നല്ല ആകാശയാത്രക്ക് നിർണായക കരാർ
text_fieldsദോഹ: വ്യോമ ഗതാഗത രംഗത്ത് വികസനത്തിെൻറ പുതിയ യാത്ര തുടങ്ങുന്നു. വിമാനയാത്രയിൽ കൂടുതൽ അവസരങ്ങളും പു രോഗതിയും ആരോഗ്യകരമായ മൽസരങ്ങളും ലക്ഷ്യമിട്ട് ഖത്തറും യൂറോപ്യന്‍ യൂണിയനും കരാർ ഒപ്പിടാനൊരുങ്ങു ന്നു. ഇതിനായുള്ള കൂടിയാലോചനയും ചര്‍ച്ചകളും പൂര്‍ത്തീകരിച്ചു. ചരിത്രപ്രാധാന്യമുള്ള നി ര്‍ണായക കരാറാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ സാധ്യമാകുന്നത്. മൊബിലിറ്റി ആൻറ് ട്രാന്‍സ ്പോര്ട്ടിെൻറ യൂറോപ്യന്‍ കമ്മീഷണര്‍ വയലേറ്റ ബള്ക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂ റോപ്യന്‍ യൂണിയനും ജിസിസിയും തമ്മില്‍ ഇത്തരത്തിലെ ആദ്യ കരാറാണ് ഖത്തറുമായുള്ളതെന്ന സവിശേഷതയുമുണ്ട്.
ആരോഗ്യകരവും സുതാര്യവുമായ മത്സരവും സുതാര്യതയും ഉറപ്പാക്കുന്നതായിരിക്കും കരാറെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. സിഎപിഎ ഖത്തര്‍ രാജ്യാന്തര വ്യോമയാന എയ്റോ പൊളിറ്റിക്കല്‍ റഗുലേറ്ററി ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി പ്രവര്‍ത്തനങ്ങളില്‍ സമഗ്രവും സുസ്ഥിരവുമായ ചട്ടക്കൂട് സാധ്യമാക്കുന്നതിനൊപ്പം വ്യോമഗതാഗതത്തില്‍ ഇരുകൂട്ടര്‍ക്കും കരാർ മൂലം പ്രയോജനം ലഭിക്കും. സമഗ്രമായ വ്യോമഗതാഗത കരാര്‍ ഒപ്പിടുന്നതിനുള്ള അവസാനവട്ട നടപടികളിലാണ്. സത്യസന്ധമായ മത്സരം, സാമൂഹ്യ ഘടകങ്ങള്‍, വ്യവസായ പ്രവര്‍ത്തനങ്ങള്‍, സുതാര്യത എന്നിവയെല്ലാം കരാറിെൻറ ഭാഗമാകും. ഇക്കാര്യത്തില്‍ ധീരമായ ചുവടുവെപ്പുകളാണ് എടുക്കുന്നത്. എന്നാല്‍ കരാര്‍ എന്ന് ഒപ്പുവെക്കുമെന്ന് ബാകിർ വെളിപ്പെടുത്തിയില്ല. ന്യായയുക്തവും സൗഹാർദപരവുമായ വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.
ഇതിെൻറ ഫലമായി യൂറോപ്യന്‍ എയര്ലൈനുകള്ക്ക്് നിയന്ത്രണമില്ലാത്ത വ്യവസായ അവസരങ്ങള്‍ ആസ്വദിക്കാനാകുമെന്നും അല്‍ബാകിര്‍ ചൂണ്ടിക്കാട്ടി. വലിപ്പത്തിെൻറ കാര്യത്തില്‍ ഖത്തര്‍ ചെറുതാണെങ്കിലും ആഗ്രഹങ്ങള്‍ വലുതാണ്. ഇതുകാരണമായാണ് യൂറോപ്യന്‍ യൂണിയനുമായി സമഗ്രമായ കരാര്‍ ഒപ്പുവെക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാകണമെന്ന ലക്ഷ്യം ഖത്തർ നിശ്ചയിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസം കെട്ടിപ്പെടുക്കുന്നതിനും മത്സരഭയത്തെ അതിജീവിക്കുന്നതിനും ഇതിലൂടെ സാധ്യമാകും, ലോകത്തിന് ഇത്തരമൊരു സന്ദേശം നല്‍കുന്നതായിരിക്കും കരാര്‍. ഉപരോധത്തെ ഫലപ്രദമായി നേരിടാന്‍ ഖത്തറിനായി. ഉപരോധം നൂതനതക്കും വൈവിധ്യത്തിനുമുള്ള അവസരങ്ങളും സാധ്യതകളുമാണ് തുറന്നുനല്‍കിയതെന്നും അല്‍ബാകിര്‍ പറഞ്ഞു.
