടായിരുന്നു. ആ​ദ്യ​മാ​യി ദേ​ശീ​യ ടീ​മി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് മു​മ്പ് ആ​രും​ത​ന്നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ല. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ള്‍, ല​ക്ഷ്യ​ങ്ങ​ള്‍ എ​ന്നി​വ​ മറ്റുള്ളവർക്ക്​ വിലപ്പെട്ടതായിരിക്കില്ല.

നി​ങ്ങ​ളു​ടെ യാ​ത്ര​യെ​ന്ന​ത് നി​ങ്ങ​ളു​ടേ​തു മാ​ത്ര​മാ​ണ്. മ​റ്റു​ള്ള​വ​ര്‍ക്ക് അ​ത് മ​ന​സി​ലാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. ഞാ​ന്‍ എ​ന്തു ചെ​യ്യ​ണം, എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​ം ചില ധാരണകൾ പുലർത്തുന്നുണ്ട്​. അത്​ ഞാ​ന്‍ അം​ഗീ​ക​രി​ക്കു​ക​യോ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഇ​ന്ന് ഇ​വി​ടെ​ നിങ്ങളുടെ മുന്നിൽ ഇരിക്കുമായിരുന്നില്ല. മാ​റ്റ​ത്തി​​​​​െൻറ വ​ക്താ​വാ​യി മാ​റ​ണ​മെ​ന്നാ​ണ് എ​ല്ലാ​യി​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

തി​ക​ഞ്ഞ ബോ​ധ്യ​ത്തോ​ടെ​യാ​ണ് അ​ത്ത​ര​മൊ​രു സ​മീ​പ​ന​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ആ​മി​ന അ​ഹ്​മ​ദി മോ​ഡ​റേ​റ്റ​റാ​യിരുന്നു. കാ​യി​ക​വ​സ്ത്ര​ങ്ങ​ളു​ടെ​യും കാ​യി​ക അ​പ്പാ​ര​ലി​​​​​െൻറ​യും ബ്രാ​ന്‍ഡാ​യ ഊ​ല​യു​ടെ സ​ഹ​സ്ഥാ​പ​ക​യാ​ണ് ആ​മി​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story