ദോഹ: ആടുജീവിതം അടുത്തറിയാൻ ആടുകളുടെ ലോകം വിളിക്കുന്നു. രാജ്യത്തിെൻറ കാര്‍ഷിക മൃഗസംരക്ഷണ പൈ തൃകം പ്രതിഫലിപ്പിക്കുന്ന എട്ടാമത് ഹലാല്‍ ഫെസ്റ്റവൽ കതാറയുടെ ദക്ഷിണ മേഖലയിൽ തുടങ്ങി. വൈ വിധ്യമാര്‍ന്ന ആടുകളുടെ സൗന്ദര്യമത്സരവും പ്രദര്‍ശനവും വിപണനവുമാണ് പ്രത്യേകത. കതാറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈതി മേള ഉദ്ഘാടനം ചെയ്തു. ദേശീയ പൈതൃകത്തക്കുറിച്ചും അതിെൻറ സവിശേഷതകളെക്കുറിച്ചും പുതുതലമുറയെ പഠിപ്പിക്കേണ്ടത്് കതാറയുടെ ഉത്തരവാദിത്വമാണെന്നും അതിെൻറ ഭാഗമായാണ് മേളയെന്നും ഡോ.അല്‍സുലൈതി ചൂണ്ടിക്കാട്ടി. വിവിധ പവലിയനുകളിലും സ്റ്റാളുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഫെബ്രുവരി പത്തുവരെ മേള തുടരും. ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയ ആഘോഷപരിപാടികളിലൊന്നാണിത്. വിവിധയിനം ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യമത്സരമാണ് പ്രധാന ആകര്‍ഷണം.
കുട്ടികള്‍ക്കായി ലിറ്റില്‍ ഷെപ്പേര്‍ഡ് മത്സരവും ഉണ്ട്. എല്ലാ ദിവസവും രാവിലെ സ്കൂളുകള്‍ക്ക് മേള സന്ദര്‍ശിക്കാം. 30ലധികം സ്റ്റാളുകളുണ്ടാകും. ക്ഷീര, കന്നുകാലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും ഈ സ്റ്റാളുകള്‍ മുഖേന നടക്കും. ആദ്യദിനം തന്നെ മികച്ച പ്രതികരണാണ് ലഭിച്ചത്. മേള സന്ദര്‍ശിക്കാന്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ നിരവധിപേരെത്തി. കഴിഞ്ഞ കാലങ്ങളിൽ കുട്ടികളെയും കുടുംബങ്ങളെയും വലിയതോതില്‍ മേള ആകര്‍ഷിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മേള സന്ദർശിക്കാൻ കഴിഞ്ഞ കാലങ്ങളിൽ എത്തിയിരുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ് ഈ ഫെസ്റ്റിവല്‍. രാജ്യത്തിെൻറ പൈതൃകത്തെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം വ്യാപകമാക്കുകയെന്നതാണ് മേളയുടെ പ്രധാനലക്ഷ്യം. ദേശീയ കന്നുകാലി ഉത്പാദനം ത്വരിതപ്പെടുത്തുകയെന്നതും ലക്ഷ്യമിടുന്നു. ഏറ്റവും മികച്ചയിനം കന്നുകാലികളുടെ ലേലവും പ്രതിദിനം നടക്കും. ആടുകളുടെയും ചെമ്മരിയാടുകളുടെയും ലേലമാണ് നടക്കുക.