Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ല്ല നാ​ട്,...

ന​ല്ല നാ​ട്, അ​പ​ക​ട​ര​ഹി​ത നി​ര​ത്ത്​

text_fields
bookmark_border
ന​ല്ല നാ​ട്, അ​പ​ക​ട​ര​ഹി​ത നി​ര​ത്ത്​
cancel

ദോ​​ഹ: ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​വും നി​യ​മ​ന​ട​പ​ടി​ക​ളും ഫ​ലം കാ​ണു​ന്നു. അ​​പ​ക​​ട​​ങ്ങ​​ള്‍, മ​​ര​​ണ​​ങ്ങ​​ള്‍, വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ പ​​രി​​ക്കേ​​ല്‍ക്ക​​ല്‍ എ​​ന്ന ി​​വ​​യി​​ല്‍ 2017നെ ​​അ​​പേ​​ക്ഷി​​ച്ച് ക​​ഴി​​ഞ്ഞ​ വ​​ര്‍ഷം കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യ​ി. ട്രാ​​ഫി​ ​ക് ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ മേ​​ജ​​ര്‍ ജ​​ന​​റ​​ല്‍ മു​​ഹ​​മ്മ​​ദ് സാ​​ദ് അ​​ല്‍ഖ​​ര്‍ജി, ദേ​ ​ശീ​​യ ഗ​​താ​​ഗ​​ത സു​​ര​​ക്ഷാ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി ബ്രി​​ഗേ​​ഡി​​യ​​ര്‍ മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ല അ​​ല്‍മാ​​ലി​​കി എ​​ന്നി​​വ​​ര്‍ വാ​​ര്‍ത്താ​ സ​​മ്മ​​ളേ​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. യു​​വ​​ജ​​ന​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ ബോ​​ധ​​വ​​ല്‍ക്ക​​ര​​ണം വ്യാ​​പ​​ക​​മാ​​ക്കി​ യ​​തും മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഏ​റെ ഗു​ണ​ക​ര​മാ​യി.​പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ബോ​​ധ​​വ​​ല്‍ക്ക​​ര​​ണ സ​​ന്ദേ​​ശം എ​​ത്തി​​ക്കു​​ന്ന​​തി​​നും ഗ​​താ​​ഗ​​ത സം​​സ്കാ​​രം എ​​ല്ലാ​​വ​​രി​​ലും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നും മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യു​ ണ്ടാ​​യി​​രു​​ന്ന​​താ​​യി മേ​​ജ​​ര്‍ ജ​​ന​​റ​​ല്‍ അ​​ല്‍ഖ​​ര്‍ജി പ​​റ​​ഞ്ഞു.

2017നെ ​​അ​​പേ​​ക്ഷി​​ച്ച് ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ 4.3ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​വു​​ണ്ടാ​​യ​​താ​​യി ആ​ ​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ല്‍ അ​​നാ​​ലി​​സി​​സ് ഓ​​ഫീ​​സ് ത​​ല​​വ​​ന്‍ ബ്രി​​ഗേ​​ഡി​​യ​​ര്‍ ഇ​​ബ്രാ​​ഹിം സാ​​ദ് അ​​ല്‍സു​​ലൈ​​ത്തി പ​​റ​​ഞ്ഞു. ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സ് അ​​നു​​വ​​ദി​​ച്ച​​തി​​ല്‍ ആ​​റു​​ശ​​ത​​മാ​​ന​​മാ​​ണ് വ​​ര്‍ധ​​ന. ഈ ​​വ​​ര്‍ധ​ ന​​ക്കി​​ട​​യി​​ലും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ല്‍ക്കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ 5.8ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ​​യും മ​​ര​​ണ​ ത്തി​​നി​​ട​​യാ​​ക്കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ 3.1ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ​​യും അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ല്‍ക്കു​​ന്ന​​തി​​ല്‍ 17ശ​ ​ത​​മാ​​ന​​ത്തി​​െ​ൻ​റ​​യും കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​പ​​ക​​ട​​മ​​ര​​ണ​​ങ്ങ​​ളി​​ല്‍ 5.1ശ​​ത​​മാ​​ന​​മാ​​ണ് കു​​റ​​വ്. 2017ല്‍ ​​ഒ​​രു​​ല​​ക്ഷം പേ​​രി​​ല്‍ 5.4 എ​​ന്ന നി​​ല​​യി​​ല്‍ 177 റോ​​ഡ​​പ​​ക​​ട​​മ​​ര​​ണ​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ല്‍ ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ഒ​​രു ല​​ക്ഷം പേ​ ​രി​​ല്‍ 4.9 എ​​ന്ന നി​​ല​​യി​​ല്‍ മ​​ര​​ണ​​നി​​ര​​ക്ക് 168ആ​​യി കു​​റ​​ഞ്ഞു.

ആ​​ഗോ​​ള ശ​​രാ​​ശ​​രി​​യേ​​ക്കാ​​ള്‍ വ​​ള​​രെ കു​​റ​​വാ​​ണി​​ത്. 2008ല്‍ ​​ഒ​​രു ല​​ക്ഷം പേ​​രി​​ല്‍ പ​​ന്ത്ര​​ണ്ട് ഗ​​താ​​ഗ​​ത അ​​പ​​ക​​ട​​മ​​ര​​ണ​​ങ്ങ​​ളാ​​ണ് റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രു​​ന്ന​​ത്. 2008നും 2018​​നു​​മി​​ട​​യി​​ല്‍ മ​​ര​​ണ​​നി​​ര​​ക്കി​​ല്‍ 59.2ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ കു​​റ​​വു​​ണ്ടാ​​യി. ജ​​ന​​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് ട്രാ​​ഫി​​ക്, ദേ​​ശീ​​യ ഗ​​താ​​ഗ​​ത സു​​ര​​ക്ഷാ ക​​മ്മി​​റ്റി, ആം​​ബു​​ല​​ന്‍സ് സ​​ര്‍വീ​​സ്, പൊ​​തു​​മ​​രാ​​മ​​ത്ത് അ​​തോ​​റി​​റ്റി അ​​ശ്ഗാ​​ല്‍, മു​​നി​ സി​​പ്പാ​​ലി​​റ്റി പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്ത​​ശ്ര​​മ​​ങ്ങ​ളാ​ണ്​ ഈ ​​വി​​ജ​​യ​​ത്തി​​ന്​ കാ​​ര​​ണ​ം. ക​​ഴി​​ഞ്ഞ​ വ​​ര്‍ഷം ഗ​​താ​​ഗ​​ത അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ഏ​​റ്റ​​വു​​മ​​ധി​​കം റോ​​ഡ​​പ​​ക​​ട​​മ​​ര​​ണ​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത് ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ഏ​​രി​​യ​​യി​​ലാ​​ണ്. 14 കേ​​സു​​ക​​ള്‍. ര​​ണ്ടാം​​സ്ഥാ​​ന​​ത്ത് ഫ​​രീ​​ജ് സു​​ദാ​​ന്‍, 13 എ​​ണ്ണം. ലീ​​ബൈ​​ബി​​ല്‍ 11, വ​​ഖ്റ​​യി​​ലും സീ​​ലൈ​​നി​​ലും എ​​ട്ടു​​വീ​​തം കേ​​സു​​ക​​ളും റി​​പ്പോ​​ര്‍ട്ട് ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story