ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ഹമദ്ബിൻ ഖലീഫ യൂനിവേഴ്സിറ്റി നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിൽ പ െങ്കടുത്തു. കോളജ് ഒാഫ് ഇസ്ലാമിക് സ്റ്റഡീസ് ‘നവോത്ഥാനം ചോദ്യങ്ങൾ’ എന്ന പേരിൽ നടത്തിയ സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിലാണ് ശൈഖ മൗസ പെങ്കടുത്തത്. അൾജീരിയൻ എഴുത്തുകാരനും ചിന്തകനുമായ മാലിക് ബിന്നബി എഴുതിയ ‘നവോത്ഥാനത്തിെൻറ സ്ഥിതി’ എന്ന പുസ്തകത്തിെൻറ എഴുപതാമത് വാർഷികത്തിെൻറ ഭാഗമായാണ് സമ്മേളനം നടത്തിയത്. ആയിരക്കണക്കിന് നേതാക്കളെയും വിദ്യാർഥികളെയും പണ്‌ഡിതന്മാരെയും ഏറെ ആകർഷിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്ത പുസ്തകമാണിത്. മുസ്ലിം സമൂഹത്തിൽ നിന്നുള്ള നിരവധി പണ്‌ഡിതർ, വിദ്യാർഥികൾ, ഗവേഷകർ, വിശിഷ്‌ടവ്യക്തികൾ എന്നിവർ പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയിലും സംവാദത്തിലും പെങ്കടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 4:09 AM GMT Updated On
date_range 2019-06-25T18:59:58+05:30ഹമദ്ബിൻ ഖലീഫ യൂനിവേഴ്സിറ്റി സമ്മേളനത്തിൽ ശൈഖ മൗസ
text_fieldsNext Story