ഭീകരവിരുദ്ധ സമ്മേളനം ദോഹയിൽ നടത്തും -വിദേശകാര്യമന്ത്രി
text_fieldsദോഹ: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി ഖത്തർ. ഇസ്ലാമിക് സ്റ്റേറ്റിെൻറ( െഎ.എസ് ) തീവ്രവാദത്തിെൻറ ക്രൂരമായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടാനായി ഉന്നതതല മേഖല സമ്മേളനം നടത്തുമെന്ന് ഉപപ്രധ ാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. സമ്മേളനത്തിന് ദോഹ ആത ിഥേയത്വം വഹിക്കും. ഇൗ വർഷം െഎസിസ് നടത്തിയ എല്ലാ തീവ്രാദകാര്യങ്ങളും സമ്മേളനത്തിൽ വരും. ഇറാഖിൽ െഎസിസ് നടത്തുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇൻറർനാഷനൽ ഇൻവെസ്റ്റിഗേഷൻ ടീമിെൻറ സ്പെഷ്യൽ അഡ്വൈസറുമായി സഹകരിച്ചാണ് സമ്മേളനം നടത്തുക.
വാഷിങ്ടണിൽ ബുധനാഴ്ച നടന്ന െഎസിസ് വിരുദ്ധ ആഗോള കൂട്ടായ്മയിലെ മന്ത്രിമാരുടെ യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇറാഖിലെ തങ്ങളുടെ സഹോദരങ്ങളായ ജനങ്ങളെ ഖത്തർ ഒരിക്കലും മറക്കില്ല, അവരെ സഹായിക്കുന്നത് തുടരും. ഇൗ വിഷമഘട്ടം തരണം ചെയ്യാൻ ഇറാഖിന് കഴിയും. ഇറാഖിെൻറ പുനർനിർമാണത്തിനുള്ള സഹകരണം ഖത്തർ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടം ഖത്തറിനെ സംബന്ധിച്ചേടത്തോളം ഏറ്റവും മുൻഗണനയുള്ള കാര്യമാണ്. ഭീകരവാദത്തിനെതിരായ എല്ലാ ആഗോള നീക്കങ്ങളിലും ഖത്തർ എന്നും സഹകാരിക്കുന്നുണ്ട്. ദേശീയ^മേഖലാ^അന്താരാഷ്ട്ര തലങ്ങളിലുള്ള ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യത്തിെൻറ പിന്തുണ തുടർന്നും ഉണ്ടാകും. ആഗോളസമാധാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം.
ഇറാഖിലും സിറിയയിലും ഉള്ള െഎസിസ് ഗ്രൂപ്പുകളെ തൂത്തെറിയാൻ കഴിയണം. ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും അടിസ്ഥാന കാരണം നാം പരിശോധിക്കണം. എങ്കിൽ മാത്രമേ ഇവയെ തുടച്ചുനീക്കുന്നതിൽ പൂർണമായി നമുക്ക് വിജയിക്കാൻകഴിയൂ. സിറിയയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിലും ഖത്തറിെൻറ നിലപാട് വ്യക്തമാണ്. െഎക്യരാഷ്ട്രസഭയുെട ജനീവ കൺവെൻഷെൻറയും സുരക്ഷാസമിതിയുടെയും പ്രമേയങ്ങൾക്ക് അനുസൃതമായിട്ടാണിത്. അന്താരാഷ്ട്രതലത്തിലുള്ള ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ ആഴത്തിലുള്ള പഠനം നടത്തിയുള്ള നടപടികളാണ് വേണ്ടത്. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ ഹാജരാക്കണം. എന്നാൽ പുനരധിവാസം പോലുള്ള കാര്യങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
