വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവം
text_fieldsദോഹ: ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയുടെ (സുഹൈല്സാറ്റ് ) ടെലിപോര്‍ട്ട് കണ്ട്രോള് സ്റ്റേ ഷന് തുറന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. വാര്‍ത്താവിനിമയ രംഗത്തെ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതിക സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അല്ഗുവൈരിയ ഏരിയയിലാണ് പുതിയ ടെലിപോര്‍ട്ട് സജ്ജമാക്കിയിരിക്കുന്നത്. ബഹിരാകാശ രംഗത്തും ഉപഗ്രഹവിക്ഷേപണത്തിെൻറ കാര്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പദ്ധതി സഹായിക്കും. മേഖലയിലെ ഉപഭോക്താക്കള്‍ക്ക് സാങ്കേതികമായും സുരക്ഷിതമായും ഏറ്റവും മികച്ച കാര്യങ്ങൾലഭ്യമാക്കാന് സുഹൈല്സാറ്റിന് ടെലിപോര്ട്ടിലൂടെ സാധിക്കും. ഏറ്റവും അത്യാധുനികമായ ആൻറി ജാമിങ് ടെക്നോളജിയുടെ അടിസ്ഥാനത്തിലാണ് സുഹൈല്‍1, സുഹൈല്‍2 ഉപഗ്രഹങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അതിനാൽ തന്നെ ടെലിപോര്ട്ടിന് പ്രാധാന്യമേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. ദോഹക്ക് വടക്കായി 50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തായാണ് ടെലിപോര്‍ട്ട് സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിച്ചിരുന്നത്. സാറ്റലൈറ്റ് നിയന്ത്രണ സേവനങ്ങള്‍, ഉപഗ്രഹ ശേഷികളുടെ നിയന്ത്രണം, സപ്പോര്‍ട്ട് കമ്യൂണിക്കേഷന്‍സ് എന്നിവ ടെലിപോര്‍ട്ട് ലഭ്യമാക്കും. ഫൈബര്‍ ഒപ്ടിക് സാങ്കേതികവിദ്യ മുഖേന ഖത്തറിലെ സുപ്രധാന മാധ്യമങ്ങളെ ഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറ, ബീന്‍, ഖത്തര്‍ മീഡിയാ കോര്പ്പറേഷെൻറ ചാനലുകള്‍ എന്നിവ സുഹൈല്സാറ്റ് പ്രക്ഷേപണം ചെയ്യും. സംയോജിത ആശയവിനിമയ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ അമീറിെൻറ കാഴ്ചപ്പാടിനനുസൃതമായാണ് ടെലിപോര്ട്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മാധ്യമമേഖലയെ ലക്ഷ്യമിട്ട് സമഗ്രമായ സേവനങ്ങളാണ് ഖത്തറില്‍ നടപ്പാക്കുന്നത്. പ്രാദേശിക രാജ്യാന്തര മാധ്യമ ഔട്ട്ലെറ്റുകള്‍ക്ക് ആതിഥ്യമൊരുക്കുന്ന മീഡിയ ഹബ്ബ് കെട്ടിപ്പടുക്കുന്നതിലുള്പ്പടെ നിര്‍ണായക ചുവടുവെപ്പാണ് പുതിയ സംരംഭം. ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരും സുഹൈല്സാറ്റിെൻറ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ടെലിപോര്ട്ടിെൻറ ഉദ്ഘാടനം, കമ്പനിയുടെ നിലവിലെയും ഭാവിയിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ സുരക്ഷിതവും സ്വതന്ത്രവുമായ സാറ്റലൈറ്റ് സംവിധാനം ലഭ്യമാക്കല്‍ എന്നിവ സംബന്ധിച്ച് കമ്പനി സിഇഒ അലി ബിന്‍ അഹമ്മദ് അല്‍കുവാരി വിശദീകരിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി കണ്ട്രോള് സ്റ്റേഷന് സന്ദര്‍ശിച്ചു. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണത്തിനായുള്ള ഏറ്റവും അത്യാധുനിക ഉപകരണങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഏറ്റവും ഉന്നതമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷിതവും സംയോജിതവുമായ പ്രക്ഷേപണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ടെലിപോര്ട്ടും അനുബന്ധസംവിധാനങ്ങളും. സുഹൈല്സാറ്റിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും സുഹൈല്‍1, സുഹൈല്‍2 ഉപഗ്രഹങ്ങള്‍ എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചു. സുഹൈല്‍ സാറ്റ് കമ്പനിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഏറ്റവും മികച്ച ഗ്രൗണ്ട് സേവനങ്ങളും പ്ലാറ്റ്ഫോം സേവനങ്ങളും ലഭ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം ടെലിപോര്ട്ടില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
