വിവിധ ധാരണാപത്രങ്ങൾക്ക് അമീറിെൻറ അംഗീകാരം
text_fieldsദോഹ: കാർഷികമേഖലയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ഖത്തറിെൻറയും മോറോക്കോ യുടെയും ധാരണാപത്രത്തിന് അമീർ അംഗീകാരം നൽകി. മാർച്ച് 2018ൽ റാബത്തിലാണ് ധാരണാപത്ര ം ഒപ്പിട്ടത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ സഹകരിക്കാനുള്ള അർജൻറീനയുടെയും ഖത്തറിെൻറയും തീരുമാനത്തിനും അമീർ അംഗീകാരം നൽകി. 2018 ഒക്ടോബർ അഞ്ചിനാണ് ബ്യൂണസ് അയേഴ്സിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
ചില കമ്പനികളിലെ ഖത്തരികളായ ഉദ്യോഗസ്ഥരുടെ വിരമിക്കൽ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമത്തിലെ ചില വ്യവസ്ഥകൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ അംഗീകാരം നൽകി. സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റി രൂപവത്കരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനും അംഗീകാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.