ദോഹ: ജനത്തിെൻറ ആരോഗ്യം ഏറ്റവും മുൻഗണനയുള്ള വിഷയമെന്നതിനാലാണ് ഖത്തർ സർക്കാർ ദേശീയ കായികദിനം ആഘോഷിക്ക ുന്നത്. പൊതുഅവധി നൽകി കായികദിനം ആചരിക്കുന്ന ഏക രാജ്യമാണ് ഖത്തർ. കായികദിനമായ ഫെബ്രുവരി 12ന് രാജ്യത്തൊ ട്ടാകെ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. പരിപാടികളുടെ വിശദാംശങ്ങള്‍ ദേശീയ കായികദിന കമ്മിറ്റി ചെയര്‍മാനും ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള് ഫെഡറേഷന്(ക്യുഎസ്എഫ്എ) പ്രസിഡൻറുമായ അബ്ദുറഹ്മാൻ ബിന്‍ മുസല്ലം അല്‍ദോസരി പ്രഖ്യാപിച്ചു.
സാംസ്കാരിക കായികമന്ത്രാലയത്തില്‍ നടത്തിയ വാര്ത്താസമ്മേളനത്തിലാണിത്. നൂതനമായ പരിപാടികളായിരിക്കും ഇത്തവണ അരങ്ങേറുക. അല്‍ബിദ പാര്‍ക്കില്‍ ഫണ്‍ റേസ്, ബലൂണ്‍ റേസ് എന്നിവ നടക്കും. സമൂഹത്തിെൻറ വിവിധതുറകളില്പ്പെട്ടവര്ക്ക് ഇതില്‍ പങ്കാളികളാകാം. ബിദ പാര്‍ക്കില്‍ രാവിലെ എട്ടരക്ക് പരിപാടികൾ തുടങ്ങും. ആസ്പയര് പാര്‍ക്ക്, കതാറ, കോര്‍ണീഷ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം കായികദിന പരിപാടികള്‍ നടക്കും. വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ പരിപാടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.