ദോഹ: ഖത്തറിലെ കലാപഠന കേന്ദ്രമായ കലാക്ഷേത്രയും സെര്‍ബ ഡയനാമിക്സ് ഇൻറര്‍നാഷനല്‍ ല ിമിറ്റഡും ചേര്‍ന്നൊരുക്കുന്ന ‘കളിയാട്ടം 2019’ നാളെ വൈകീട്ട് ആറിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാള്‍ സിഗ്നലിന് സമീപമുള്ള റീജന്‍സി ഹാളിലാണ് പരിപാടി. ഉദ്ഘാടനചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് മുഖ്യാതിഥിയായിരിക്കും. ഐ.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എപി മണികണ്ഠന്, പാപ്പാസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ച ഡോ. ഗോപാല്‍ ശങ്കര്‍, സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന ദോഹയിലെ പ്രമുഖ സംഘടനകളായ കെ.എം.സി.സി, ഇന്‍കാസ്, സംസ്കൃതി, കുവാഖ്, പയ്യന്നൂര്‍ സൗഹൃദവേദി തുടങ്ങിയവയുടെ മുഖ്യ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും.
കലാക്ഷേത്രയുടെ പത്താം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സ്ഥാപനത്തിലെ 70ലധികം വിദ്യാര്‍ഥികള്‍ നൃത്ത^സംഗീത^വാദ്യ കലാപരിപാടികള്‍ അവതരിപ്പിക്കും. താമരശ്ശേരി ചുരം ബാന്‍ഡിെൻറ സംഗീത വിരുന്നും ഉണ്ടാകും. പ്രവേശനം കോംപ്ലിമെൻററി പാസിലൂടെ നിയന്ത്രിക്കും. പാസ് ആവശ്യമുള്ളവര്‍ക്ക് കലാക്ഷേത്രയുമായി ബന്ധപ്പെടാം. ഫോൺ: 77523277, 44660084. വാര്‍ത്താസമ്മേളനത്തില്‍ യതീന്ദ്രന്, കലാക്ഷേത്ര മാനേജർ ബൈജുവിജയന്, അനിതാ ഹരീഷ്, നിത്യ മണിക്കുട്ടന്, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.