എയ്റോ പൊളിറ്റിക്കല്‍ ഉച്ചകോടി മിഡിൽ ഇൗസ്റ്റില്‍ ആദ്യം
ദോഹ: സിഎപിഎ ഖത്തര്‍ രാജ്യാന്തര വ്യോമയാന എയ്റോ പൊളിറ്റിക്കല്‍ റഗുലേറ്ററിയുടെ ദ്വിദിന ഉച്ചകോടി ദോഹയില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്നലെയാണ് തുടങ്ങിയത്. വ്യോമയാനമേഖലയിലെ എയ്റോ പൊളിറ്റിക്കല്‍ പരിപാടി മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നതെന്ന സവിശേഷതയുണ്ട്. വ്യോമയാന, യാത്രാ വ്യവസായ മേഖലയിലെ ഏറ്റവും പ്രബലമായ പ്രസ്ഥാനമാണ് സിഎപിഎ. 1990ല്‍ രൂപീകരിക്കപ്പെട്ട സംഘടന ഇതിനോടകം നിരവധി ആഗോള ഉച്ചകോടികള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയുടെ കാര്‍മികത്വത്തിലാണ് ദോഹയിൽ ഉച്ചകോടി നടക്കുന്നത്. സിവില്‍ വ്യോമയാന അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബൈ, അംബാസഡര്‍മാര്‍ പങ്കെടുത്തു.
വ്യോമയാന വ്യവസായ മേഖലയെ ബാധിക്കുന്ന ഏറ്റവുംപുതിയ സംഭവവികാസങ്ങളാണ് സമ്മേളനത്തിൽ ചര്‍ച്ചയാകുന്നുണ്ട്. വ്യോമയാന, നിയമ, സര്‍ക്കാര്‍ മേഖലകളില്‍ നിന്നായി 35ലധികം വിദഗ്ധരുടെ പങ്കാളിത്തമുണ്ട്. ഗള്‍ഫിലെയും ആഗോളതലത്തിലെയും സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള രാജ്യാന്തര വ്യോമയാന നിയന്ത്രണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയാകും. അയാട്ട ഡയറക്ടര്‍ ജനറലും സിഇഒയുമായ അലക്സാണ്ട്രെ ഡെ ജുനിയാക്, യൂറോപ്യന്‍ കമ്മീഷന് മൊബിലിറ്റി ട്രാന്‍സ്്പോര്‍ട്ട് ഡയറക്ടര്‍ ജനറല്ഹെന്റിക് ഹൊളേയി, ഫെഡെക്സ് എക്സ്പ്രസ്സ് സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ കോണ്‍സുലുമായ റഷ് ഒകീഫ്, മലേഷ്യന്‍ ഏവിയേഷന്‍ കമ്മീഷന് ഡയറക്ടര്‍ ജര്‍മല്‍ സിങ് കേറ, ജെറ്റ് ബ്ലൂ എയര്‍വേയ്സ് സീനിയര്‍ വൈസ്പ്രസിഡൻറ് റോബര്‍ട്ട് ലാന്‍ഡ്, ആഫ്രിക്കന്‍ എയര്‍ലൈന്‍സ് അസോസിയേഷന് സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന് ബെര്‍തെ ഉള്‍പ്പടെയുള്ളവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
