Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീരാതെ കായികദിനാഘോഷം

തീരാതെ കായികദിനാഘോഷം

text_fields
bookmark_border

ദോ​ഹ: ദേശീയ കായികദിനം ചൊവ്വാഴ്​ച ആയിരുന്നെങ്കിലും ആഘോഷവും കായികപരിപാടികളും തീരുന്നില്ല. മലയാളികളടക്കമുള ്ളവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും വിവിധ പരിപാടികൾ നടക്കുന്നുണ്ട്​.

കഹ്​റമ
ക​താറ ബീച്ചിൽ നടന ്ന ഖ​ത്ത​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ട്രി​സി​റ്റി വാ​ട്ട​ര്‍ കോ​ര്‍പ്പ​റേ​ഷ​​​​െൻറ (​ക​ഹ്റ​മ) കാ​യി​ക​ദി​ന പ​രി​പാ ​ടി​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി. ​ഡോ.​മു​ഹ​മ്മ​ദ് ബി​ന്‍ സാ​ലേ​ഹ് അ​ല്‍സ​ദ, ക​ഹ്റ​മ പ്ര​സി​ഡ​ൻറ്​ എ​ന്‍ജി​നി​യ​ര ്‍ ഇ​സ്സ ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍കു​വാ​രി ഉ​ള്‍പ്പ​ടെ​യു​ള്ളവർ പ​ങ്കെ​ടു​ത്തു. വോളി​േബാൾ, ഫു​ട്ബോ​ള്‍, ടേ​ബി​ ള്‍ടെ​ന്നീ​സ്, സൈ​ക്ലി​ങ് എ​ന്നി​വ നടന്നു. ഖ​ത്ത​ര്‍ വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍, ഖ​ത്ത​രി ടേ​ബി​ള്‍ ടെ​ന്നീ​ സ് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വും പ​രി​പാ​ടി​ക​ള്‍ക്കു​ണ്ടാ​യി​രു​ന്നു. പു​രു​ഷ​ന്‍മാ​ര്‍, വ​നി ​ത​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര​യെ​ല്ലാം ഉ​ള്‍പ്പെ​ടു​ത്തിയുള്ള പ​രി​പാ​ടി​ക​ളാ​ണ് ക​ഹ്റ​മ ഒ​രു​ക്കി​യ​ത്.

ഖ​ത്ത​ര്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി
ഖ​ത്ത​ര്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ കാ​യി​ക​ദി​ന പ​രി​പാ​ടി​കൾ അ​ല്‍യ​ര്‍മൂ​ഖ് പ്രി​പ്പ​റേ​റ്റ​റി സ്കൂ​ള്‍ ഫോ​ര്‍ ബോ​യ്സി​ല്‍ ന​ട​ന്നു. പ്ര​സി​ഡ​ൻറ്​ ശൈ​ഖ് ജു​ആ​ന്‍ ബി​ന്‍ ഹ​മ​ദ് ആൽഥാ​നി, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ വാ​ഹി​ദ് അ​ല്‍ഹ​മ്മാ​ദി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പെ​ണ്‍കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പ​രി​പാ​ടി​ക​ള്‍ മൗ​സ ബി​ന്‍ത് മു​ഹ​മ്മ​ദ് പ്രി​പ്പ​റേ​റ്റ​റി സ്കൂ​ള്‍ ഫോ​ര്‍ ഗേ​ള്‍സി​ല്‍ ന​ട​ന്നു. ഫു​ട്ബോ​ള്‍, ബാ​സ്ക്ക​റ്റ്ബോ​ള്‍, വോ​ളി​ബോ​ള്‍, പി​ങ്പോ​ങ്, ജിം​നാ​സ്റ്റി​ക്സ്, മാ​ര്‍ഷ്യ​ല്‍ ആ​ര്‍ട്സ്, വെ​യ്റ്റ്ലി​ഫ്റ്റി​ങ്, അത്​ല​റ്റി​ക്സ്, ഫെ​ന്‍സി​ങ്, സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​നു​ക​ള്‍ നേ​തൃ​ത്വം ന​ല്‍കി. ഒ​ളി​മ്പി​ക് ക​മ്മി​റ്റി സെ​ക്ക​ൻറ്​ വൈ​സ്പ്ര​സി​ഡ​ൻറ്​ ഥാ​നി ബി​ന്‍ അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ അ​ല്‍കു​വാ​രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ.​ഇ​ബ്രാ​ഹിം ബി​ന്‍ സാ​ലേ​ഹ് അ​ല്‍നു​ഐ​മി, ഒ​ളി​മ്പി​ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജാ​സിം ബി​ന്‍ റാ​ഷി​ദ് അ​ല്‍ബൂ ​ഐ​നൈ​ന്‍, ഒ​ളി​മ്പി​ക്ചാ​മ്പ്യ​ന്‍ മു​താ​സ് ബ​ര്‍ഷിം, ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും കാ​യി​ക​ദി​ന​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഖ​ത്ത​ര്‍ താ​യ്ക്വോ​ണ്ടോ ജൂ​ഡോ ടീം, ​ഖ​ത്ത​ര്‍ ഗോ​ള്‍ഫ് അ​സോ​സി​യേ​ഷ​ന്‍, ഖ​ത്ത​ര്‍ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, ഖ​ത്ത​ര്‍ ടെ​ന്നീ​സ് സ്ക്വാ​ഷ് ബാ​ഡ്മി​ന്റ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍, ഖ​ത്ത​ര്‍ സ്വി​മ്മി​ങ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യും പ​ങ്കെ​ടു​ത്തു.

