Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടു​ണീ​ഷ്യ​യി​ല്‍...

ടു​ണീ​ഷ്യ​യി​ല്‍ ഖത്തറി​െൻറ കാരുണ്യവീടുകൾ

text_fields
bookmark_border
ടു​ണീ​ഷ്യ​യി​ല്‍ ഖത്തറി​െൻറ കാരുണ്യവീടുകൾ
cancel

ദോ​ഹ: ഖ​ത്ത​ര്‍ ചാ​രി​റ്റി ടു​ണീ​ഷ്യ​യി​ല്‍ കു​റ​ഞ്ഞ​വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി നിർമിച ്ച 88 സാ​മൂഹി​ക പാ​ര്‍പ്പി​ട യൂ​ണി​റ്റു​ക​ള്‍ കൈമാറി. ടു​ണീ​ഷ്യ​യി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 200 വീ​ടു​ക​ ള്‍ നി​ര്‍മി​ച്ചു​ന​ല്‍കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് 88 വീ​ടു​ക​ളു​ടെ വി​ത​ര​ണം. അ​വ​ശേ​ഷി​ക്കു​ന്ന​വ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യും. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​വ​രു​ടെ ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം. റ​സി​ഡ​ന്‍ഷ്യ​ല്‍ യൂ​ണി​റ്റു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യ​ത് ‘ഖ​ത്ത​ര്‍ ഫ​ണ്ട് ഫോ​ര്‍ ഡെ​വ​ല​പ്മെ​ൻറ്’ ആണ്​. സി​ദി ബൗ​സി​ദ് സ്റ്റേ​റ്റി​ല്‍ 48 യൂ​ണി​റ്റു​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റി.

30ല​ക്ഷം റി​യാ​ലാ​യി​രു​ന്നു നി​ര്‍മാ​ണ​ച്ചെ​ല​വ്. ഖ​ത്ത​ര്‍ ചാ​രി​റ്റി, സി​ദി ബൗ​സി​ദ് റീ​ജി​യ​ണ​ല്‍ കൗ​ണ്‍സി​ല്‍, എ​ക്യു​പ്മെ​ൻറ്​ ഹൗ​സി​ങ് ടെ​റി​ടോ​റി​യ​ല്‍ ഡെ​വ​ല​പ്മെ​ൻറ്​ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കാ​സെ​രി​ന്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ 40 റ​സി​ഡ​ന്‍ഷ്യ​ല്‍ യൂ​ണി​റ്റു​ക​ള്‍ കൈ​മാ​റി. ജെ​ന്‍ദൗ​ബ, ടു​ണീ​സ്, കൈ​റു​വാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​റ​ഞ്ഞ​വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ഖ​ത്ത​ര്‍ ചാ​രി​റ്റി അ​ടു​ത്തി​ടെ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. മൂ​ന്നു​ല​ക്ഷം ഡോ​ള​റി​​​​െൻറ സ​ഹാ​യ​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. 1870 കു​റ​ഞ്ഞ​വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കും 800ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​തി​​​​െൻറ പ്ര​യോ​ജ​നം ല​ഭി​ച്ചു. ബാക്കിയുള്ള വീടുകളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്​.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story