Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡാറ്റാശേഖരണം, ​ഗവേഷണം:...

ഡാറ്റാശേഖരണം, ​ഗവേഷണം: അശ്​ഗാലും ക്യു.എൽ.സിയും ഒരുമിക്കുന്നു

text_fields
bookmark_border

ദോഹ: വിവിധ പദ്ധതികളുമായി ബന്ധ​െപ്പട്ട സർവേകൾ, ഡാറ്റാശേഖരണം, സൂക്ഷിക്കൽ, കൈമാറ്റം, ഗവേഷണം തുടങ്ങിയ മേഖലകളിൽ പ രസ്​പരം സഹകരിക്കാൻ പബ്ലിക്​ വർക്​സ്​ അതോറിറ്റി ^അശ്​ഗാലും ഖത്തർ ലീഡർഷിപ്പ്​ സ​​െൻററും (ക്യു.എൽ.സി) തീരുമാനിച് ചു. ക്യു സർവേ ഉപയോഗപ്പെടുത്തിയാണ്​ വിവിധ മേഖലകളിൽ സഹകരണം ശക്​തമാക്കുന്നത്​. ഗവേഷണത്തിന്​ മുന്തിയ പ്രധാന്യമാ ണ്​ കരാർ പ്രകാരം നൽകുന്നത്​. ഖത്തറി​​​െൻറ ദേശീയ നയം 2030​​​െൻറ പൂർത്തീകരണത്തിലേക്കുള്ള വിവിധ കാര്യങ്ങൾ, സർവേ, ഗവ േഷണം എന്നീ കാര്യങ്ങളിൽ ഇരുകൂട്ടരുടെയും അറിവുകളും പരിചയവും പരസ്​പരം ഉപയോഗപ്പെടുത്തും. സഹകരണപത്രത്തിൽ ഇരുകൂട്ടരും ഒപ്പുവെച്ചു.

2018ലാണ്​ ലോകത്ത്​ തന്നെ ആദ്യമായി രണ്ട്​ ഭാഷകളിലുള്ള ഒാൺലൈൻ സർവേ ടൂൾ ക്യു സർവേയും അതി​​​െൻറ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയത്​. ശാസ്​ത്രീയമായ ഗ​േവഷണമാണ്​ ഇതി​​​െൻറ ലക്ഷ്യം. ക്യുഎൽസി ഡയറക്​ടർ ബോർഡ്​ ചെയർപേഴ്​സൺ ശൈഖ മയാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഇത്​. ഡാറ്റകളുടെ കഴിവുറ്റ ശേഖരണത്തിനും ഉപയോഗങ്ങൾക്കും വേണ്ടിയായിരുന്നു ഇത്​. അറബിക്കിലും ഇംഗ്ലീഷിലുമായി വിവരശേഖരണം ഇതിലൂടെ ഗവേഷകർക്ക്​ സാധ്യമാണ്​. ക്യു സർവേ ഉപയോക്​താക്കൾക്ക്​ അവരുടെ ആവശ്യാനുസരണം ഇൗ വിവരങ്ങൾ മറ്റൊന്നിലേക്ക്​ സൗകര്യപ്രദമായി മാറ്റാൻ കഴിയും.

അതുല്യമായ സാ​േങ്കതിക സൗകര്യങ്ങളാണ്​ ഉള്ളത്​. എക്​സൽ, പി.ഡി.എഫ്​, എസ്​പിഎസ്​എസ്​ എന്നീ ഫോമുകളിൽ ഡാറ്റകൾ ലഭ്യമാണ്​.
പുതിയ സഹകരണപത്രത്തിലൂടെ നിരവധി സാധ്യതകളാണ്​ തുറക്കുന്നതെന്ന്​ അശ്​ഗാൽ പ്രസിഡൻറ്​ ഡോ. എഞ്ചിനീയർ സആദ്​ ബിൻ അഹ്​മദ്​ അൽ മുഹന്നദി പറഞ്ഞു. ഗവേഷണ^സാ​േങ്കതിക രംഗത്ത്​ ദേശീയ തലത്തിലുള്ള വൻമുന്നേറ്റമാണ്​ നടക്കുക. ഖത്തറി​​​െൻറ ​വിതരണശൃംഖലക്ക്​ വിവിധ ദേശീയ കമ്പനികളിൽ നിന്നുള്ള കൂടുതൽ സംഭാവനകളാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിനായുള്ള കമ്പനികളുടെ കഴിവുകൾ വർധിപ്പിക്കുകയെന്നതാണ്​ തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം. ദേശീയ വികസനത്തിനായി കൂടുതൽ സ്​ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അശ്​ഗാലുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത്​ തങ്ങളെയും ഖത്തറി​​​െൻറ വികസനത്തെയും സംബന്ധിച്ചേടത്തോളം നാഴികക്കലാ​െണന്നും ക്യുഎൽ.സി ആക്​റ്റിങ്​ മാനേജിങ്​ ഡയറക്​ടർ ഡോ. അലി ജെ. അൽ കുബൈസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story