ദോഹ: ഖത്തർ–ഇന്ത്യ സാംസ്കരിക വർഷം 2019ന് ഒൗദ്യോഗിക തുടക്കം. ഇതോടനുബന്ധിച്ച് കതാറയിൽ നടന്ന ‘ടിക്കറ്റ് ടു ബോളിവുഡ്’ പ്രകടനം ശ്രദ്ധേയമായി. പ്രമുഖ സംവിധായകനായ ശുഭ്ര ഭരദ്വാജ്, പ്രവർശെൻ യശംഭരെ എന്നിവരാണ് ടിക്കറ്റ് ടു ബോളിവുഡിന് പിന്നിലെ അണിയറ പ്രവർത്തകർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലിച്ചിത്ര വിപണിയായ ബോളിവുഡിനുള്ള ആദരമെന്ന നിലക്കാണ് ടിക്കറ്റ് ടു ബോളിവുഡ് അവതരിപ്പിച്ചത്. ഖത്തർ മ്യൂസിയം ആക്ടിംഗ് സി ഇ ഒ അഹ്മദ് അൽ നംല, ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി കുമരൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് പൊതുജനങ്ങൾക്കായി കതാറ ഓപ്പറ ഹൗസിൽ ഇതേ പരിപാടി നടക്കും. ഖത്തർ മ്യൂസിയംസാണു പരിപാടിയുടെ സംഘാടകർ. ഇന്ത്യയുടെ സമ്പന്നമായ സംസ്കാര വൈവിധ്യത്തെ പരിചയപ്പെടുത്തുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള നൃത്ത പരിപാടിയാണു ‘ടിക്കറ്റ് റ്റു ബോളിവുഡ്’. 18 രാജ്യങ്ങളിലായി 700ലേറെ വേദികളിൽ ഇതിനകം അവതരിപ്പിച്ചു. ഒട്ടേറെ പരിപാടികൾ സാംസ്കാരിക വർഷത്തിെൻറ ഭാഗമായി നടക്കുന്നുണ്ട്.