ഖത്തർ ഗ്യാസ്​
ഖത്തർ ഗ്യാസിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി വിവിധ കായികദിനാഘോഷ പരിപാടികൾനടത്തി. ഫുട്​ബാൾ, വോളിബാൾ, ബാസ്​കറ്റ്​ബാൾ, ടേബിൾ ടെന്നീസ്​, ബോക്സിങ്​ തുടങ്ങിയവ നടന്നു. അൽഖോറിൽ അഞ്ച്​ കിലോമീറ്റർ കുടുംബ വാക്കത്തോൺ, ബൈക്ക്​ റേസ്​,നീന്തൽ എന്നിവയും നടന്നു.
കായികപരിപാടികളുമായി ‘ഫോട്ട’
തിരുവല്ല സ്വദേശികളുടെ പ്രവാസി കൂട്ടായ്​മയായ ‘ഫോട്ട’യുടെ നേതൃത്വത്തിൽ മിയ പാർക്കിൽ ദേശീയകായികദിനം ആഘോഷിച്ചു. ഫുട്​ബാൾ, ക്രിക്കറ്റ്​, വടംവലി മൽസരങൾ നടന്നു. മുഖ്യരക്ഷാധികാരി ഡോ. കെ.സി ചാക്കോ പരിപാടികൾ ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ ജിജി ജോൺ, റെജി കെ. ബേബി, തോമസ്​ കുര്യൻ, ബെന്നി ഫിലിപ്പ്​, ഫിലിപ്പ്​ കെ. ജോൺ, വർക്കി സാമുവേൽ, ഷൈജു ജോർജ്​, വർഗീസ്​ ചെറിയാൻ, ലൈനു,അലക്​സ്​ കെ.മാത്യു എന്നിവർ നേതൃത്വം നൽകി.

ശാന്തിനികേതൻ സ്​കൂൾ
ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിൽ വിവിധ പരിപാടികളോടെ ദേശീയ കായികദിനം ആഘോഷിച്ചു. ഫുട്​ബാൾ, ബാസ്​ക്കറ്റ്​ബാൾ, ബാഡ്​മിൻറൺ, ടേബിൾ ടെന്നീസ്​, ഒാട്ടമൽസരം എന്നിവ നടന്നു. മാനേജിങ്​ കമ്മിറ്റി അംഗം ടി.എസ്​. റഷീദ്​ അഹമ്മദ്​, പ്രിൻസിപ്പൽ ഡോ. സുഭാഷ്​ നായർ, വൈസ്​ ​പ്രിൻസിപ്പൽ ഡഡ്​ലീ ഒ കോണർ, അധ്യാപകരായ മെഹ്​ജബീൻ, ഹീന ഇംറാൻ, മാത്യു എന്നിവർ വിജയികൾക്ക്​ സമ്മാനം നൽകി. കായികവകുപ്പി​​​െൻറ നേതൃത്വത്തിലാണ്​ പരിപാടികൾ നടന്നത്​.

