Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകായികദിനം...

കായികദിനം കെ​േങ്കമമാക്കി പ്രവാസികൾ

text_fields
bookmark_border
കായികദിനം കെ​േങ്കമമാക്കി പ്രവാസികൾ
cancel

ദോഹ: ഖത്തറി​ലെ ഇന്ത്യൻപ്രവാസികൾ ആവേശത്തോടെയാണ്​ ദേശീയകായികദിന​ത്തെ വരവേറ്റത്​. വിവിധ സംഘടനകൾ വിവിധയിടങ് ങളിൽ പരിപാടികൾ നടത്തി. കാലാവസ്​ഥ പ്രതികൂലമാകുമെന്ന ആശങ്ക രാവിലെ ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ മാനത്തിനെ കീഴെ യാണ്​ പരിപാടികൾ നടന്നത്​.

ഉൽസവമേളം, ‘എ​ക്സ്​​പാ​റ്റ് സ്​​പോ​ട്ടീ​വ്​’ തു​ട​ങ്ങി
ദോ​ഹ: ശരിക്കു ം ഉൽസവമേളമായിരുന്നു. തടിച്ചുകൂടിയ നൂറുകണക്കിന്​ ആളുകളെ സാക്ഷിയാക്കി മേളപ്പെരുക്കം കത്തിക്കയറി. ഒടുവിൽ ക​ൾ​ച്ച​റ​ൽ ഫോ​റം മൂ​ന്നാ​മ​ത് എ​ക്സ്​​പാ​റ്റ് സ്​​പോ​ട്ടീ​വി​ന് ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ക്ല​ബി​ൽ തു​ട​ക്ക​മാ​യി. ഇ​ന്തോ അ​റ​ബ് സാം​സ്​​കാ​രി​ക പാ​ര​മ്പ​ര്യ​ത്തിെ​ൻ​റ ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ വ​ർ​ണ്ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെയായിരുന്നു തുടക്കം. മാ​ർ​ച്ച് പാ​സ്റ്റി​ൽ 16 ടീ​മു​ക​ളി​ൽ നി​ന്നാ​യി സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.​ ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി ഖ​ത്ത​ർ സാം​സ്​​കാ​രി​ക, കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷെ​ൻ​റ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് എ​ക്സ്​​പാ​റ്റ് സ്​​പോ​ട്ടീ​വ് സം​ഘ​ടി​പ്പി​ച്ച​ത്.

ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പ് നേ​ടി​യ​തിെ​ൻ​റ വ​ജ​യാ​ഘോ​ഷ പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ് സെ​ക്ര​ട്ട​റി ശ്രു​തി പു​രു​ഷോ​ത്തം പ്ര​തീ​കാ​ത്മ​ക ഏ​ഷ്യ​ൻ ക​പ്പ് ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് ഡോ. താ​ജ് ആ​ലു​വ​ക്ക് ന​ൽ​കി നി​ർ​വഹി​ച്ചു. ടീം ​ടൈം എ​ക്സ്​​പാ​റ്റ് സ്​​പോ​ട്ടീ​വിെ​ൻ​റ ദീ​പ ശി​ഖ ഖ​ത്ത​ർ വോ​ളി​ബോ​ൾ താ​രം ഖാ​ലി​ദ് ഷ​മീ​അ് കേ​ര​ള സീ​നി​യ​ർ വ​നി​താ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ റു​ക്സാന​ക്കും ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ്​ സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് നീ​ലാ​ങ്ങ് ഷു ഡേ സ്​​പോ​ട്ടീ​വ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ത​സീ​ൻ അ​മീ​നും കൈ​മാ​റി. സ്​​പോ​ട്ടീ​വ് പ​താ​ക ഐ.​സി.​സി പ്ര​സി​ഡ​ൻ​റ് എ.​പി. മ​ണി​ക​ൺ​ഠ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം വ​നി​താ വി​ഭാ​ഗം സ്​​പോ​ട്സ്​ ലീ​ഡ​ർ നി​ത്യ സു​ബീ​ഷി​നും ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ് പി.എ​ൻ ബാ​ബു​രാ​ജ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം ഹെ​ൽ​ത്ത് ആ​ൻ​റ് ഫി​റ്റ്ന​സ്​ ക​ൺ​വീ​ന​ർ ഹാ​ൻ​സ്​ ജേ​ക്ക​ബി​നും കൈ​മാ​റി. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഖ​ത്ത​ർ വോ​ളി​ബോ​ൾ താ​രം ഖാ​ലി​ദ് ഷ​മീ​അി​നു​ള​ള ഉ​പ​ഹാ​രം ക​ൾ​ച്ച​റ​ൽ ഫോ​റം വൈ​സ്​​പ്ര​സി​ഡ​ൻ​റ് തോ​മ​സ്​ സ​ക്ക​റി​യ ന​ൽ​കി.

​ല​ർ​വാ​ടി ബാ​ല​സം​ഘ​ത്തി​നു​ള​ള ഉപഹാരം മു​ഖ്യ​പ്ര​യോ​ജ​ക​രാ​യ ടീ ​ടൈം ഗ്രൂ​പ്പ് എം.​ഡി അ​ബ്ദു​ൽ ക​രീം, ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​ള​ള ഉപഹാരം ഇ​ന്ത്യ​ൻ സ്​​പോ​ർ​ട് സെ​ൻ​റ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ് ഇ.​പി അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ കൈ​മാ​റി. പ്ര​സി​ഡ​ൻ​റ് ഡോ. താ​ജ് ആ​ലു​വ സ​ന്ദേ​ശം ന​ൽ​കി. ഐ.​സി.​സി വൈ​സ്​​പ്ര​സി​ഡ​ൻ​റ് വി​നോ​ദ് നാ​യ​ർ, മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം അ​ഡ്വ: ജാ​ഫ​ർ​ഖാ​ൻ, ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ്​ സെ​ൻ​റ​ർ മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ഫീ​ർ റ​ഹ്മാ​ൻ, ഹ​ബീ​ബു​ന്ന​ബി, ഐ.​സി.​ബി.​എ​ഫ് മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം ജൂ​ട്ടാ​സ്​ പോ​ൾ, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് എ​സ്.​എ.​എം ബ​ഷീ​ർ, സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​സി അ​ബ്ദു​ല്ല​ത്തീ​ഫ്, സം​സ്​​കൃ​തി സെ​ക്ര​ട്ട​റി ഷം​സീ​ർ, ഡോ. ​ബി​ജു (ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ) ഫോ​റം വൈ​സ്​​പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ​ശി​ധ​ര പ​ണി​ക്ക​ർ, സു​ഹൈ​ൽ ശാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫെബ്രു​വ​രി 15ന് ​രാ​വി​ലെ 7 മ​ണി മു​ത​ൽ ര​ണ്ടാം ദി​ന മ​ത്സ​ര​ങ്ങ​ൾ ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ക്ല​ബി​ൽ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story