ദോഹ: അല്‍ജസീറയുടെ ആഗോള വ്യവസായ കവറേജ് വിപുലീകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാ ഗമായി അല്‍ജസീറ മീഡിയ നെറ്റ് വര്‍ക്കും ബ്ലൂംബര്‍ഗ് മീഡിയ ഡിസ്ട്രിബ്യൂഷനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇരുകൂട്ടരും കണ്ടൻറ് ലൈസന്‍സ് കരാറില്‍ ഒപ്പുവച്ചു. ബ്ലൂംബര്‍ഗ് ടെര്‍മിനലിെൻറ വരിക്കാര്‍ക്ക് ഇനി അല്‍ജസീറയുടെ വാര്‍ത്തകള്‍ ലഭ്യമാകും.
തെരഞ്ഞെടുത്ത ബ്ലൂംബര്‍ഗ് ആശയങ്ങള്‍ പ്രേേത്യകിച്ചും വാര്‍ത്തകള്‍, ഡിജിറ്റല്‍ വീഡിയോകള്‍, ചാര്‍ട്ടുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ അല്‍ജസീറയുടെ ഇംഗ്ലീഷ് ഭാഷ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടീസിലൂടെ ലഭ്യമാക്കും. കരാര്‍ പ്രകാരം ബ്ലൂംബര്‍ഗിലെ തെരഞ്ഞെടുത്ത സാമ്പത്തിക ധനകാര്യ വാര്‍ത്തകള്‍ അല്‍ജസീറയുടെ എഡിറ്റര്‍മാര്‍ ക്യുറേറ്റ് ചെയ്യും. അല്‍ജസീറ ഇംഗ്ലീഷ് ഡിജിറ്റലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.