ഒലീവ്​ ഇൻറർനാഷനൽ സ്​കൂൾ
ഒലീവ്​ ഇൻറർനാഷനൽ സ്​കൂളിൽ ദേശീയകായികദിനാഘോഷം നടത്തി. നു​െഎജ ശാഖയിൽ നടന്ന പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിലായി കുട്ടികൾ കായികപരിപാടികളിൽ പ​െങ്കടുത്തു. ഡോഡ്​ജ്​ ബോൾ, ഫുട്​ബാൾ, യോഗ എന്നിവ നടന്നു.

െഎഡിയൽ ഇന്ത്യൻ സ്​കൂൾ
െഎഡിയൽ ഇന്ത്യൻ സ്​കൂൾ നടത്തിയ ദേശീയകായികദിനാഘോഷത്തിൽ വ്യായാമ മുറകൾ, യോഗ പരിശീലനം, ഫുട്​ബാൾ, വോളിബോൾ തുടങ്ങിയവ നടന്നു. പ്രിൻസിപ്പൽ സയ്യിദ്​ ഷൗക്കത്ത്​ അലി നേതൃത്വം നൽകി.

ബിർള പബ്ലിക്​ സ്​കൂൾ
ബിർള പബ്ലിക്​ സ്​കൂളിൽ ദേശീയകായികദിനാചരണത്തിൽ ചെയർമാൻ ലൂക്കോസ്​ കെ. ചാക്കോ ഖത്തർ പതാക ഉയർത്തി. രാജേഷ്​ പിള്ള പ്രാർത്ഥന ചൊല്ലി. പ്രിൻസിപ്പൽ എ.പി. ശർമ സന്ദേശം നൽകി. സ്​കൂളിലെ പുതിയ ക്രിക്കറ്റ്​ നെറ്റ്​ ഉദ്​ഘാടനം ചെയ്​തു. വിവിധ കായികപരിപാടികളും നടത്തി.

ആ​ർ.​എ​സ്.​സി. സ്പോ​ർ​ട്ടീ​വ്
ആ​ർ.​എ​സ്.​സി. കാ​യി​ക വി​ഭാ​ഗ​ത്തി​​​​െൻറ കീ​ഴി​ല്‍ ന​ട​ത്തി​യ ‘സ്പോ​ർ​ട്ടീ​വ് 19’ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ടെ സ​മാ​പി​ച്ചു. ദോ​ഹ, അ​സീ​സി​യ, മ​ദീ​ന ഖ​ലീ​ഫ, സൗ​ത്ത് എ​ന്നീ 4 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​യി​ക ദി​ന​ത്തി​ല്‍ മ​ൽസ​ര​ങ്ങ​ൾ നടത്തിയത്​. സെ​ൻ​ട്ര​ൽ ത​ല മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം ജൈ​ദ, അ​സീ​സി​യ, ജു​നൂ​ബി​യ, സ​നാ​യി​യ എ​ന്നീ സെ​ക്ട​റു​ക​ൾ വി​ജ​യി​ക​ളാ​യി. സു​ഹൈ​ൽ ഉ​മ്മ​ർ, ഇ​ർ​ഷാ​ദ് ച​ന്തേ​ര, നം​ഷാ​ദ് പ​ന​മ്പാ​ട്, നി​ഷാ​ദ്, സ​ലീം കു​റു​ക​ത്താ​ണി, സി​റാ​ജ് ആ​ന​ക്ക​ര, ഹാ​രി​സ്, ബ​ഷീ​ർ വ​ട​ക്കേ​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏഷ്യൻ ടൗൺ
ഏഷ്യൻ ടൗണിൽ ഇബ്ൻ അജ്​യാൻ പ്രൊജക്​ട്​സി​​​െൻറ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കായികദിനാഘോഷം നടത്തി. ഇന്ത്യൻ സ്​പോർട്​സ്​ സ​​െൻറർ പ്രസിഡൻറ്​ നീലാങ്​ഷു ഡേ മുഖ്യാതിഥി ആയിരുന്നു. ​െഎ.സി.സിയുടെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽക്യാമ്പ​ും നടന്നു. തൊ​ഴിലാളികൾക്കായി വിവിധ മൽസരങ്ങൾ നടത്തി. ഇബ്ൻ അജ്​യാൻ പ്രൊജക്​ട്​സ്​ ചെയർമാൻ മുഹമ്മദ്​ ബിൻ മഹ്​ദി ബിൻ അജ്​യാൻ അൽഅഹ്​ബാബി സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story