Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ല്‍...

ഖ​ത്ത​റി​ല്‍ ചി​ത്രീ​ക​രി​ച്ച ഇ​ന്ത്യ​ന്‍ വെ​ബ് സീ​രി​സ്​ 14 മു​ത​ല്‍

text_fields
bookmark_border
ഖ​ത്ത​റി​ല്‍ ചി​ത്രീ​ക​രി​ച്ച ഇ​ന്ത്യ​ന്‍ വെ​ബ് സീ​രി​സ്​ 14 മു​ത​ല്‍
cancel

ദോ​ഹ: ഖ​ത്ത​റി​ല്‍ ചി​ത്രീ​ക​രി​ച്ച ഇ​ന്ത്യ​ന്‍ വെ​ബ് സീ​രി​സി​​​​െൻറ സം​പ്രേ​ഷ​ണം ഫെ​ബ്രു​വ​രി 14 മു​ത​ല്‍. ‘കെ​ഹ്​നേ കൊ ​ഹം​സ​ഫ​ര്‍ ഹെ 2’ ​എ​ന്ന വെ​ബ്സീ​രി​സാ​ണ് 14 മു​ത​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​​രു​ന്നു ഇതി​​​െൻറ ചി​ത്രീ​ക​ര​ണം. ഷെ​റാ​ട്ട​ണ്‍ ദോ​ഹ, ക​താ​റ ക​ള്‍ച്ച​റ​ല്‍ വി​ല്ലേ​ജ്, അ​ല്‍ഹ​സം മാ​ള്‍, സീ​ലൈ​ന്‍ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ചി​ത്രീ​ക​രണം നടന്നു. അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട ട്രെ​യ്​ലർ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് നേ​ടി​യെ​ടു​ത്ത​ത്. എ​എ​ല്‍ടി ബാ​ലാ​ജി​യി​ലാ​ണ് ഷോ​യു​ടെ സം​പ്രേ​ഷ​ണം. വെ​ബ് സീ​രി​സി​​​​െൻറ ര​ണ്ടാം സീ​സ​ണാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 15 എ​പ്പി​സോ​ഡു​ക​ളു​ണ്ടാ​യി​രു​ന്ന ആ​ദ്യ സീ​സ​ണ്‍ വ​ലി​യ ഹി​റ്റാ​യി​രു​ന്നു. റോ​ണി​ത് റോ​യി, മോ​ന സി​ങ്, ഗു​ര്‍ദീ​പ് പു​ന്‍ജ്, പൂ​ജ ബാ​ന​ര്‍ജി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കൈ​ര​ളി ടിവി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘വി​ചാ​ര​ണ’ എ​ന്ന മൊ​ഴി​മാ​റ്റ പ​ര​മ്പ​ര​യി​ല്‍ അ​ഭി​ഭാ​ഷ​ക​​​​െൻറ വേ​ഷ​ത്തി​ലെ​ത്തു​ന്ന റോ​ണി​ത് റോ​യി മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ക്ക് സു​പ​രി​ചി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story