ദോഹ: ഖത്തറിെൻറ 2022 ലോകകപ്പ് തയ്യാറെടുപ്പുകൾ ത്വരിതഗതിയിൽ മുന്നേറവേ ലോകകപ്പ് പ ്രവർത്തനങ്ങളിലേക്ക് ഫിഫയുടെ ഔദ്യോഗിക രംഗപ്രവേശം. ഇതിെൻറ ഭാഗമായി പ്രാദേശിക സം ഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും തമ്മിലുള്ള സംയുക്ത സംര ംഭത്തിന് തുടക്കമായി. ‘ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ എൽ സി’ എന്നാണ് അറബ് ലോകത്ത് നടക്കാനിരിക്കുന്ന പ്രഥമ ലോകകപ്പ് നടത്തിപ്പിനുള്ള സംയുക്ത സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്. ഇരുകക്ഷികളും ചേർന്നുള്ള സംയുക്ത സംരംഭത്തിെൻറ ഒമ്പതംഗ മാനേജ്മെൻറ് ബോർഡിെൻറ പ്രഥമയോഗം ദോഹയിൽ നടന്നു. ലോകകപ്പ് സംഘാടനത്തിനുള്ള അവകാശം നേടിയതിന് ശേഷമുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പദ്ധതികൾക്കെല്ലാം ഇനി മുതൽ ചുമതല വഹിക്കുക പുതിയ സംരംഭമായിരിക്കും. 2022 ലോകകപ്പിൽ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഫാൻസിനും മികച്ച ലോകകപ്പ് അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ടൂർണമെൻറ് നടത്തിപ്പിലാണ് സംയുക്ത സംരംഭം പ്രവർത്തനമേഖല കേന്ദ്രീകരിക്കുന്നത്. വിവിധ ലെഗസി പരിപാടികളോടൊപ്പം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്റ്റേഡിയമടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ നടത്തിപ്പ് സുപ്രീം കമ്മിറ്റി തുടരും. ഖത്തറും ഫിഫയും ചേർന്നുള്ള ‘ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ എൽ സി’യുടെ ചെയർമാൻ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ കൂടിയായ ഹസൻ അൽ തവാദിയായിരിക്കും. ഏറ്റവും അനുയോജ്യമായ സമയത്താണ് പുതിയ സംരംഭം പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്നും 2022ൽ ലോകകപ്പിനെത്തുന്ന താരങ്ങൾക്കും ഒഫീഷ്യൽസിനും ഫാൻസിനും മികച്ച അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഹസൻ അൽ തവാദി ചടങ്ങിൽ വ്യക്തമാക്കി. ലോകകപ്പ് നടത്തിപ്പിൽ ഫിഫയുടെ പരിചയസമ്പത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒമ്പത് വർഷത്തെ സുപ്രീം കമ്മിറ്റിയുടെ പദ്ധതികളും പരിചയസമ്പത്തും പദ്ധതിയിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. അറബ് ലോകത്തെ പ്രഥമ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എക്കാലത്തെയും മികച്ച ലോകകപ്പായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ തവാദി പറഞ്ഞു.
ഖത്തറിെൻറ ലോകകപ്പ് പദ്ധതികൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ സംരംഭം ആരംഭിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും സുപ്രീം കമ്മിറ്റി അസി. സെക്രട്ടറി ജനറൽ നാസർ അൽ ഖാതിർ പറഞ്ഞു. ‘ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ എൽ സി’യുടെ സി ഇ ഒയായി നാസർ അൽ ഖാതിറിനെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമോറ, ഫിഫ ഡെപ്യൂട്ടി സെക്രട്ടറി ജനറൽമാരായ സോമിനിർ ബോബൻ, അലസ്ദൈർ ബെൽ, ഫിഫ ചീഫ് ടൂർണമെൻറ്സ് ആൻഡ് ഇവൻറ്സ് ഓഫീസർ കോളിൻ സ്മിത്ത്, ഫിഫ ചീഫ് ലീഗൽ ഓഫീസർ എമിലിയോ ഗാർസിയ സിൽവെറോ, ഹസൻ അൽ തവാദി, നാസർ അൽ ഖാതിർ, സുപ്രീം കമ്മിറ്റി ഓപറേഷണൽ ഓഫീസ് ചെയർമാൻ എഞ്ചി. യാസിർ അൽ ജമാൽ, ക്യു എഫ് എ വൈസ് പ്രസിഡൻറ് സഈദ് അൽ മുഹന്നദി എന്നിവരടങ്ങുന്നതാണ് ‘ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ എൽ സി’ മാനേജ്മെൻറ് ബോർഡ്.