Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘എ​​ക്സ്​​​പാ​​റ്റ്...

‘എ​​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വി​’​ന് ഇ​​ന്ന് സ​​മാ​​പ​​നം

text_fields
bookmark_border
‘എ​​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വി​’​ന് ഇ​​ന്ന് സ​​മാ​​പ​​നം
cancel

ദോ​​ഹ: ഖ​​ത്ത​​ർ ദേ​​ശീ​​യ കാ​​യി​​ക ദി​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം സം​​ഘ​​ടി ​​പ്പി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് ‘എ​ ​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വ്’ ഇ​​ന്ന് സ​​മാ​​പി​​ക്കും.
16 ഇ ​​ന​​ങ്ങ​​ളി​​ൽ 16 ടീ​​മു​​ക​​ൾ അ​​ണി​​നി​​ര​​ക്കു​​ന്ന സ്​​​പോ​​ട്ടീ​​വിെ​​ൻ​​റ ര​​ണ്ടാം ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ന് രാ​​വി​​ലെ ഏ​​ഴ് മ​​ണി മു​​ത​​ൽ ഖ​​ത്ത​​ർ സ്​​​പോ​​ർ​​ട്സ്​ ക്ല​​ബി​​ൽ ആ​​രം​​ഭി​​ക്കും. 800ൽ ​​അ​​ധി​​കം കാ​​യി​​ക താ​​ര​​ങ്ങ​​ൾ മ​ൽ​സ​രി​ക്കും. ഓ​​ട്ടം, ലോം​​ഗ് ജ​മ്പ്, ഹൈ ​​ജെ​​മ്പ്, ജാ​​വ​​ലി​​ൻ, ഷോ​​ട്ട്പു​​ട്ട്, പ​​ഞ്ച​​ഗു​​സ്​​​തി , 4x100 മീ​​റ്റ​​ർ റി​​ലെ, വോ​​ളി​​ബോ​​ൾ, ഷ​​ട്ടി​​ൽ ബാ​​ഡ്മി​​ൻ​​റ​​ൺ ഡ​​ബി​​ൾ, പെ​​നാ​​ൽ​​റ്റി ഷൂ​​ട്ട് ഔ​​ട്ട്, ക​​മ്പ​​വ​​ലി എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ൾ. ഗ​​ൾ​​ഫ് മേ​​ഖ​​ല​ യി​​ലെ പ്ര​​മു​​ഖ ക​​ഫെ ബ്രാ​​ൻ​​ഡാ​​യ ടീ ​​ടൈം ഗ്രൂ​​പ്പാ​​ണ് മു​​ഖ്യ​​പ്ര​​യോ​​ജ​​ക​​ർ. ഖ​​ത്ത​​ർ സ്​​​പോ​​ർ​​ട്സ്​ ഫോ​​ർ ഓ​​ൾ ഫെ​ ​ഡ​​റേ​​ഷ​െ​ൻ​റ അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​യാ​​ണ് പ​രി​പാ​ടി. വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ൽ ന​​ട​​ക്കു​​ന്ന സ്​​​പോ​​ട്ടീ​​വ് ഫി​​യ​​സ്​​റ്റ​​യി​​ലും സ​​മ്മാ​​ന ദാ​​ന പ​​രി​​പാ​​ടി​​യി​​ലും പ്ര​​മു​​ഖ​​ർ സം​ ​ബ​​ന്ധി​​ക്കും. ഖ​​ത്ത​​ർ–​ഇ​​ന്തോ സാം​​സ്​​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ ഉ​ണ്ടാ​കും.

ഏ​​ഷ്യ​​ൻ ക​​പ്പ് വി​​ജ​​യാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​ യി​​ൽ പ്ര​​മു​​ഖ ഖ​​ത്ത​​രി ഗാ​​യ​​ക​​ൻ അ​​ലി അ​​ബ്ദു​​സ​​ത്താ​​ർ ഗാ​​ന​​ങ്ങ​​ളാ​​ല​​പി​​ക്കും. പ്ര​​വാ​​സി ഗാ​​യ​​ക​​രാ​​യ റി​​യാ​​സ്​ ക​ ​രി​​യാ​​ട്, മൈ​​ഥ​​ലി ഷേ​​ണാ​​യ്, ശി​​വ​​പ്രി​​യ തു​​ട​​ങ്ങി​​യ ഗാ​​യ​​ക​​രും ഗാ​​ന​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കും. ഫെ​​ഡ​​റേ​​ഷ​​ൻ സെ​​ക്ര​ ട്ട​​റി ജ​​ന​​റ​​ലും സ്​​​പോ​​ർ​​ട്സ്​ വി​​ഭാ​​ഗം ഡ​​യ​​ര​​ക്ട​​റു​​മാ​​യ ഈ​​സ അ​​ബ്ദു​​ല്ല അ​​ൽ ഹ​​റ​​മൈ​​ൻ, ഖ​​ത്ത​​ർ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗം അ​​ഹ​​മ്മ​​ദ് അ​​ബ്ദു​​ൽ അ​​സീ​​സ്​ അ​​ൽ​ബൂ ഐ​​നൈ​​ൻ, ഖ​​ത്ത​​ർ പോ​​ലീ​​സ്​ ഫെ​​ഡ​​റേ​​ഷ​​ൻ അ​​ഡ്മി​​നി​​സ്​േ​​ട്ര​​ഷ​​ൻ മേ​​ധാ​​വി ക്യാ​​പ്റ്റ​​ൻ ബാ​​ദി ജൗ​​ഹ​​ർ സ​​ഈ​​ദ് അ​​ബ്​​ദു​​ല്ല, ഹ​​മ​​ദ് മെ​ ​ഡി​​ക്ക​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​ൻ ചീ​​ഫ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ അ​​ലി അ​​ബ്ദു​​ല്ല അ​​ൽ ഖാ​​ത​​ർ, കേ​​ര​​ള സീ​​നി​​യ​​ർ വ​ ​നി​​താ വോ​​ളി​​ബോ​​ൾ ടീ ​​ക്യാ​​പ്റ്റ​​ൻ ഫാ​​ത്തി​​മ റു​​ക്സാ​​ന, വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള ജ​​ന​​റ​​ൽ സെ​​ക്ര​ ട്ട​​റി സു​​രേ​​ന്ദ്ര​​ൻ ക​​രി​​പ്പു​​ഴ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കും. ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം പ​​വി​​ലി​​നി​​യി​​ൽ നോ​​ർ​​ക തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, പ്ര​​വാ​​സി ക്ഷേ​​മ പെ​​ൻ​​ഷ​​ൻ എ​​ന്നി​​വ​​ക്ക് ഓ​ ​ൺ​​ലൈ​​ൻ അ​​പേ​​ക്ഷി​​ക്കാ​​ൻ സൗ​ക​​ര്യ​​മു​​ണ്ടാ​​കും. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം പാ​​സ്പോ​​ർ​​ട്ട്, ഖ​​ത്ത​​ർ ഐ​​ഡി എ​​ന്നി​​വ​​യു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ കോ​​പ്പി, ര​​ണ്ട് പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ എ​ന്നി​വ വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story