ദോഹ: ഇന്ത്യയിൽ വര്‍ഗീയ വികാരമുണ്ടാക്കി അധികാരത്തില്‍ തുടരാന്‍ നരേന്ദ്രമോദിയുടെ ന േതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന ഇക്കാലത്ത് ഇ.അഹമ്മദ് നൽകിയ സേവനങ്ങൾ കൂ ടുതൽ ഒാാർമിക്കപ്പടുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്പിനാരായണന് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ അഭിപ്രായപ്രകടനം രാഷ്ട്രീയമാണെന്നും അതിനെ സെന്‍കുമാറിെൻറ അഭിപ്രായത്തോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
മുസ്ലിംകള് ഇന്ത്യയുടെ ദേശീയ ധാരയുടെ ഭാഗമാണെന്നും ബി ജെ പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സലാം വീട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. എം പി ഹസ്സന്‍കുഞ്ഞി, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷറഫ് പി ഹമീദ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജാഫര്‍ ഖാന് കേച്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത്, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ എന്നിവർ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ആറളം സ്വാഗതവും സെക്രട്ടറി അഷ്റഫ് ചെമ്പിലോട് നന്ദിയും പറഞ്ഞു.